Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2014, 09:41 pm IST
inKottayam

കോട്ടയം: ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ഓണത്തിരക്കിലമരുന്നദിനം. ദിവസങ്ങളായി തിമിര്‍ത്തുപെയ്യുന്ന മഴയ്‌ക്ക് ഇന്നലെ ഒരല്‍പം ശമനം കണ്ട് വെയില്‍ തെളിഞ്ഞതോടെ ജനങ്ങള്‍ ആ ഘോഷസജ്ജരായി. പുതുവസ്ത്രങ്ങളും ഓണവിഭവങ്ങള്‍ക്കും പുറമെ ഗൃഹോപകരണ വിപണന മേളകളിലും ആഭരണശാലകളിലും ജനത്തിരക്കേറി.

ഉപ്പുതൊട്ടു കര്‍പ്പൂരം വരെ കിട്ടുന്ന വിപണന മേളകളും കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും അച്ചാറും അടക്കമുള്ള ഭക്ഷ്യവിഭവങ്ങളും തയ്യാറാക്കി കുടുംബശ്രീകളും മറ്റു കൂട്ടായ്‌മകളും ഒരുക്കിയ വിപണനമേളകളിലും ജനത്തിരക്കേറി. കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളും പ്രലോഭിപ്പിക്കുന്ന പരസ്യവാചകങ്ങളും നിരത്തി വലിയ വസ്ത്രശാലകള്‍ ജനങ്ങളെ ആകര്‍ഷിക്കുമ്പോള്‍ വിലക്കുറവിന്റെ ബലത്തില്‍ വഴിയോരക്കച്ചവടക്കാര്‍ സാധാരണക്കാരന്റെ ഓണക്കോളുകളെ തൃപ്തരാക്കി.

ഓണവിപണിയില്‍ പച്ചക്കറിവില കൈപൊള്ളുമെന്ന് കരുതിയിരുന്നെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് വിലക്കുറവാണ് അനുഭവപ്പെടുന്നത്. സവാളയ്‌ക്ക് കിലോയ്‌ക്ക് 25 രൂപയും തക്കാളിക്ക് 60 രൂപയുമാണ് ഓണത്തലേന്നത്തെ വില. മഴ തിമിര്‍ത്ത ദിവസങ്ങളിലേതിനേക്കാള്‍ പച്ചക്കറിക്ക് അല്പം വില വര്‍ദ്ധിച്ചിട്ടുണ്ട്. മഴ മാറി വെയില്‍ തെളിഞ്ഞതോടെ വിപണികളില്‍ ഉത്സവഛായ തെളിഞ്ഞു. ഉള്ളിക്ക് 40 രൂപയും പയറിനും പാവയ്‌ക്കക്കും 80 രൂപയും കിലോയ്‌ക്ക് വിലയുള്ളപ്പോള്‍ മുരിങ്ങയ്‌ക്ക 30രൂപയ്‌ക്ക് ലഭിക്കും. പച്ചമുളകാകട്ടെ 40 രൂപയാണ് വില. ചേമ്പും ചേനയും വിലയില്‍ അല്പം മുന്നിലാണ്. 60രൂപ ചേമ്പിന് വിലയുള്ളപ്പോള്‍ ചേന 40 രൂപയ്‌ക്കു ലഭിക്കും. പച്ചക്കറി വിപണി കൈപൊള്ളിക്കുന്നില്ലെങ്കിലും ഉപ്പേരി വാങ്ങണമെങ്കില്‍ അല്പം പ്രയാസപ്പെടും. അരക്കിലോ കായ വറുത്തതിന് 148 രൂപ നല്‍കണം. ശര്‍ക്കര വരട്ടിക്കും എതാണ്ട് ഇതേ വിലതന്നെ. ചീടയ്‌ക്ക് അരക്കിലേയ്‌ക്ക് 200 രൂപയാണ് വില. പൂക്കളമൊരുക്കുന്നതിനുള്ള പൂക്കള്‍ക്കും വിലതന്നെ. അരളി 300 രൂപയും ബന്ദി 150 രൂപയുമാണ് കിലോയ്‌ക്ക് വില.

പുഷ്പവിപണിയെപ്പോലെ വഴിയോരക്കച്ചവട മേഖലയും മറുനാടന്‍ വ്യാപാരികള്‍ കയ്യടക്കിയിരിക്കുകയാണ്. ഉത്രാടപ്പാച്ചില്‍ ഇന്നാണെങ്കിലും നഗരം ഇന്നലെയേ തിരക്കിലമര്‍ന്നു. കോളേജുകളിലും ഓഫീസുകളിലും എല്ലാം ഓണാഘോഷത്തിന്റെ തിരക്കായതോടെ കേരളീയ വേഷമണിഞ്ഞവരുടെ തിരക്കായിരുന്നു നഗരത്തിലെങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.