കാക്കനാട്: എറണാകുളം ഗവ.മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തു തോല്‍പിക്കണമെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍മാരും നഴ്‌സുമാരും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി ജില്ല പ്രസിഡന്റ് പി.ജെ.തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രികാ രാജന്‍, ബിജെപി ജില്ലാ, മണ്ഡലം, മേഖലാ കമ്മറ്റി ഭാരവാഹികളും ഹിന്ദുഐക്യവേദി, തപസ്യ, വികാസ് പരിഷത്ത് ഭാരവാഹികളും അദ്ദേഹത്തോടൊപ്പം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി.ആര്‍. മല്ലന്‍, ആര്‍എംഒ ഡോ .ബിബിന്‍ ജീവന്‍, ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ബേബി, സംയുക്ത തൊഴിലാളി യൂണിയന്‍ കണ്‍വീനര്‍ വിപിന്‍ദാസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിബിന്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
















