ഹിമാലയപര്‍വ്വത ശിഖരത്തിന്റെ മുകളിലിരുന്നാല്‍പോലും നിന്റെ മനസ്സ് അശാന്തമായിരിക്കും. എല്ലാം തന്നെ ത്യജിച്ച്, കാഷായവസ്ത്രം ധരിച്ചതുകൊണ്ടുമാത്രം, സന്യാസിയാകില്ല. ഈ ഭൗതികലോകത്തില്‍, സമൂഹമദ്ധ്യത്തില്‍ ജീവിച്ച്, എന്നാല്‍ അതിന്റെ പ്രതികൂലത ഒന്നുംതന്നെ ബാധിക്കാത്ത ആളാണ്, യഥാര്‍ത്ഥ സന്ന്യാസി. നിന്റെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് നിസ്സംഗയായിരിക്കുക. ഇല്ലാത്തവര്‍ക്ക് കൊടുത്തും, പങ്കുവച്ചും നിന്റെ സമ്പത്തുകള്‍ അനുഭവിക്കൂ. പക്ഷേ അതില്‍ ആസക്തി അരുത്. നിന്റെ ശാരീരിക രോഗവസ്ഥകളുമായി പൊരുത്തപ്പെട്ട് ജീവിക്കൂ. ശരീരത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിക്കൂ. ആത്മാവിനെ സംബന്ധിച്ച രോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഉത്തരവാദിത്വങ്ങളും കഷ്ടതകളും നിനക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കരുത്. നിന്റെ ആത്മീയപാതയില്‍ തടസ്സം സൃഷ്ടിക്കുന്ന അവയെല്ലാംതന്നെ മായയാണെന്നറിയൂ. നിന്റെ ഇന്ദ്രിയങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കൂ. നിന്റെ ആന്തരികശബ്ദം ശ്രവിക്കൂ. എന്റെ വിളിക്കു കാതോര്‍ക്കൂ. തല്‍ക്ഷണം പ്രതികരിക്കൂ.
-സത്യസായി ബാബ
















