Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 569-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2014, 09:18 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ബ്രഹ്മാകാശത്ത് മൂര്‍ത്തീകരിച്ചതുപോലെ നിന്നിരുന്ന രുദ്രഭഗവാന്‍ എങ്ങനെയാണ് പരിപൂര്‍ണ്ണപ്രശാന്തനായത് എന്ന് ഇനി ഞാന്‍ പറഞ്ഞുതരാം.

സൃഷ്ടിയെന്ന പേരില്‍ ബോധം ഭിന്നഭാവങ്ങള്‍ ആര്‍ജ്ജിച്ചു നില്‍ക്കുന്നത് രുദ്രന്‍ കണ്ടു. പെട്ടെന്നാ ഭിന്നതകളെ ഭഗവാന്‍ ‘വിഴുങ്ങി’യതുപോലെ തോന്നി. രുദ്രന്‍ ആകാശമായി ആകാശത്ത് നിലകൊണ്ടു.

ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം തന്റെ ആകൃതിയെ മേഘംപോലെ ലോലവും അണുപ്രായവുമാക്കിയതായി ഞാനെന്റെ ദിവ്യദൃഷ്ടിയില്‍ കണ്ടു. പിന്നെ അദ്ദേഹം അപ്രത്യക്ഷനായി. പരമപ്രശാന്തിയായി; പരബ്രഹ്മവുമായി ഒന്നുചേര്‍ന്ന് ശുദ്ധബോധമായി.

അങ്ങിനെ രാമാ, ആ പാറക്കല്ലിനുള്ളില്‍ ഞാന്‍ വിശ്വത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ കണ്ടു. ആ മോഹദൃശ്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. വീണ്ടും പാറക്കല്ലില്‍ നോക്കുമ്പോള്‍ അനേകം സൃഷ്ടിജാലങ്ങള്‍ കാളരാത്രിയുടെ അവയവങ്ങള്‍ എന്നപോലെ ഞാന്‍ കണ്ടു. എന്നാല്‍ ഇക്കണ്ട കാഴ്ചകള്‍ എന്നിലെ പ്രബുദ്ധനയനങ്ങളിലൂടെയാണ് ഞാന്‍ കണ്ടത്. എല്ലായിടത്തെയും എല്ലാക്കാലത്തെയും സകലകാഴ്ചകളും ഒരേസമയം കാണാന്‍ കഴിയുന്ന ദിവ്യ ചക്ഷുസ്സാണല്ലോ പ്രബുദ്ധത.

‘ഒരു കല്ലിനെ ഒരുവന്‍ ദൂരെ നിന്ന് വീക്ഷിക്കുമ്പോള്‍ അതൊരു കല്ലുമാത്രമായി കാണപ്പെടുന്നു. അതില്‍ സൃഷ്ടിയില്ല.’

അതുകഴിഞ്ഞ് ഞാന്‍ കല്ലിന്റെ മറ്റൊരു ഭാഗത്തേയ്‌ക്ക് എന്റെ ദൃഷ്ടിയെ തിരിച്ചു. സൃഷ്ടിജാലങ്ങള്‍ ഉണ്ടായിമറയുന്ന കാഴ്ചകള്‍ ഒരിക്കല്‍കൂടി ഞാനവിടെ കണ്ടു. ആ പാറക്കല്ലിന്റെ ഓരോ ഭാഗത്തും ബൃഹത്തായ സൃഷ്ടിജാലത്തെയും എനിക്ക് കാണായി. ഞാന്‍ നോക്കുമ്പോള്‍ ആ മലയിലെ ഒരോരോ കല്ലുകളിലും ഇത്തരം സൃഷ്ടിലീലകള്‍ തുടരുകയായിരുന്നു!

അവയില്‍ ചിലതില്‍ ബ്രഹ്മദേവന്‍ സൃഷ്ടിയുടെ പ്രാരംഭത്തിലാണ്. മറ്റുചിലതില്‍ ദേവന്മാര്‍ ബ്രഹ്മചിത്തത്തില്‍ നിന്നും ഉദ്ഭൂതമാവുന്നതേയുള്ളു. ചിലതില്‍ മനുഷവര്‍ഗ്ഗം അധിവസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലതില്‍ അസുരന്മാര്‍ ഇല്ല. ചില ലോകങ്ങളില്‍ സത്യയുഗമാണെങ്കില്‍ മറ്റുചിലതില്‍ കലിയുഗം. ചില ലോകങ്ങളില്‍ ജരാനരകളും മരണവും ഇല്ല. എന്നാല്‍ മറ്റുചിലതില്‍ അവിടെ ധര്‍മ്മത്തിന് ഗ്ലാനിയൊന്നും ഉണ്ടാവാത്തതുകൊണ്ട് എല്ലാ മനുഷ്യരും പ്രബുദ്ധതയെ പ്രാപിച്ചിരിക്കുന്നു.

പിന്നെ വിശ്വത്തിന്റെ ഭൂതവര്‍ത്തമാനഭാവി സ്ഥിതിഗതികളെ ഞാന്‍ നേരിട്ട് കണ്ടു. ചിലതില്‍ ഘനസാന്ദ്രമായ ആന്ധ്യവും അജ്ഞതയും കാണുകയുണ്ടായി. ചില ലോകങ്ങളില്‍ രാമരാവണയുദ്ധം നടക്കുന്നു. എന്നാല്‍ മറ്റുചിലതില്‍ രാവണന്‍ സീതയെ അപഹരിക്കുന്നതേയുള്ളു. ചില ലോകങ്ങളെ ദേവന്മാരും മറ്റുചിലതിനെ അസുരന്മാരുമാണ് ഭരിക്കുനത്.

രാമന്‍ ചോദിച്ചു: ഭഗവാനേ, പറയൂ, രാമനായി ഞാന്‍ നേരത്തേതന്നെ ഈ ജന്മത്തിനു മുന്‍പ് ഉണ്ടായിരുന്നോ?

വസിഷ്ഠന്‍ പറഞ്ഞു: നീയും ഞാനുമെല്ലാം അനവധി തവണ ആവര്‍ത്തിച്ചു ജനിച്ചിരിക്കുന്നു. എന്നാല്‍ അനന്തമായ പരമസത്യത്തിന്റെ ദൃഷ്ടിയില്‍ നീയോ ഞാനോ ഈ ലോകമോ ഒന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. ഇതെല്ലാം ജലോപരിയുള്ള അലകള്‍ മാത്രം. അവയുടെ നിജസ്ഥിതികളും നാമരൂപാദികളും ഭ്രമാത്മകതയുടെ പരിണിതഫലമാണ്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.