Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 565-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 09:06 pm IST
inSamskriti

മയാ ദൃഷ്ടാ തദാകാശമേവ ശാന്തം തദാകൃതി:

മയേവ തത്പരിജ്ഞാതം നാന്യ: പശ്യതി തത്തഥാ

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മുന്‍പ് പരമശിവന്‍ എന്ന് വിസ്തരിച്ചതായ വിശ്വരൂപം വാസ്തവത്തില്‍ ശുദ്ധബോധമാണ്. അത് തന്നെയാണ് രുദ്രനായും നര്‍ത്തക(കി)നായും കാണപ്പെട്ടത്. അങ്ങിനെയുള്ള രൂപങ്ങളോ രൂപമില്ലായ്‌മയോ ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ബോധഘനത്തില്‍ ഇപ്പറഞ്ഞ അനുഭവങ്ങളുടെ പ്രതീതിയുണ്ടായിരുന്നു എന്ന് മാത്രം.

“ഞാന്‍ കണ്ടത് പരമപ്രശാന്തിയുടെ തലമായ ആകാശമാണ്. അനുഭവിച്ചത് ഞാന്‍ വിവരിച്ച രൂപങ്ങളുമാണ്. മറ്റാരും ഈ വിധത്തില്‍ ആ കാഴ്ചകള്‍ കണ്ടിട്ടില്ല.”

ലോകചക്രം അവസാനിക്കുമ്പോള്‍ രുദ്രനായും ഭൈരവിയായും വിവരിക്കപ്പെട്ടതെല്ലാം ഭ്രമാത്മകവിക്ഷേപങ്ങളാണ്. ആ രൂപഭാവങ്ങളില്‍ അവരെ കണ്ടത് ഞാന്‍ മാത്രം. ബോധം മാത്രമാണ് നിലനില്‍ക്കുന്നത്. ഭൈരവനായോ മാറ്റ് ഏതെങ്കിലും രൂപമായോ ചിന്തിച്ചാല്‍ അതപ്രകാരമാവുന്നു. ഒരു വാക്കും അതിന്റെ പൊരുളും അറിവാകാന്‍ ബോധം കൂടിയേ തീരൂ. അത്തരം വസ്തുവിഷയസംബന്ധിയായ അറിവ് നിസ്തന്ദ്രമായി ഉപയോഗിച്ചുറപ്പിക്കുകമൂലം അവയും അവയെക്കുറിക്കുന്ന വാക്കുകളും ഉണ്മയാണെന്ന് തോന്നുകയാണ്.

ഭൈരവനോ ഭൈരവിയോ, രുദ്രനോ കാളരാത്രിയോ വിശ്വപ്രളയമോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ഭ്രമാത്മകമായ വിക്ഷേപങ്ങള്‍ മാത്രമായിരുന്നു. അനന്തമായ ബോധം മാത്രമാണ് സത്യം.

അങ്ങിനെ മൂര്‍ത്തഭാവത്തിലുള്ള രുദ്രനെയും രുദ്രന്റെ അമൂര്‍ത്ത ഭാവത്തെയും ഞാന്‍ പറഞ്ഞു തന്നു. ഇനിയാ വിശ്വനൃത്തത്തിന്റെ പ്രാധാന്യം എന്തെന്ന് പറയാം. ബോധത്തില്‍ എപ്പോഴും സഹജമായ കമ്പനമുണ്ട്. ആ ചലനത്തിന്റെ അഭാവത്തില്‍ അതിന്റെ ‘ഉണ്മ’യ്‌ക്ക് അര്‍ത്ഥമില്ലാതെയാവും. അങ്ങിനെയാണ്, ബോധത്തിനുള്ളില്‍ സഹജമായ ചലനമാണ് രുദ്രനായി പ്രത്യക്ഷമായത്.

ചലനം ബോധത്തിന്റെ പ്രകൃതമാണ്. ചലനത്തെ ബോധത്തില്‍ നിന്നും വേര്‍പെടുത്താന്‍ വയ്യ. രുദ്രനടനത്തില്‍ ഞാന്‍ ദര്‍ശിച്ചത് ബോധചലനമാണ്. എന്നാല്‍ ആ ചലനം ശുദ്ധമായ ചലനമാണ്. എന്റെ മനസ്സിന്റെ ഉപാധിക്കനുസൃതമായി ഞാനാ ചലനത്തെ ഭഗവാന്റെ നൃത്തമായി വിവക്ഷിച്ചു. ശുദ്ധബോധത്തിലെ ചലനമാണ് ഭഗവാന്റെ വിശ്വനടനം.

രാമന്‍ ചോദിച്ചു: അസത്തായതെല്ലാം വിശ്വപ്രളയസമയത്ത് വിലയിച്ചു എന്ന് പറഞ്ഞുവല്ലോ, അപ്പോള്‍പ്പിന്നെ ബോധം എങ്ങിനെയാണ്, എന്തിനെപ്പറ്റിയാണ് അവബോധിച്ചത്?

വസിഷ്ഠന്‍ തുടര്‍ന്നു: തീര്‍ച്ചയായും ബോധം ‘മറ്റൊന്നിനെ’പ്പറ്റി അവബോധിക്കുകയില്ല. ഇവിടെ ‘ദൃശ്യമെന്നു’ പറഞ്ഞത് ബോധത്തിന്റെതന്നെ സഹജഭാവത്തെയാണ്. സ്വപ്‌നസമയത്ത് ഒരുവന്റെ ദൃശ്യത്തിലുള്ള നഗരങ്ങളും മറ്റും അവന്റെ ബോധത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ആ ബോധം സ്വയം എല്ലാ ചലനങ്ങളെയും അറിയുന്നു. ചലനങ്ങളുടെ ആദിമുതല്‍ അതവസാനിക്കുന്നതുവരെ ബോധത്തില്‍ അവയെപ്പറ്റിയുള്ള അവബോധം സഹജമത്രേ.

അങ്ങിനെയാണ് നിമിഷങ്ങള്‍, യുഗങ്ങള്‍, ലോകചക്രങ്ങള്‍, എന്നുവേണ്ട, നീ, ഞാന്‍, എന്നീ ധാരണകളും (കമ്പനങ്ങളും) അവബോധിക്കുന്നത്.

അതിനാല്‍ ബോധത്തില്‍ എകതയോ നാനാത്വമോ നിശ്ശൂന്യതയോ ബോധം എന്നൊരു ‘വസ്തു’വോ അബോധമോ ഇല്ല തന്നെ. ശുദ്ധമായ നിശ്ശൂന്യതമാത്രം പക്ഷെ അതുപോലുമില്ല. ഉള്ളത് അനന്തമായ ബോധം മാത്രം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.