Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു മതനേതാവിന്റെ രാജ്യദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 10:41 pm IST
in Vicharam

സൗദി അറേബ്യന്‍ സര്‍ക്കാറിന് ഒരു മുസ്ലിം നേതാവ് അയച്ച കത്ത് ഇതിനകം വിവാദമായിരിക്കുകയാണ്. വിശുദ്ധയുദ്ധത്തിനായി അഞ്ചു ലക്ഷത്തിലേറെ പേര്‍ ഭാരതത്തില്‍ തയാറായി നില്‍ക്കുന്നുണ്ടെന്നാണ് മൗലാന സയ്യിദ് സല്‍മാന്‍ ഹുസൈനി നദ്വി സൗദി ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്. ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്വിയിലെ ശരീഅത്ത് ഡീനും ഉറുദു-അറബി പണ്ഡിതനും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗവുമാണ് സല്‍മാന്‍. ലോകമാകമാനം അസ്വസ്ഥതയും സംഘര്‍ഷവും സജീവമായി നിലനില്‍ക്കുമ്പോഴാണ് മാനവികതയെ മുറിവേല്‍പ്പിക്കുന്ന വികാരമുള്ള ഒരു കത്ത് അയക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു കത്ത് അയയ്‌ക്കാനുള്ള പ്രകോപനം, അന്തരീക്ഷം, സ്ഥിതിഗതികള്‍ എന്നിവയെക്കുറിച്ച് വേണ്ടത്ര വിവരം കിട്ടിയിട്ടില്ല. കിട്ടിയിടത്തോളം ഇത് അത്ര നല്ല കാര്യമായി വിലയിരുത്താനാവില്ലെന്നത് തര്‍ക്കമറ്റ സംഗതിയുമാണ്.

പ്രസ്തുത സംഭവത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇറാഖ്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ സംഘര്‍ഷത്തില്‍ മരണമടയുന്ന നിസ്സഹായരുടെ നിലവിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്. അതിനൊപ്പം പാലസ്തീനിലും യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. ഹമാസ് എന്ന ഭീകര സംഘടനയുടെ കയ്യിലെ കളിപ്പാട്ടമായിരിക്കുകയാണ് പാലസ്തീന്‍. കുട്ടികള്‍ സ്ത്രീകള്‍ അതുപോലെ ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയൊക്കെ മറയാക്കി വന്‍ ആക്രമണങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഇസ്രയേലികളായ മൂന്നു കുട്ടികളെ ബീച്ചില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി പൈശാചികമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പാലസ്തീന്‍ സംഘര്‍ഷം പൊടുന്നനെ കത്തിപ്പടരാന്‍ ഇടയായത്. പുണ്യ റമസാന്‍ മാസത്തില്‍ ഇങ്ങനെ സംഘര്‍ഷത്തിലേക്ക് എടുത്തു ചാടാന്‍ ഹമാസ് തീരുമാനിച്ചതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. കോടിക്കണക്കിന് ഡോളര്‍ അങ്ങോട്ടേക്കൊഴുകാന്‍ ഇത് ഇടവരുത്തുമെന്ന് അവര്‍ക്കറിയാം.

സമാധാനം കാംക്ഷിക്കുന്ന ഒരു സംഘടനയല്ല ഹമാസ്. അവര്‍ക്ക് സംഘര്‍ഷമുണ്ടെങ്കിലേ വളരാനാവുകയുള്ളു. സംഘര്‍ഷത്തിന് വഴിമുരുന്നിടാന്‍ എളുപ്പം സാധിക്കുമെന്നതുകൊണ്ട് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഹമാസിന്റെതായാലും ഐഎസ്‌ഐസ്സിന്റെതായാലും ലക്ഷ്യം ഒന്നു തന്നെയാണ്. അതിശക്തമായ ആഗോള ഇസ്ലാമിക രാഷ്‌ട്രം തന്നെയാണ് അവരുടെ മുമ്പിലുള്ളത്. അതിന് വിവിധ തലങ്ങളിലായി അവരെ സഹായിക്കാന്‍ തല്‍പ്പരകക്ഷികളായ സംഘടനകളും രാജ്യങ്ങളുമുണ്ട്. എണ്ണപ്പണത്തിന്റെ കുത്തൊഴുക്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം മൂലം അവര്‍ക്ക് മാനവികതയിലേക്കുള്ള വഴി കാണാന്‍ കഴിയുന്നുമില്ല. വാളും ബോംബും മിസൈലും വഴി എല്ലാം വെട്ടിപ്പിടിച്ചെടുക്കാമെന്ന മോഹം അനിവാര്യമായ ദുരന്തത്തിലേക്ക് തങ്ങളെ കൊണ്ടുചെന്നെത്തിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ജീവന്റെ തുടിപ്പിനെ ഇല്ലായ്‌മ ചെയ്യാന്‍ എളുപ്പമാണെന്നും ഒരു ജീവന്‍ നിലനിര്‍ത്താനാണ് ബുദ്ധിമുട്ടെന്നും അത്തരക്കാര്‍ മനസ്സിലാക്കുന്നില്ല. എല്ലാ ദുരന്തത്തിന്റെയും അടിവേരുകള്‍ അസഹിഷ്ണുതയുടെയും പകയുടെയും വളക്കൂറുള്ള മണ്ണിലാണ് കരുപ്പിടിപ്പിച്ചിരിക്കുന്നത്.

ഇറാഖില്‍ യുദ്ധംചെയ്യുന്ന സുന്നി ഭീകരരുടെ നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് ആശംസകള്‍ നേരുന്ന മൗലാന സയ്യിദ് സല്‍മാന്‍ ഹുസൈനിയും ജിഹാദിനെ പിന്തുണക്കുന്നത് വെറുതെയല്ല. ആഗോള മുസ്ലിം ശക്തി ഏകോപിപ്പിക്കുകയും അതിന്റെ കീഴില്‍ ലോകത്തെ കൊണ്ടുവരികയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത്. പൊടുന്നനെ അതൊന്നും നടക്കില്ലെന്ന് വ്യക്തമാണെങ്കിലും പതിയെപ്പതിയെ അത് സംഭവിക്കുമെന്ന് തന്നെ കരുതുകയാണ്. അതുകൊണ്ടാണ് ജിഹാദിന് തയ്യാറായി അഞ്ചു ലക്ഷത്തിലേറെ പേര്‍ തയ്യാറായിട്ടുണ്ടെന്ന് അറിയിച്ചിട്ടുള്ളത്. സയ്യിദ് സല്‍മാന്‍ ഹുസൈനി നദ്വി രഹസ്യാന്വേഷണ ഏജന്‍സികളുടെ ചിരകാലമായുള്ള നോട്ടപ്പുള്ളിയാണ്. ഇതുവരെയുള്ള എല്ലാ ട്രാക്ക് റിക്കോര്‍ഡും അദ്ദേഹത്തിന് എതിരെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു കത്ത് വളരെ ഗൗരവത്തില്‍ ഏജന്‍സികള്‍ എടുത്തിരിക്കുന്നത്. ഇറാഖ് യുദ്ധത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ നേതാവു കൂടിയാണ് ഹുസൈനി നദ്വി. ഭാരതത്തില്‍ ഇത്തരമൊരു നീക്കം ശക്തിപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായ ഉത്തര്‍പ്രദേശത്ത് നിരന്തരം സംഘര്‍ഷം കത്തിപ്പടരുകയാണ്. നിസ്സഹായര്‍ കൊല്ലപ്പെടുന്നു, തെരുവാധാരങ്ങളാകുന്നു. ഭീമമായ കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നു. ഒരു പക്ഷേ, ഇത്തരം വ്യക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ ഇതിലൊക്കെ ഇല്ലെന്ന് ആരുകണ്ടു?

ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യുവാക്കളെ കണ്ടെത്തേണ്ടതില്ലെന്നും ആവശ്യത്തിലധികം പേരെ ഭാരതത്തില്‍ നിന്നു തന്നെ തയാറാക്കാമെന്നുമാണ് ഹുസൈനി നദ്വി സൗദി ഭരണകൂടത്തിനുള്ള കത്തില്‍ വ്യക്തമാക്കുന്നത്. വിവിധ ജിഹാദി സംഘടനകളെ ദാറുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഒരുമിപ്പിച്ചു ചേര്‍ക്കാനാവുമെന്നും പൊതു ലക്ഷ്യത്തോടെ നയിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഇതുവരെയുള്ള യുപിഎ ഭരണകൂടത്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായാല്‍ തന്നെ അതിന് മറ്റൊരു മാനം നല്‍കി അവഗണിക്കുകയായിരുന്നു. സംഗതിവശാല്‍ ശക്തമായ ഒരു ഭരണകൂടം നിലവില്‍വന്ന സ്ഥിതിക്ക് ഇത്തരം ക്ഷുദ്രശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് ഭാരതത്തിലെ ബഹുഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്. പരംവൈഭവത്തിലേക്കുള്ള ഒരു രാജ്യത്തിന്റെ പ്രയാണത്തിനെ തടസ്സപ്പെടുത്തുന്ന ശക്തികളെ പല്ലും നഖവും ഉപയോഗിച്ച് തടയാന്‍ ഇന്നത്തെ ജനാധിപത്യ ഭരണകൂടത്തിന് കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട ആയുധം. അത് വേണ്ടുവോളമുണ്ടെങ്കിലും നിതാന്ത ജാഗ്രത അനിവാര്യമാണ്. അക്രമിക്കാനുള്ള അഭിവാഞ്ഛയെക്കാളേറെ അക്രമിക്കപ്പെടാതിരിക്കാനുള്ള തയാറെടുപ്പാണ് ജനാധിപത്യത്തിന്റെ ജീവന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.