Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എ ഗ്രൂപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഐ ഗ്രൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 02:41 pm IST
inErnakulam

കാക്കനാട്: ഗ്രൂപ്പ് പോരുകൊണ്ട് പൊറുതിമുട്ടിയ തൃക്കാക്കര നഗരസഭയില്‍ പുതിയ അടവ് നയവുമായി ‘എ’ ഗ്രൂപ്പ്. അവിശ്വാസ പ്രമേയത്തിലൂടെ തങ്ങള്‍ പുറത്താക്കിയ ‘ഐ’ ഗ്രൂപ്പുകാരിയായ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണെ തിരിച്ചെടുക്കുന്നതിനുള്ള പിന്തുണ നല്‍കാനാണ് ‘എ’ ഗ്രൂപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍ എംഎല്‍എയുടെ വസതിയില്‍ ചേര്‍ന്ന ‘എ’ വിഭാഗം കൗണ്‍സിലര്‍മാരുടെ യോഗമാണ് നിലപാട് എടുത്തത്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ഐ. മുഹമ്മദാലിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായതെന്ന് അറിയുന്നു. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരുന്ന് അവിശ്വാസം കൊണ്ടുവന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദാലിക്കും പൊതുമരാമത്ത് സ്ഥിരം സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി കൈക്കൊള്ളണമെന്ന് ഐ വിഭാഗം കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല പറഞ്ഞു.

അജിതാ തങ്കപ്പനെ തിരിച്ചെടുത്താലും ഇല്ലെങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് ഐ ഗ്രൂപ് നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നിന് തൃക്കാക്കര നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ചാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വോട്ടെടുപ്പ് നടക്കുന്നത്. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ‘എ’ പക്ഷക്കാരനായ പി.ഐ. മുഹമ്മദാലി ‘ഐ’ പക്ഷത്തുള്ള ഷാജി വാഴക്കാലയ്‌ക്ക് മാസങ്ങള്‍ക്ക് മുന്‍പ് ചെയര്‍മാന്‍ സ്ഥാനം വെച്ചുമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് ‘ഐ’ പക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥിരംസമിതി ചെയര്‍മാന്‍ സ്ഥാനം ‘എ’ വിഭാഗത്തിന് നല്‍കണമെന്ന് ധാരണയുള്ളതായി പറയുന്നു . ചെയര്‍മാന്‍ സ്ഥാനം മാറിയെങ്കിലും ‘ഐ’ പക്ഷക്കാരിയായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ സ്ഥാനം ഒഴിയാന്‍ കൂട്ടാക്കിയില്ല.

ഭരണസമിതിയില്‍ ഭൂരിപക്ഷമുള്ള ‘എ’ വിഭാഗം ജൂലായ് മൂന്നിന് അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കിയിരുന്നു. വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ജൂലൈ ഏഴിന് ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും അതുവരെ അവിശ്വാസ നടപടികള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബുവിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് ധിക്കരിച്ച് ജൂലായ് മൂന്നിന് തന്നെ അവിശ്വാസം കൊണ്ടുവരികയായിരുന്നു.

ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും നഗരസഭാ മുന്‍ ചെയര്‍മാനുമായ പി.ഐ. മുഹമ്മദാലിക്ക് കെപിസിസി നോട്ടീസ് നല്‍കിയിരുന്നു. കെപിസിസിയുടെ തീരുമാനത്തിനെതിരെ പ്രവര്‍ത്തനം നടത്തിയതിനാല്‍ ബ്ലോക്ക് പ്രസിഡന്റും മറ്റു ‘എ’ വിഭാഗം കൗണ്‍സിലര്‍മാരും അച്ചടക്കനടപടിക്ക് വിധേയരായേക്കുമെന്ന സൂചന ഡിസിസിയില്‍ നിന്നും ലഭിച്ചതോടെയാണ് അജിത തങ്കപ്പന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ‘എ’ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ ബെന്നി ബഹനാന്‍ എംഎല്‍എയെ ചുമതലപ്പെടുത്തിയതായും അറിയുന്നു.

എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന എ ഗ്രൂപ്പുകാര്‍ അതിന് മുമ്പുതന്നെ ബെന്നി ബഹനാന്‍ എംഎല്‍എയുടെ വീട്ടില്‍ കൂടിയാണ് തീരുമാനമെടുത്തതെന്നും നഗരസഭയിലെ പ്രതിസന്ധിക്ക് ഒരു പരിധി വരെ എംഎല്‍എയാണ് ഉത്തരവാദി എന്ന് തെളിഞ്ഞതായും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.