Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2014, 09:23 pm IST
in Samskriti

642. ദേവകീനന്ദനഃ – ദേവകീദേവിയുടെ പുത്രന്‍. ദേവമാതാവായ അദിതിയുടെ പുനര്‍ജ്ജന്മമായിരുന്നു. ദേവകി കശ്യപ പ്രജാപതിയുടെ പുനര്‍ജ്ജന്മമായ വസുദേവരുടെയും ദേവകിയുടെയും പുത്രനായി മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചു.

643. സ്രഗ്വീഃ – മാലയണിഞ്ഞവന്‍, പൂമാലയണിഞ്ഞവന്‍. നാരായണീയം നൂറാം ദശകം രണ്ടാം ശ്ലോകത്തില്‍ ”മന്ദാരസ്രങ്തിവീതം തവ പൃഥു കബരീഭാരം” എന്നും ആറാം ശ്ലോകത്തില്‍” വക്ഷഃ ശ്രീവത്സരമ്യം തരളതര സമുദ്ദീപ്രഹാരപ്രതാനം നാനാവര്‍ണ്ണപ്രസൂനാവലികിസലയനീം വന്യമാലാം വിലോലല്ലോലംബാം ലംബമാനാ മുരസി തവ തഥാ ഭാവയേ രത്‌നമാലാം”എന്നും ഭഗവാന്റെ മാലകളെ വര്‍ണ്ണിക്കുന്നു. ഭഗവാന്റെ എല്ലാരൂപ വര്‍ണ്ണനയിലും വനമാലയും രത്‌നമാലയും അവിഭാജ്യഘടകമാണ്.

644. സീമാതീതവിഭൂതിമാന്‍ഃ – സീമയില്ലാത്ത വിഭൂതികമുള്ളവന്‍. സീമ എന്നതിന് അതിര് എന്നര്‍ത്ഥം. സീമാതീത-അതിരറ്റ. എത്രയെന്നു തിട്ടപ്പെടുത്താനാകാത്തവിധം ബൃഹത്തായ വിഭൂതി- ഐശ്വര്യം, ശക്തി, വലിപ്പം, ധനം, സൃഷ്ടി എന്നിങ്ങനെ വിവിധാര്‍ത്ഥങ്ങള്‍ അതിരുകളില്ലാത്ത ഐശ്വര്യമാണു ഭഗവാന്റേത്. ശക്തിയും വലിപ്പവും ധനവും സൃഷ്ടി സാമര്‍ത്ഥ്യവുമൊക്കെ ഐശ്വര്യത്തിന്റെ ഭിന്നഭാവങ്ങളാണെന്നു പറയാം. മറ്റു ദേവന്മാരുടെ വിഭൂതികള്‍ക്കു പരിധികളുണ്ട്. ഗുരുവായൂരപ്പന്റെ വിഭൂതികള്‍ക്കു പരിധികളില്ല.

645. വാസിതഃ – സുഗന്ധം പൂശിയവന്‍. ഭഗവാന്റെ ശരീരത്തില്‍ പൂശിയ കുറിക്കൂട്ടിന്റെ വാസന സകല ലോകങ്ങളെയും ആകര്‍ഷിക്കുന്നതായി നാരായണീയം നൂറാം ദശകത്തിലെ ഏഴാം ശ്ലോകം ” അംഗേപഞ്ചാംഗരാഗൈരതിശയവികസത് സൗരഭാകൃഷ്ടലോകം” (ശരീരത്തില്‍ ചാര്‍ത്തിയ അഞ്ചു സുഗന്ധവസ്തുക്കള്‍ ചേര്‍ന്ന കളഭത്തിന്റെ വിസ്മയകരമായി വ്യാപിക്കുന്ന സൗരഭ്യത്താല്‍ സകല ലോകങ്ങളെയും ആകര്‍ഷിക്കുന്നവന്‍). എല്ലാ അമ്പലങ്ങളിലുമുള്ള വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ കളഭംകൊണ്ടു സുഗന്ധിയായവന്‍ എന്നും വ്യാഖ്യാനിക്കാം. പലരൂപത്തിലും നാമത്തിലും അറിയപ്പെടുന്ന വിഗ്രഹങ്ങളെല്ലാം ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. എല്ലാ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന കളഭവും സുഗന്ധിയാക്കുന്നത് ഗുരുവായൂരപ്പനെത്തന്നെ.

വാസിതഃ എന്ന പദത്തിന് വസ്ത്രംകൊണ്ട് അലങ്കരിക്കപ്പെട്ടവര്‍ എന്നും അര്‍ത്ഥം പറയാം. യശോദ മഞ്ഞച്ചേലയുടുപ്പിച്ച ബാലഗോപാലനെ ഈ നാമം ഓര്‍മ്മിപ്പിക്കും. പാര്‍പ്പിക്കപ്പെട്ടവന്‍ എന്നും അര്‍ത്ഥം പറയാം. ഭക്തര്‍ തങ്ങളുടെ ഹൃദയത്തില്‍ ഭഗവാനെ കുടിയിരുത്തുകയും അവിടെനിന്നും പുറത്തുപോകാതെ സംരക്ഷിക്കുകയും ചെയ്യും.

646. വാസരാധീശഃ – കാലത്തിനു നാഥനായവന്‍, സൂര്യം. വാസരം എന്ന പദത്തിന് ദിവസമെന്നും പകലെന്നും അര്‍ത്ഥം. അര്‍ത്ഥവികാസംകൊണ്ട് കാലമെന്നും വ്യാഖ്യാനിക്കാം. ദിവസപതിയായ സൂര്യന്റെ രൂപത്തില്‍ കാലത്തെ നിയന്ത്രിക്കുന്നതിനാല്‍ ഗുരുവായൂരപ്പനു വാസരാധീശന്‍ എന്നു നാമം.

642. വാതഗാരനിവാസകഃ – വാതാഗാരത്തില്‍ വസിക്കുന്നവന്‍. വാതാഗാരം വായുപുരം. ഇവിടെ ഗുരുവായൂര്‍ എന്നര്‍ത്ഥം. ഗുരുവിന്റെയും വായുവിന്റെയും ഊരാണല്ലോ ഗുരുവായൂര്‍. ഗുരുപുരമെന്നോ വായുപുരമെന്നോ പറയാം. അവിടെയുള്ള മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠാമൂര്‍ത്തിയായി കുടികൊള്ളുന്നവന്‍.

വാതം വായുവാണ്. പഞ്ചഭൂതങ്ങളിലൊന്നായ വായു സര്‍വ പ്രപഞ്ചങ്ങളിലും വ്യാപിച്ചിരിക്കുന്നതുകൊണ്ട് പ്രപഞ്ചത്തെ വാതാഗാരമെന്നു പറയാം. പ്രപഞ്ചമായി വ്യാപിക്കുന്ന ചൈതന്യമായി ഭഗവാനെ സ്തുതിക്കുന്നതായും വ്യാഖ്യാനിക്കാം.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.