Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വീരഗാഥയ്‌ക്ക്‌ 25

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
inEntertainment

ഏപ്രില്‍ ക്രൂരമാസമല്ല. ടി.എസ്‌.എലിയറ്റ്‌ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും. കാരണം അങ്ങനെയൊരു വിഷുക്കാല ഏപ്രിലിലാണ്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ റിലീസായത്‌. ഈ വിഷുവിന്‌ വീരഗാഥയ്‌ക്ക്‌ 25 വയസ്സ്‌.

മലയാളത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മികച്ചവരുടെ കൂട്ടായ്‌മയില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം. നൂറ്‌ ദിവസം കേരളത്തിലും തമിഴ്‌നാട്ടില്‍പ്പോലും ഓടിയ സിനിമ. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്‌ മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ്‌ നിര്‍മിച്ചത്‌. മലയാളത്തില്‍ വമ്പന്‍ വിജയങ്ങള്‍ ആഘോഷിച്ച ഗൃഹലക്ഷ്മി ഈ ചിത്രത്തിലൂടെ മറ്റൊരുത്സവം തീര്‍ത്തു.

അനവധി വിശേഷണങ്ങളുടെ അലങ്കാരമുണ്ടായിരുന്നു വടക്കന്‍ വീരഗാഥയ്‌ക്ക്‌. വടക്കന്‍ പാട്ട്‌ വിഷയമായ എംടിയുടെ ആദ്യ തിരക്കഥ. വടക്കന്‍ പാട്ട്‌ വിഷയമാക്കി ഹരിഹരന്റെ ആദ്യ സംരംഭം. മമ്മൂട്ടി നായകനായ ആദ്യ വടക്കന്‍ പാട്ട്‌ ചിത്രം. അങ്ങനെ സവിശേഷതകളുടെ ഒരു നീണ്ട നിര.
പതിറ്റാണ്ടുകളായി മലയാളി കണ്ടു ശീലിച്ചത്‌ കുഞ്ചാക്കോയുടേയും നവോദയ അപ്പച്ചന്റേയും വടക്കന്‍ പട്ട്‌ സിനിമകളായിരുന്നു. കെട്ടുകഥകളുടെ ധാരാളിത്തവും വിജയഫോര്‍മുലകളുടെ സാമഗ്രികളും നിറഞ്ഞ ചിത്രങ്ങള്‍. എന്നാല്‍ വീരഗാഥ പഴയവരുടെ ഹാങ്ങ്‌ഓവറിനെ നടുക്കുകയും പുതിയവരെ അതിശയിപ്പിക്കുകയും ചെയ്തു. ചരിത്രം അന്വേഷിച്ചും നിരീക്ഷിച്ചും അവയില്‍ വിട്ടുപോയതും കൂടി ചേര്‍ത്താണ്‌ എംടി തിരക്കഥ ഒരുക്കിയത്‌. അര്‍ഹതയുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോയ ചന്തുവിന്റെ അസ്തിത്വം തിരിച്ചുപിടിക്കുകയായിരുന്നു എംടി. അദൃശ്യനായി നിന്ന ചന്തു എന്ന ചരിത്ര സത്യം ദൃശ്യനായപ്പോള്‍ പ്രേക്ഷകന്‍ ഈ ചിത്രത്തിലൂടെ ഒരിതിഹാസ കാഴ്ച കാണുകയായിരുന്നു.

നടനജീവിതത്തില്‍ മമ്മൂട്ടിയുടെ വീരഗാഥയും ഇതിഹാസവും കൂടിയാണ്‌ ഈ ചിത്രം. നോട്ടവും ഭാവവും പൗരുഷവും ശബ്ദ ഗാംഭീര്യവും കൊണ്ട്‌ ചന്തു മമ്മൂട്ടിയില്‍ ഭദ്രമായിരുന്നു. ഈ നടനുമാത്രം ചെയ്യാവുന്ന വേഷം. നടന്മാരെ അവരറിയാതെ വേഷം നയിക്കുമെന്നു പറയുംപോലെ പരകായ പ്രവേശം. മമ്മൂട്ടിയേക്കാളും കഥാപാത്രം വലുതായ കഥയാണ്‌ വീരഗാഥയിലെ ചന്തുവിനുള്ളത്‌.

ഒരു വടക്കന്‍ വീരഗാഥയിലെ യഥാര്‍ത്ഥ സൂപ്പര്‍ താരം എംടിയുടെ തിരക്കഥയാണ്‌. ഇന്ത്യന്‍ സിനിമയിലെ മികച്ച തിരക്കഥകളില്‍ ഒന്നാണിത്‌. തിരക്കഥയ്‌ക്കുള്‍പ്പെടെ അനവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വീരഗാഥ പിടിച്ചടക്കി. ചരിത്രവും സങ്കല്‍പ്പവും ഇഴപാകിയ വടക്കന്‍ കഥയില്‍ നിന്നും സിനിമയുടെ പരിമിതികളില്‍നിന്നുകൊണ്ട്‌ സാധ്യതയുടെ പൂര്‍ണതകളിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു എംടി പ്രതിഭ. തിരക്കഥ സിനിമയുടെ ബ്ലൂപ്രിന്റ്‌ മാത്രമാണെന്ന്‌ പറയുന്നവര്‍ക്കുള്ള കനത്ത മറുപടിയാണീ ചിത്രം. ചരിത്രത്തെ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ചടുലമാക്കി നിര്‍ത്തി പഴയകാലത്തെ ലൈവാക്കാന്‍ തിരക്കഥക്ക്‌ കഴിഞ്ഞു. പെരുന്തച്ചന്റെ ഉളിക്കൊത്തലിന്റെ ശില്‍പ്പഭംഗിയുള്ള എംടി രചനയിലെ സംഭാഷണം കഥാപാത്രങ്ങളുടെ ആത്മാവിഷ്ക്കാരം നല്‍കുന്നുണ്ട്‌. അങ്കത്തിന്റെ ആവേശവും ചുരികയുടെ മൂര്‍ച്ചയുമുള്ള വാക്കുകള്‍ ഈ സിനിമയുടെ സവിശേഷതയാണ്‌. അങ്കവീര്യം അടിയൊഴുക്കായ സിനിമയില്‍ വാക്കുകളുടെ ചാട്ടുളി പ്രയോഗം കഥാവിഷയത്തിന്റെ ചില പരുക്കന്‍ സ്വഭാവത്തിനു ചാര്‍ച്ചയാകുന്നുണ്ട്‌.
പ്രണയമുഹൂര്‍ത്തങ്ങളില്‍ വാക്കുകള്‍ ആത്മാവില്‍ തൂങ്ങിയ അലങ്കാരമായും പ്രത്യക്ഷപ്പെടുന്നു. എംടിയുടെ വാക്കുകള്‍ക്കിടയിലെ മുഴങ്ങുന്ന അര്‍ത്ഥം വീരഗാഥയിലും കാണാം.

നീണ്ട താരനിര, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും ജെ. ജയകുമാറിന്റെയും ഗാനങ്ങള്‍, ബോംബെ രവിയുടെ സംഗീതം, രാമചന്ദ്രബാബുവിന്റെ ക്യാമറ ഇങ്ങനെ മേന്മകള്‍ കണ്ണിചേര്‍ന്ന സിനിമാ ഇതിഹാസം ഇരുപത്തഞ്ചുവര്‍ഷം മുന്‍പു കണ്ട അതേ കാഴ്ചാ സൗഖ്യത്തില്‍ ഇന്നും കാണാം. ഒരു സിനിമ രണ്ടാം വട്ടം കാണുന്നത്‌ ക്ഷമയുടെ നീണ്ട അതിര്‍ത്തി കടക്കലാകുമ്പോള്‍ കാല്‍നൂറ്റാണ്ടു മുമ്പത്തെ ഒരു സിനിമ അതേ ആവേശത്തില്‍ ഇപ്പോഴും കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ്‌ ഒരു വടക്കന്‍ വീരഗാഥയുടെ പ്രസക്തി.

സേവ്യര്‍. ജെ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

Article

ഒരു പ്രപഞ്ചാത്ഭുതം പോലെ

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.