Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം -257

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2014, 10:06 pm IST
in Samskriti

524. സര്‍വവ്യാപീഃ – എല്ലാത്തിലും വ്യാപിക്കുന്നവന്‍, എല്ലാമായി വ്യാപിക്കുന്നവന്‍. മുന്‍ നാമവുമായി ബന്ധപ്പെട്ട നാമം. പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഭഗവാന്റെ രൂപമാണ്. എഴുത്തച്ഛന്‍ ഭാഗവതം കിളിപ്പാട്ടില്‍

” നാനാചരാചര ജാതികളുള്ളിലും നാനാവിധാത്മഭൂഖണ്ഡങ്ങള്‍ തമ്മിലും ഭൂവാരി വായ്വഗ്നിഖാദികള്‍ തമ്മിലും നീവാരരത്‌നകനകാദികളിലും സ്ഥൂണസൂഷിരസ്വരൂപാദികളിലും ഘ്രാണരസസ്പര്‍ശനാദ്യങ്ങള്‍ തമ്മിലും കാണായവറ്റിലും കേള്‍ക്കായവറ്റിലും താനായ് നിറഞ്ഞുമറഞ്ഞുനില്‍ക്കും പരന്‍” എന്നു പ്രഹ്ലാദന്‍ സ്തുതിക്കുന്ന വിഷ്ണുവിനെ ഈ നാമം കുറിക്കുന്നു.

525. മഹേശ്വരഃ – മഹാനായ ഈശ്വരന്‍. കീര്‍ത്തികൊണ്ട് അന്യരെ പരാജയപ്പെടുത്തുന്നവന്‍ എന്നും പൂജിക്കപ്പെടുന്നവന്‍ എന്നും മഹാന്‍ എന്ന പദത്തെ കോള്‍കാരന്മാര്‍ നിര്‍വചിക്കുന്നു. ശ്രേഷ്ഠന്‍ എന്നു സംഗ്രഹിക്കാം. ഈശ്വര ശബ്ദത്തിന് ഭരിക്കുന്നവന്‍ എന്നും ഐശ്വര്യം തരുന്നവന്‍ എന്നും മറ്റുള്ളവരെ വശപ്പെടുത്തുകയും മറ്റൊന്നിനും വശപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ എന്നും ആചാര്യന്മാര്‍ അര്‍ത്ഥം കല്‍പിക്കുന്നു. രണ്ടു പദങ്ങളും ചേര്‍ന്നുണ്ടായ മഹേശ്വരശബ്ദം പുരണാകര്‍ത്താക്കള്‍ ശിവനെയും വിഷ്ണുവിനെയും പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നു. ഈ സ്‌തോത്രത്തില്‍ ഗുരുവായൂരപ്പന്റെ നാമമായി മഹേശ്വരന്‍ എന്നു പ്രയോഗിക്കുമ്പോള്‍ ശിവനും വിഷ്ണുവും വ്യത്യസ്തരല്ലെന്നും ശിവനെന്നും വിഷ്ണുവെന്നും സ്തുക്കിപ്പെടുന്ന പരമപുരുഷന്‍ തന്നെയാണു ഗുരുവായൂരപ്പനെന്നും മനസ്സിലാക്കണം.

ശ്ലോകം 108

നാരായണോ നാരശായീ നായകോ

നാരദാര്‍ച്ചിതഃ

നന്ദകീ ചക്രപാണിശ്ച പാഞ്ചജന്യപ്രഘോഷകഃ

526. നാരായണഃ – നാരായണന്‍. ഈ സഹസ്രനാമസ്‌തോത്രത്തിലെ നാമങ്ങളെല്ലാം ഭഗവാന്റെ വിഭൂതികള്‍ ഉള്‍ക്കൊള്ളുന്നവയും മന്ത്രാക്ഷരബന്ധങ്ങളുമാണെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ട നാമങ്ങളില്‍ ഒന്നാണിത്. ഇതിനെക്കുറിച്ച് ആചാര്യന്മാര്‍ പറഞ്ഞതെല്ലാം സംഗ്രഹിക്കാന്‍ ശ്രമിച്ചാല്‍ ഒരു വലിയ ഗ്രന്ഥമാകും. അങ്ങനെയൊരു പരിശ്രമം നടത്താനുള്ള കാലവും കഴിവും എനിക്കില്ലാത്തതുകൊണ്ട് ചില അര്‍ത്ഥങ്ങള്‍ മാത്രമേ ഇവിടെ ചേര്‍ക്കുന്നുള്ളൂ. എന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തില്‍ കുറെക്കൂടി വിശദമായ വ്യാഖ്യാനം ഞാന്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാമത്തിന്റെ പാപാനാശകശക്തിയ്‌ക്ക് മുമ്പു ചര്‍ച്ചചെയ്തിട്ടുള്ള അജാമിളന്റെ കഥ ഉദാഹരണമാണ്. കാലദൂതന്മാരെ കണ്ടു ഭയന്ന് തന്റെ മകനെ ഉദേശിച്ചാണെങ്കിലും ‘നാരായണ’ എന്നുവിളിച്ച നിമിഷത്തില്‍ അജാമിളന്‍ മൃത്യുഭയത്തില്‍ നിന്നു രക്ഷപ്പെട്ടു. ഭഗവാന്റെ എല്ലാ നാമങ്ങള്‍ക്കും ഈ പാപനാശകശക്തിയുണ്ടെന്നതും ഓര്‍ക്കണം.

‘നാരായണഃ’ എന്ന പദത്തെ ‘നാര – അയന’ എന്ന പദഛേദം ചെയ്താണ് അധികം ആചാര്യന്മാരും ഈ പദത്തെ വ്യാഖ്യാനിക്കുന്നത്. നൂറോളം വ്യാഖ്യാനങ്ങള്‍ ഈ പദഛേദത്തെ ആധാരമാക്കി ആചാര്യന്മാര്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ചിലത് മാതൃകയ്‌ക്കായി ഇവിടെ ചേര്‍ക്കുന്നു. 1. നരനെ സംബനധിച്ചതു നാരം. അത് അയനമായവന്‍, അതിനെ പ്രാപിച്ചവന്‍, നരന്റെ സ്വഭാവം, കര്‍മം, ജ്ഞാനം എന്നിവ അവതാരങ്ങളില്‍ സ്വീകരിച്ചവന്‍. പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങള്‍ ഉദാഹരണം. 2. നാരം- ജീവസമൂഹം. അവയ്‌ക്ക് പ്രാപ്യസ്ഥാനമായവന്‍ നാരായണന്‍. 3. നാരം- ജലം. നരനായ ഭഗവാനില്‍നിന്ന് പ്രപഞ്ചോത്പത്തിക്കു കാരണമായ കാരണജലം ഉണ്ടായി. ആ കാരണ ജലത്തില്‍നിന്ന് എല്ലാ ജീവനും ഉണ്ടായി. കാരണജലത്തിനു അയനമാകയാല്‍ നാരായണന്‍. 4. നാരത്തെ- ജലത്തെ അയനസ്ഥാനമാക്കി അനന്തനാകുന്ന ശയ്യയില്‍ ശയിക്കുന്നതിനാല്‍ നാരായണന്‍. 5. നാരങ്ങള്‍- തത്ത്വങ്ങള്‍. തത്ത്വങ്ങളില്‍ വസിക്കുന്നതിനാല്‍ നാരായണന്‍. നാരം, അയനം എന്നീ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ നൂറോളം വ്യാഖ്യാനങ്ങളില്‍ ചിലതാണ് മേല്‍കൊടുത്തത്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

പുതിയ വാര്‍ത്തകള്‍

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.