Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ യുക്രൈന്‍ സൈന്യം പോരാട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 10:56 pm IST
inWorld

കീവ്: മലേഷ്യന്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതശരീരങ്ങള്‍ കയറ്റിയ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്ന റെയില്‍വേ സ്റ്റേഷനു സമീപം വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ രൂക്ഷപോരാട്ടം. കഴിഞ്ഞ ദിവസം അപകടസ്ഥലത്തുനിന്നു കണ്ടെടുത്ത 196 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ വിമതര്‍ തട്ടിയെടുക്കുകയായിരുന്നു. ടാങ്കുകളടക്കമുള്ള ആയുധ സജ്ജീകരണങ്ങളുടെ പിന്‍ബലത്തില്‍ വിമതരെ കീഴടക്കി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ യുക്രൈന്‍ സൈന്യം തീവ്രശ്രമം നടത്തുന്നുണ്ട്.

അതിനിടെ, ഡൊനെറ്റ്‌സ്‌കിലെ തെരുവുകളിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തില്‍ ചില ബഹുനിലകെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സംഭവത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്‌ക്കിടെ തന്ത്രപ്രധാനമായ കിഴക്കന്‍ നഗരം ഡൊനെറ്റ്‌സ്‌ക് തിരിച്ചുപിടിക്കാന്‍ യുക്രൈന്‍ സൈന്യം നടപടിയാരംഭിച്ചു. എംഎച്ച് 17 വിമാനം തകര്‍ന്നുവീണത് ഡൊനെറ്റ്‌സ്‌കിലെ ടോറസിലാണ്. റഷ്യന്‍ അനുകൂല വിമതരെ തുരത്തി മേഖലയുടെ നിയന്ത്രണം കൈക്കലാക്കിയാല്‍ വിമാന ദുരന്തം സംബന്ധിച്ച അന്താരാഷ്‌ട്ര അന്വേഷണം സുഗമമായേക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, മൃതശരീരങ്ങള്‍ നിറച്ച ട്രെയിന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു മാറ്റാന്‍ വിമതര്‍ക്കുമേല്‍ അന്താരാഷ്‌ട്ര നിരീക്ഷകര്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇക്കാര്യത്തില്‍ യുക്രൈന്‍ അധികൃതരും വിമതനേതൃത്വവും സമവായചര്‍ച്ച തുടരുന്നു.

മരിച്ചവരെ തിരിച്ചറിയുന്നതിനും ശാസ്ത്രീയ പരിശോധനകള്‍ക്കും മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നാണ് യുക്രൈന്റെ ആവശ്യം. ശവശരീരങ്ങള്‍ വെച്ച് വിമതര്‍ വിലപേശുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എംഎച്ച് 17നിലെ രേഖകളെല്ലാം ഒരു അന്താരാഷ്‌ട്ര വ്യോമയാന സ്ഥാപനത്തിന് കൈമാറാമെന്ന് വിമതര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചശേഷമുള്ള ഈ നടപടി അര്‍ത്ഥശൂന്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു.

അതേസമയം, ഇന്നലെ ടോറസിലെത്തിയ ഹോളണ്ട് അന്വേഷകസംഘം ട്രെയിനുകളില്‍ സൂക്ഷിച്ചിരുന്ന മൃതശരീരങ്ങള്‍ പരിശോധിച്ചു. ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര സംഘം ദുരന്ത സ്ഥലത്ത് എത്തിച്ചേരുന്നത്. മൃതദേഹങ്ങള്‍ വച്ചിരിക്കുന്ന വാഗണുകളിലെ അമിത വൈദ്യുതി പ്രവാഹവും ശീതീകരണ സംവിധാനത്തിന്റെ അഭാവവും പരിശോധനയില്‍ വെളിപ്പെട്ടു. ഹോളണ്ടുകാരായ 193 പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് ഹോളണ്ട് നേതൃത്വം നല്‍കണമെന്ന നിര്‍ദ്ദേശവും യുക്രൈന്‍ മുന്നോട്ടുവച്ചു. ഓര്‍ഗനൈസേഷന്‍ ഫോര്‍ യൂറോപ്യന്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ അംഗങ്ങളും സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ വിമാന അവശിഷ്ടങ്ങള്‍ കിടക്കുന്ന ഭാഗത്ത് ഭാഗികമായി മാത്രമേ വിമതര്‍ ഇവര്‍ക്കു പ്രവേശനം അനുവദിക്കുന്നുള്ളു.

298 പേരുമായി ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ എംഎച്ച് 17 വിമാനത്തെ വ്യാഴാഴ്ച രാത്രിയാണ് യുക്രൈന്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്തുവച്ച് മിസൈല്‍ ഉപയോഗിച്ച് വീഴ്‌ത്തിയത്. ഇതുവരെ 251 മുതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനും മറ്റുമുള്ള ദൗത്യം അവസാനിപ്പിച്ചിട്ടില്ല. വിമാനം തകര്‍ത്തത് യുക്രൈന്‍ വിമതരാണെന്ന പാശ്ചാത്യശക്തികളുടെ ആരോപണത്തിനും ദിനംതോറും ശക്തിയേറുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.