Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഭൂരിപക്ഷാഭിപ്രായം മനോജിനൊപ്പം; ഒടുവില്‍ പൃഥ്വി നടനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:51 pm IST
inEntertainment

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ ജൂറിയില്‍ ഭൂരിപക്ഷം പേരും നല്ല നടനുള്ള പുരസ്കാരത്തിനു പിന്തുണച്ചത്‌ മനോജ്‌.കെ.ജയനെ. ശക്തമായ മത്സരമായിരുന്നു മികച്ച നടനുള്ള തെരഞ്ഞെടുപ്പില്‍ ഉണ്ടായത്‌. ആദ്യഘട്ടം മുതല്‍ മത്സരരംഗത്തുണ്ടായിരുന്ന മനോജ്‌ കെ. ജയനെ അവസാനനിമിഷം പിന്തള്ളിയാണു പൃഥ്വിരാജ്‌ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡു കരസ്ഥമാക്കിയത്‌. മികച്ച നടനം തെരഞ്ഞെടുക്കാന്‍ വോട്ടിംഗ്‌ നടന്നതായും സൂചനയുണ്ട്‌.

പൃഥ്വിരാജ്‌ (സെല്ലുലോയ്ഡ്‌, അയാളും ഞാനും തമ്മില്‍), മനോജ്‌ കെ ജയന്‍ (അര്‍ദ്ധനാരി, കളിയച്ഛന്‍) തിലകന്‍ (അര്‍ദ്ധനാരി), ഫഹദ്‌ ഫാസില്‍ (22 എഫ്‌.കെ കോട്ടയം, ഡയമണ്ട്‌ നെക്ലെസ്‌, അന്നയും റസൂലും), ലാല്‍ (ഒഴിമുറി, ഷട്ടര്‍), ഇന്ദ്രജിത്ത്‌ (101 ചോദ്യങ്ങള്‍, ഈ അടുത്ത കാലത്ത്‌), സലീംകുമാര്‍ (വേനല്‍ ഒടുങ്ങാതെ) എന്നിവരാണ്‌ മികച്ച നടനുള്ള പട്ടികയില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നത്‌. അവസാനഘട്ടത്തില്‍ പൃഥിരാജ്‌, മനോജ്‌ കെ ജയന്‍, ഫഹദ്‌ ഫാസില്‍, ലാല്‍ എന്നിവര്‍ മാത്രമായി. ജൂറിയില്‍ പകുതിയിലേറെപേര്‍ കളിയച്ഛനിലെ മനോജ്‌ കെ ജയന്റെ അഭിനയ മികവിനെയാണ്‌ പിന്തുണച്ചത്‌. വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥകളി നടന്റെ ആത്മസംഘര്‍ഷങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ മികവിനെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍, കഴിഞ്ഞ ഒരുദിവസത്തെ അവസാനചര്‍ച്ചയില്‍ പൃഥ്വിരാജ്‌ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജെ.സി ഡാനിയേലിന്റെ യൗവന, വാര്‍ദ്ധക്യകാലത്തെ അനുയോജ്യമായ ശരീരഭാഷയോടെ അവതരിപ്പിച്ചതിനും അയാളും ഞാനും തമ്മിലിലെ അഭിനയ മികവിനുമാണു പൃഥ്വിരാജിനെ തെരഞ്ഞെടുത്തത്‌. അങ്ങനെ മനോജ്‌ കെ ജയന്‍ രണ്ടാമത്തെ നടനായി. കാര്യമായ മത്സരമില്ലാതെയാണ്‌ റീമാ കല്ലിങ്കല്‍ മികച്ച നടിയായത്‌. നവാഗത സംവിധായകനെയും ഛായാഗ്രാഹക മികവിനെയും തെരഞ്ഞെടുക്കാനും ജൂറിയംഗങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. നടിമാരുടെ തെരഞ്ഞെടുപ്പില്‍ റീമാ കല്ലിങ്കല്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. റീമാ കല്ലിങ്കല്‍ (നിദ്ര, 22 എഫ്‌.കെ കോട്ടയം), അനുമോള്‍ (ചായില്യം), പ്രവീണ (ഉറവ, സ്ഥലം), ജ്യോതിര്‍മയി (ഉറവ), ശ്വേതാമേനോന്‍ (ഇത്രമാത്രം, ഒഴിമുറി), കാവ്യാ മാധവന്‍ (ബാവൂട്ടിയുടെ നാമത്തില്‍), ചാന്ദ്നി (സെല്ലുലോയ്ഡ്‌), അഞ്ജലി (എന്റെ), സീമാ ബിശ്വാസ്‌ (വേനല്‍ ഒടുങ്ങാതെ), ലെന (101 ചോദ്യങ്ങള്‍), സജിതാ മഠത്തില്‍ (ഷട്ടര്‍), മമത മോഹന്‍ദാസ്‌ (അരികെ) എന്നിവരായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണനയ്‌ക്കു വന്നത്‌. അവസാനഘട്ടത്തില്‍ റീമാ കല്ലിങ്കലും ശ്വേതാമേനോനും ചാന്ദ്നിയും സജിതാ മഠത്തിലും മമത മോഹന്‍ദാസും അനുമോളുമെത്തി. എന്നാല്‍ നിദ്രയിലെ അഭിനയവും 22 എഫ്‌.കീയിലെ പ്രകടനവും റീമയെ തെരഞ്ഞെടുക്കാന്‍ ഇടയാക്കി. സജിതാ മഠത്തിലിന്‌ രണ്ടാമത്തെ നടിയുടെ പുരസ്കാരവും ലഭിച്ചു. കമലിന്റെ സെല്ലുലോയ്ഡ്‌, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, മധുപാലിന്റെ ഒഴിമുറി, ഫറൂഖ്‌ അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന്‍, ജോയ്‌ മാത്യൂവിന്റെ ഷട്ടര്‍ എന്നീ ചിത്രങ്ങളാണ്‌ മികച്ച സിനിമക്കുള്ള അവസാനഘട്ട പരിഗണനയ്‌ക്കു വന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

Article

ഒരു പ്രപഞ്ചാത്ഭുതം പോലെ

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.