Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാട്ടാളന്റെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 09:57 pm IST
inSamskriti

രാമായണത്തിന്റെ താളുകളില്‍ മുഖം തരാത്ത ഒരു സ്ത്രീകഥാപാത്രമുണ്ട്-വാല്മീകിയുടെ പൂര്‍വാശ്രമത്തിലെ രത്‌നാകരനെന്ന കാട്ടാളന്റെ ഭാര്യ. വാല്മീകിയുടെ വാങ്മയത്തിലൂടെ മാത്രം നമ്മളറിയുന്ന ഒരു സ്ത്രീ സാന്നിദ്ധ്യമാണ്, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ആ കാട്ടാളത്തി. നിരക്ഷരയായ ഒരു വെറും വീട്ടമ്മ! ശബരിപോലും മഹര്‍ഷിമാരുടെ പാദസേവയുടെ സംസ്‌ക്കാര സൗഖ്യം അനുഭവിച്ചപ്പോള്‍, കാടകങ്ങളിലെ കുടിലുകളിലിരുന്ന് കാട്ടുകള്ളനായ ഭര്‍ത്താവിനും കുട്ടികള്‍ക്കും വെച്ചുവിളമ്പി ജീവിതം നയിച്ചവളാണ് ഈ അമ്മ. പക്ഷേ, അവളുടെ സവിശേഷമായ സര്‍ഗശക്തി പുറത്തുവന്ന ഒരു മുഹൂര്‍ത്തമുണ്ടായി. പിടിച്ചുപറിക്കു ശ്രമിച്ച രത്‌നാകരനോട് മഹര്‍ഷിമാര്‍ ആരായുകയാണ്; ”നിന്റെ പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും കുട്ടികളും ഏറ്റെടുക്കുമോ?” താപസരുടെ ചോദ്യത്തിന് മുന്നില്‍ പതറിയ രത്‌നാകരന് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ; സ്വന്തം ഭാര്യയോട് നേരിട്ടു ചോദിക്കുക തന്നെ. പക്ഷേ, ചോദ്യവുമായി ഭാര്യയെ അഭിമുഖീകരിച്ച ആ കാട്ടാളന് കിട്ടിയ മറുപടി അവന്റെ ജീവിതത്തെത്തന്നെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ആ ഭാര്യ ഭാരതത്തിന്റെ മഹത്തായ ഒരു സിദ്ധാന്തമാണ് അവാങ്മുഖിയാകാതെ അവതരിപ്പിച്ചത്. ”നിത്യവും ചെയ്യുന്ന കര്‍മഗുണഫലം കര്‍ത്താവൊഴിച്ച് മറ്റന്യന്‍ ഭുജിക്കുമോ?

താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍

താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!”

കര്‍മഫല സിദ്ധാന്തത്തിന്റെ ഐതിഹാസികമായ ഒരു പ്രഖ്യാപനമായി മാറുകയാണ് അവളുടെ വാക്കുകള്‍. വിസ്മയഭരിതനായ കാട്ടാളന്‍ മഹര്‍ഷിമാരെ വീണ്ടും സമീപിക്കുകയും ‘രാമ’മന്ത്രം സ്വീകരിച്ച് തപസ്സു ചെയ്യുകയും ചെയ്തത് പിന്നീടുള്ള കഥ. അങ്ങനെ തപസ്സിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടിയ രത്‌നാകരന്‍, ‘അഹം ബ്രഹ്മാസ്മി’യുടെ പൊരുളറിഞ്ഞവനായി. ശരീരബോധത്തിന്റെ മണ്‍പുറ്റ് തട്ടിയകറ്റിക്കൊണ്ട് ആത്മബോധത്തിന്റെ ഋഷിഭാവത്തിലെത്തിയപ്പോള്‍ രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന മഹര്‍ഷിയായി മാറി. സ്വന്തം ഭര്‍ത്താവിനെ അധര്‍മത്തിന്റെ പാപത്തറയില്‍നിന്ന് ധര്‍മബോധത്തിന്റെ ദിവ്യാചലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഭാര്യ അവിടെ ധര്‍മപത്‌നിയെന്ന പദത്തിനര്‍ഹയായി. ഒരേ ജീവിതത്തില്‍ തന്നെ, കാട്ടാളജന്മത്തില്‍നിന്ന് മഹര്‍ഷിയുടെ രണ്ടാം ജന്മത്തിലേക്ക് ഭര്‍ത്താവിന് പിറവി നല്‍കിയ ആ ധര്‍മപത്‌നി, അവിടെ ഭാര്യയും അമ്മയുമായി മാറുകയാണ്. ധര്‍മരക്ഷകയുടെ രൂപത്തിലേക്ക് മാറുന്ന ആ ഭാര്യതന്നെയാണ് സമൂഹത്തിന്റെ ധര്‍മചാലകനാകാന്‍ വാല്മീകിയെ പ്രേരിപ്പിച്ചതും അസാധാരണത്വത്തിലേക്ക് കണ്‍തുറന്ന വാല്മീകി, ആദ്യം ശ്രദ്ധിച്ചതും ഒരു കുടുംബദുരന്തത്തെത്തന്നെയാണ്. ഇണക്കിളികളിലൊന്നിനെ അമ്പെയ്ത് വീഴ്‌ത്തിയ കാടത്തം, ഹിംസയുടെ ക്രൂരത, വാല്മീകിയുടെ മുന്നില്‍ വെളിപ്പെടുത്തി. ഇണകളുടെ വേര്‍പാടിന്റെ വേദനയും ആ കവിമനസ്സനുഭവിച്ചു. ഭാര്യ പകര്‍ന്ന ധര്‍മബോധത്തിന്റെ കണ്ണടയിലൂടെ വേടസാന്നിദ്ധ്യത്തിന്റെ ക്രൂരത കണ്ടപ്പോള്‍ ആ കാട്ടാളത്തിനെതിരെ കൈവിരല്‍ ചൂണ്ടിക്കൊണ്ട് ആ മഹര്‍ഷി ആക്രോശിക്കുകയാണ് ‘മാനിഷാദ’, (അരുത് കാട്ടാളാ…) അകത്തും പുറത്തുമുള്ള കാരണങ്ങളെ പര്‍വതീകരിച്ച് വിവാഹമോചനത്തിനും കുടുംബഛിദ്രത്തിനും വഴിയൊരുക്കുന്ന ഇന്നത്തെ യുവതലമുറക്ക് ചൊല്ലിക്കൊടുക്കാനുള്ള നാലക്ഷരത്തിന്റെ മന്ത്രമായി മാറുകയാണ്, ‘മാനിഷാദ’.

(തുടരും)

പ്രൊഫ.വി.ടി.രമ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.