Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാരദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:25 pm IST
in Samskriti

ഉല്‍കൃഷ്ടകര്‍മ്മങ്ങളാലുളവാം മുക്തിസുഖം

നിത്യമല്ലെന്നതറിഞ്ഞീടുവാനിനിയും കേള്‍.

ഉഷ്ണംകൊണ്ടുറക്കമില്ലാതെ സംഭ്രമിച്ചേറ്റം

തൃഷ്ണപൂണ്ടുഴലുമ്പോള്‍ ശീതത്തെ വരുത്തുവാന്‍

ശില്പമാം വ്യജനത്താല്‍ വീശീടുന്നേരമതി-

ലുല്പന്നമായ വായുതന്നുടെ ശൈത്യത്തിനാല്‍

ഉഷ്ണശാന്തിയും സുഖനിദ്രയും വരുമുടന്‍

ഉഷ്ണവും വരും ശൈത്യവായുവാറീടുന്നേരം

നിദ്രയുമകന്നുപോം വ്യഗ്രവും വളര്‍ന്നീടും

ഉഗ്രകര്‍മ്മങ്ങള്‍കൊണ്ടുണ്ടായാലിങ്ങനെ വരും

ആമയമെല്ലാം തീര്‍ന്നു യാമിനി തന്നിലതി-

മോദമോടുറങ്ങി ഞാനുണര്‍ന്നേനെന്നപോലെ

പുണ്യകര്‍മ്മങ്ങളാലെ വന്നണയുന്ന മുക്തി

നിര്‍ണ്ണയം നിദ്രാസുഖത്തിന്നുപമാനം തന്നെ.

കര്‍മ്മം കൊണ്ടുണ്ടാകുന്നു ജന്മസംസാരമയം

കര്‍മ്മമുള്ളപ്പോള്‍ ദേഹമുണ്ടെന്നറിഞ്ഞാലും

ദേഹമുള്ളവരാരും മുക്തന്‍മാരാകുന്നീല

ദേഹോളഹമെന്ന ഭാവംകൊണ്ടു ബദ്ധന്മാരത്രേ

ബന്ധമോചനം തന്നെ മുക്തിയെന്നറിഞ്ഞാലും

ബന്ധമറ്റീടുന്നേരം ദേഹവും നശിച്ചുപോം

ആശയം- ഉത്കൃഷ്ടമായ പുണ്യകര്‍മ്മങ്ങള്‍ കൊണ്ടുള്ള മുക്തിസുഖം നിത്യമല്ല എന്നറിയുന്നതിന് ഇനിയും ഉദാഹരണം ഞാന്‍ പറയാം. കേള്‍ക്കുക. രാത്രി കഠിനമായ ഉഷ്ണംകൊണ്ട് ഉറക്കമില്ലാതെ കഷ്ടപ്പെടുമ്പോള്‍ തണുപ്പുവരുത്തുവാന്‍ നല്ലശില്പഭംഗിയുള്ള വിശറികൊണ്ട് വീശുന്നു. അതിലുണ്ടാകുന്ന വായുവിന്റെ തണുപ്പുകൊണ്ട് ഉഷ്ണം കുറഞ്ഞ് സുഖനിദ്രയുണ്ടാകുന്നു. ഉറങ്ങിക്കഴിയുമ്പോള്‍ വീശുന്നില്ലല്ലോ. അപ്പോള്‍ ശൈത്യവായു ആറും. അപ്പോള്‍ പിന്നെയും ചൂടു വര്‍ദ്ധിച്ച് ഉറക്കം നഷ്ടപ്പെട്ടു സംഭ്രമം ഉണ്ടാകും. ഉഗ്രകര്‍മ്മങ്ങള്‍ കൊണ്ട് ഇങ്ങനെ തല്‍ക്കാലത്തേക്ക് ദുഃഖശമനം വരും. രാത്രിയില്‍ ഞാനുറങ്ങി ഉണര്‍ന്നതുപോലെതന്നെ. പുണ്യകര്‍മ്മങ്ങള്‍ കൊണ്ടുണ്ടാകുന്ന മുക്തി നിദ്രാസുഖത്തിനു സമമാണ്. നിദ്രയെന്നത് ശാശ്വതമല്ല. സുഖമെന്നതും ശാശ്വതമല്ല. താല്‍ക്കാലികം മാത്രമാണ്. അതിനാല്‍ പുണ്യം ചെയ്ത് മോക്ഷം കിട്ടിയാല്‍ അത് ശാശ്വതമുക്തിയല്ലായെന്ന് ധരിക്കണം.

കര്‍മ്മം കൊണ്ടുണ്ടാകുന്നതാണ് സംസാരദുഃഖം. കര്‍മ്മമുള്ളകാലത്തോളം ദേഹവുമുണ്ടെന്ന് അറിയുക. ദേഹമുള്ളവരാരും മുക്തിപ്രാപിക്കുന്നില്ല. അവര്‍ ഞാന്‍ ദേഹമാണ് എന്ന ഭാവംകൊണ്ട് ബന്ധിതരാണ്. ബന്ധം മുക്തിയുണ്ടാക്കുന്നില്ല. ബന്ധമോചനമാണ് മുക്തി. ദേഹബന്ധം അറ്റുകഴിയുമ്പോള്‍ ദേഹം നശിക്കും. ദേഹം നശിച്ചാലും കര്‍മ്മബന്ധം ബാക്കിനില്ക്കുകയാണെങ്കില്‍ വീണ്ടും ദേഹമെടുക്കണം.

കര്‍മ്മബന്ധം നശിച്ച് ദേഹം നശിക്കുമ്പോള്‍ ദേഹി പരമാത്മാവില്‍ ലയിക്കും. പിന്നെ ജന്മമില്ല.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.