നാം ബാഹ്യമായ കാഴ്ചയല്ല കാണേണ്ടത്. മറവില്‍ നിലനില്‍ക്കുന്ന ഇ്വശ്വരരൂപത്തെ ഭഗവല്‍രൂപത്തെ ജ്ഞാനക്കണ്ണുകൊണ്ട് ഹൃദയക്ഷേത്രത്തില്‍ തുള്ളിക്കളിക്കുന്ന കണ്ണനെ കാണുന്ന കാഴ്ചയാണ് കാണേണ്ടത്. കാണപ്പെടാത്തതും എന്നാല്‍ കാണേണ്ടതുമായ രൂപത്തെ കണി കാണണം. അങ്ങനെ നമ്മുടെ ഉള്ളില്‍ ആനന്ദമാടുന്ന ജ്ഞാനസ്വരൂപനെ അറിയുന്ന അറിവാണ് തത്ത്വരൂപം. അതറിയുന്നതാണ് ജന്മാന്തരജ്ഞാനമെന്നു പറയുന്നത്. ആ ആത്മസ്വരൂപത്തില്‍ തിളങ്ങുന്നത് ആത്മനാഥനായ ജ്ഞാനസ്വരൂപന്റെ രൂപമാണ്. അത് അനുഭവമാകുമ്പോള്‍ ആരാധ്യനും ആരാധകനും ഒന്നാണെന്നറിയും.
– അഡ്വ. പി.കെ. വിജയപ്രസാദ്
















