Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2014, 07:54 pm IST
inSamskriti

ഒരിക്കല്‍, ഹേഹയ രാജാവായ കാര്‍ത്തവീര്യാര്‍ജുനന്‍ ജമദഗ്‌നിയുടെ ആശ്രമത്തില്‍ ചെന്ന് ആതിഥ്യം സ്വീകരിച്ച് മടങ്ങുമ്പോള്‍, ആശ്രമപരിസരത്തുള്ള വൃക്ഷങ്ങള്‍ നശിപ്പിച്ച് കാമധേനുവിന്റെ പുത്രിയായ ‘സുരഭി’ എന്ന പശുക്കുട്ടിയെയും ബലാല്‍ക്കാരേണ പിടിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ പരശുരാമന്‍ യുദ്ധത്തില്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ വധിച്ചു. അതിന്റെ പ്രതികാരമായി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പുത്രന്മാര്‍ ആശ്രമത്തില്‍ വന്ന് ജമദഗ്നി മഹര്‍ഷിയെ വധിച്ച് മഹര്‍ഷിയുടെ ശിരസ്സ് അഗ്നിയിലിട്ടു. പരശുരാമന്‍ ആശ്രമത്തിലില്ലാത്ത സമയംനോക്കിയാണ് കാര്‍ത്തവീര്യാര്‍ജ്ജുന പുത്രന്മാര്‍ വന്ന് ജമദഗ്നിയെ വധിച്ചത്. ജമദഗ്നി മഹര്‍ഷിയെ വധിക്കുന്നത് കണ്ട് ”രാമാ! രാമാ!” എന്ന് മുറവിളിയിട്ട് കരഞ്ഞുകൊണ്ട് രേണുകാദേവി അഹങ്കാരികളായ ക്ഷത്രിയ വംശത്തെ മുഴുവന്‍ ഉന്മൂലനാശം വരുത്തുമെന്ന് പ്രതിജ്ഞ ചെയ്തു. അമ്മയുടെ ശപഥം അനുസരിച്ച് പരശുരാമന്‍ അഹങ്കാരികളായ ക്ഷത്രിയരുടെ വംശനാശം വരുത്തിക്കൊണ്ട് ’21 പ്രാവശ്യം ഈ ഭൂമി മുഴുവന്‍ ചുറ്റിനടന്നു. ആ പരശുരാമന്‍ ഇതാ വീണ്ടും വന്നിരിക്കുന്നു’ എന്നു പറഞ്ഞു.

അതുകേട്ട ദശരഥ മഹാരാജാവ് പരശുരാമനെ നമസ്‌കരിച്ച് ”ഹേ! ഭാര്‍ഗവരാമാ, ഞങ്ങളെ രക്ഷിക്കണേ” എന്ന് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ പരശുരാമന്‍ ദശരഥരാജനെ ഗൗനിക്കാതെ രാമന്റെ നേര്‍ക്ക് ചെന്ന് ഇങ്ങനെ പറഞ്ഞു- ”ഹേ, ബാലാ! ഈ ലോകത്ത് ഞാന്‍ മാത്രമാണ് രാമന്‍. അതുകൊണ്ട് രാമനെന്ന പേരില്‍ ഞാന്‍ മാത്രം മതി. പരമേശ്വരന്റെ ശൈവചാപം നീ ഖണ്ഡിച്ചു എന്നുകേട്ടു. എങ്കില്‍ എന്റെ കൈയിലുള്ള ഈ വൈഷ്ണവചാപവും ഖണ്ഡിയ്‌ക്കൂ” എന്ന്.

അതുകേട്ട രാമന്‍ സൗമ്യനായി പറഞ്ഞു-”ഹേ, മഹര്‍ഷേ! എനിക്കത് സാധിക്കുമോ എന്ന് നോക്കട്ടെ!” എന്നുപറഞ്ഞ് പരശുരാമനില്‍നിന്നും ആ വൈഷ്ണവചാപം വാങ്ങി ശരം തൊടുത്തു. എന്നിട്ട് പരശുരാമനോടായിപ്പറഞ്ഞു- ”എന്റെ ഗുരുവായ വിശ്വാമിത്രമഹര്‍ഷിയോടുള്ള ചാര്‍ച്ചയാലും അങ്ങ് ബ്രാഹ്മണനായതിനാലും അങ്ങ് എനിക്ക് സംപൂജ്യനാണ്. അതിനാല്‍ അങ്ങയുടെ നേര്‍ക്ക് ഈ ശരം അയയ്‌ക്കാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് പറയൂ- അങ്ങയുടെ തപോബലാര്‍ജ്ജിതമായ അതുല്യ ലോകങ്ങളെയോ, അങ്ങയുടെ ഈ സഞ്ചാരത്തേയോ ഏതാണ് ഞാന്‍ നശിപ്പിക്കേണ്ടതെന്ന് എന്നുപറഞ്ഞ് ലോകം സ്തംഭിക്കുന്നവിധം വില്ലെടുത്തപ്പോള്‍ പരശുരാമന്‍ രാമനോട് പറഞ്ഞു- ”ഹേ, സീതാപതേ! അത് ഞാന്‍ അങ്ങേയ്‌ക്ക് സമര്‍പ്പിക്കുന്നു. പണ്ട് ഞാന്‍ ഈ ഭൂമി മുഴുവന്‍ കശ്യപന് കൊടുത്തപ്പോള്‍ എന്റെ നാട്ടില്‍ ഇനി ഞാന്‍ പാര്‍ക്കരുതെന്ന് അന്ന് കശ്യപന്‍ പറഞ്ഞു. അതിനാല്‍ ഗുരുവചനത്തെ മാനിക്കുന്ന ഞാന്‍ രാവില്‍ ഈ ഭൂമിയില്‍ വസിക്കാറില്ല. സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതിനാല്‍ ഞാനങ്ങനെ പ്രതിജ്ഞ ചെയ്ത് ഈ ഊഴി കശ്യപന് കൊടുത്തു.
അതുകൊണ്ട് വീരരാഘവാ, എന്റെ സഞ്ചാരത്തെ അങ്ങ് മുടക്കരുത്. ‘ഞാന്‍ മനോവേഗത്തില്‍ മഹേന്ദ്രപര്‍വ്വതത്തിലേക്ക് പൊയ്‌ക്കൊള്ളാം. ”ഞാന്‍ അമേയങ്ങളായ അളവില്ലാത്ത ലോകങ്ങള്‍ തപസ്സിനാല്‍ നേടിയിട്ടുണ്ട്. അവയെല്ലാം അങ്ങ് ഈ ദിവ്യശരത്താല്‍ മൂടിക്കൊള്ളൂ. ഈ രണ്ട് വില്ലുകളും വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണ്. അത് വിഷ്ണുവിനും ശിവനും നല്‍കി. പരമേശ്വരചാപം ഖണ്ഡിച്ച് ശൈവതേജസ്സിനെ അങ്ങയില്‍ ലയിപ്പിച്ചു. ഇപ്പോള്‍ ഈ വൈഷ്ണവ തേജസ്സും അങ്ങയില്‍ വിലയംപ്രാപിച്ചു. കൂടെ എന്റെ തപോബലവും അങ്ങേയ്‌ക്കിരിക്കട്ടെ” എന്ന് പറഞ്ഞ് പരശുരാമന്‍ മഹേന്ദ്രപര്‍വ്വതത്തിലേക്ക് പോയി.

”പരശുരാമനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ കേരളം” എന്ന് പറയപ്പെടുന്നു. (ഏീറ’ െഛംി ഇീൗിൃ്യേ). ജമദഗ്‌നിമഹര്‍ഷിയുടെ ആശ്രമപരിസരം പോലെ ധാരാളം വൃക്ഷങ്ങളാലും പൂക്കളാലും ഫലങ്ങളാലും അതിമനോഹരമാണ് ഈ ഭാര്‍ഗ്ഗവക്ഷേത്രം. നമ്മളും ആ കശ്യപനെപ്പോലെ ആ രാമനെ ഈ നാട്ടില്‍ പ്രതിഷ്ഠിച്ചില്ല.അതുകൊണ്ടുതന്നെ നിര്‍ബാധം വൃക്ഷങ്ങള്‍ നശിപ്പിക്കാനും മലകള്‍ ഇടിയ്‌ക്കാനും പുഴകള്‍ വറ്റിക്കാനും നമ്മള്‍ക്ക് യാതൊരു മടിയുമില്ല. ”ഹേ, ഭാര്‍ഗ്ഗവരാമാ! അങ്ങീ ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ക്കൂടി ഇനിയും സഞ്ചരിച്ച് അങ്ങയുടെ ഈ ഭാര്‍ഗ്ഗവക്ഷേത്രത്തെ രക്ഷിക്കണേ!” ആഹേഹയ രാജാവായ കാര്‍ത്തവീര്യാര്‍ജുനനില്‍നിന്നും ജമദഗ്‌ന്യാശ്രമത്തെ രക്ഷിച്ചപോലെ!

വി.പി.ഭാനുമതി അമ്മ,

പാലക്കാട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.