സാധകനു ശരിയായ നിര്‍ദ്ദേശം നല്‍കി വേണ്ടരീതിയില്‍ നയിച്ചില്ലെങ്കില്‍ ബുദ്ധിഭ്രമംവരെ സംഭവിക്കാം. കുറേ ധ്യാനം ചെയ്യുമ്പോള്‍ ശരീരം ചൂടാകും. ആ സമയം ശരീരം തണുക്കുവാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കണം. അതിനനുസരിച്ച ആഹാരം നല്‍കണം. അധികം ധ്യാനിപ്പിക്കാതെ മനസ്സിന് ഏകാന്തതമാത്രം കൊടുക്കണം.
നാല്‍പതുകിലോ ഭാരമെടുക്കുവാന്‍ കഴിയുന്ന ഒരാള്‍ നൂറുകിലോ ഭാരമെടുത്ത് തലയില്‍വച്ചാല്‍ വിറച്ചുവിറച്ചു താഴെ വീഴുകയേയുള്ളൂ. ധ്യാനം ശരീരത്തിനു താങ്ങാന്‍ പറ്റുന്നതിലധികമായാലും ഇതുപോലെയാണ്. അതു പല കുഴപ്പങ്ങള്‍ക്കും കാരണമാകും. ഈ സമയങ്ങളില്‍ ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നയിക്കുവാന്‍ ഗുരു അടുത്തുതന്നെയുണ്ടാകണം.
– മാതാ അമൃതാനന്ദമയി ദേവീ
















