Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലൂടെ 13: ”കരയരുതേ” ”കൊല്ലരുതേ!”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 08:52 pm IST
inSamskriti

കുശപ്ലവം എന്ന സ്ഥലത്തായിരുന്നു ദിതിയുടെ തപസ്സ്. ഒറ്റയ്‌ക്ക് കഴിയുന്ന ചെറിയമ്മയെ പരിചരിക്കാന്‍ ദേവേന്ദ്രന്‍ താല്‍പ്പര്യമെടുത്തു. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. വ്രതനിഷ്ഠയില്‍ ദിതിയും പരമാവധി ശ്രദ്ധിച്ചു. അങ്ങനെ തൊള്ളായിരത്തി തൊണ്ണൂറു വര്‍ഷങ്ങള്‍ കടന്നുപോയി.

ഒരു ദിവസം നട്ടുച്ചനേരം. വിശ്രമത്തിലിരിക്കുന്ന ചെറിയമ്മയുടെ കാല്‍ തിരുമ്മിക്കൊടുക്കുകയായിരുന്നു ദേവേന്ദ്രന്‍. സന്തോഷവതിയായ ദിതി പറഞ്ഞു:

”അല്ലയോ ദേവേന്ദ്രാ! നിന്റെ പിതാവ് അനുഗ്രഹിച്ച പ്രകാരം പത്തുകൊല്ലം കൂടി കഴിഞ്ഞാല്‍ എനിക്ക് വീരനായ പുത്രന്‍ ജനിക്കും. നിന്നെ ജയിക്കുവാന്‍ വേണ്ടിയാണ് അവനെ ഞാന്‍ പ്രാര്‍ത്ഥിച്ചത്. എങ്കിലും ത്രൈലോക്യ വിജയിയാകുന്ന അവനോടൊപ്പം നിനക്കും സുഖിച്ചു കഴിയാം.”

ഇങ്ങനെ പറഞ്ഞിരിക്കെ ദിതി മയക്കത്തില്‍ വീണു. കാലുകള്‍ വെക്കേണ്ട ദിക്കില്‍ തലവെച്ചായിരുന്നു കിടപ്പ്. തല വെക്കുന്നിടത്ത് കാലുമായി. അലസമായ ആ കിടപ്പുകണ്ട് ഇന്ദ്രന്‍ ചിരിച്ചു. ചെറിയമ്മയുടെ വ്രതനിഷ്ഠ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.

ഒരു പഴുതു കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന ഇന്ദ്രന്‍ ഉടനെ ദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു നൂറുമുനകളുള്ള വജ്രായുധത്താല്‍ ശിശുവിനെ മുറിച്ചു. ശിശു ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.

”കരയരുത് കരയരുത്” (മാ രുദ) എന്നു ഇന്ദ്രന്‍ ശാസിക്കുന്നത് കേള്‍ക്കേ ഉറക്കമുണര്‍ന്ന ദിതി ”കൊല്ലരുതേ കൊല്ലരുതേ” (ന ഹന്തവ്യോ നഹന്തവ്യ) എന്നുപറഞ്ഞു. പക്ഷേ, ഇതിനകം കുഞ്ഞിനെ ഇന്ദ്രന്‍ ഏഴായി നുറുക്കിക്കഴിഞ്ഞിരുന്നു.

”അമ്മേ, അങ്ങ് വ്രതത്തില്‍ അശുദ്ധിവരുത്തി. കാലുവെക്കേണ്ടിടത്തു തലവെച്ചു കിടന്നു. അതിനാല്‍ എന്നെ കൊല്ലുന്നതിനുവേണ്ടി അമ്മ പ്രസവിക്കാനിരുന്ന കുഞ്ഞിനെ ഞാന്‍ ഏഴായി വെട്ടിനുറുക്കി. എന്നോട് ക്ഷമിച്ചാലും.”

ഇന്ദ്രന്റെ വിശദീകരണം കേട്ടപ്പോള്‍ ദിതിക്ക് കോപിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പറഞ്ഞു:

”ഉണ്ണീ! എന്റെ അശ്രദ്ധയാണ് കാരണം. നിന്നെ ഞാന്‍ കുറ്റക്കാരനായി കാണുന്നില്ല. ഏതായാലും എന്റെ ഒരു പുത്രനെ ഏഴു പുത്രന്മാരാക്കി വിഭജിച്ചിരിക്കയല്ലേ? ‘മാ രുദ’ എന്നു നീ പേര്‍ ചൊല്ലി വിളിക്കുകയും ചെയ്തില്ലേ? അവരെ അതേപേരില്‍ വിവിധ ലോകങ്ങളില്‍ ജീവിക്കുവാന്‍ നീ അനുവദിക്കണം. ഒരുവന്‍ ബ്രഹ്മലോകത്തില്‍, രണ്ടാമന്‍ ഇന്ദ്രലോകത്തില്‍, മൂന്നാമന്‍ ‘വായു’വായി ദ്യോവിലും മറ്റു നാലുപേര്‍ നീ നിശ്ചയിക്കുന്ന ഇടങ്ങളിലും കഴിയട്ടെ.”

”അമ്മയുടെ ഇഷ്ടംപോലെയാകാം. അവരെല്ലാം വാനവരായിക്കഴിഞ്ഞു” എന്ന് ഇന്ദ്രന്‍ അറിയിച്ചു.

”രാമാ! ദേവേന്ദ്രന്റെ പരിചരണമേറ്റ് ദിതി തപസ്സനുഷ്ഠിച്ച സ്ഥലത്താണ് നാം എത്തിയിരിക്കുന്നത്. ഇക്ഷ്വാകുരാജാവിന് അലംബുസ എന്ന രാജ്ഞിയിലുണ്ടായ വിശാലനെന്ന പുത്രന്‍ ഇവിടെ ഒരു നഗരം സ്ഥാപിക്കുകയുണ്ടായി. അങ്ങനെ വിശാലന്‍ ഭരിച്ച രാജ്യത്തിന് വിശാലം എന്ന പേരും ലഭിച്ചു. ആ രാജാവിന്റെ പിന്മുറക്കാരില്‍ ഒരാളായ സുമതിയാണ് ഇപ്പോഴത്തെ രാജാവ്” വിശ്വാമിത്രന്‍ പറഞ്ഞു.

ഇതിനിടയില്‍ വിവരങ്ങള്‍ കേട്ടറിഞ്ഞു സുമതി രാജാവ് മഹര്‍ഷിശ്രേഷ്ഠനായ വിശ്വാമിത്രനെ വണങ്ങാന്‍ എത്തിക്കഴിഞ്ഞിരുന്നു. വളരെ ആദരപൂര്‍വമാണ് അദ്ദേഹം മഹര്‍ഷിയേയും രാമലക്ഷ്മണന്മാരേയും കൊട്ടാരത്തിലേക്ക് ആനയിച്ചത്.

കൂടെയുള്ള തേജസ്വികളായ കുമാരന്മാര്‍ ആരാണ്? എന്തിനാണ് ക്ലേശകരമായ വഴികളിലൂടെ കാല്‍നടയായി അവരെ കൊണ്ടുവന്നത്? എന്നിങ്ങനെയുള്ള സുമതി രാജാവിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായിത്തന്നെ വിശ്വാമിത്രന്‍ മറുപടി നല്‍കി.

വിശിഷ്ടരായ അതിഥികള്‍ തന്റെ രാജ്യത്തില്‍ വന്നതിലും തനിക്ക് അവരെ വേണ്ടവിധം സല്‍ക്കരിക്കാന്‍ കഴിഞ്ഞതിലും സുമതി രാജാവിന് വലിയ സന്തോഷം തോന്നി. ആ സല്‍ക്കാരത്തിന്റെ കുളിര്‍മയില്‍ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും അന്നുരാത്രി അവിടെ കഴിച്ചു.

…തുടരും

പി.ഐ.ശങ്കരനാരായണന്‍

ഫോണ്‍: 9388414034

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.