Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംഹളവീര്യമടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:40 pm IST
inSports

ഗാലെ: ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന്റെ തീചീളുകളേറ്റ ശ്രീലങ്ക വിജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വിയുടെ അഗാധതലങ്ങളിലേക്ക് കൂപ്പുകുത്തി. ഡെയ്ല്‍ സ്റ്റെയ്‌നും (4) മോണി മോര്‍ക്കലും (4) എട്ടുവിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 153 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. 370 റണ്‍സിന്റെ ലക്ഷ്യം തേടിയ സിംഹളവീരര്‍ വെറും 216 റണ്‍സിന് കൂടാരംകയറി. ലങ്കന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം ടെസ്റ്റ് ജയംമാത്രമിത്. ഇതോടെ നായകപദവിയില്‍ ഹാഷിം ആംലയുടെ അരങ്ങേറ്റവും ഗംഭീരമായി. രണ്ട് ഇന്നിംഗ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ പിഴുത സ്റ്റെയ്ന്‍ മാന്‍ ഓഫ് ദ മാച്ച്. കുമാര്‍ സംഗക്കാര(76)യുടേതടക്കം രണ്ടിരകളെ കണ്ടെത്തിയ ജെപി ഡുമിനിയും ലങ്കയെ നോവിച്ചു. സ്‌കോര്‍: ദ. ആഫ്രിക്ക- 9ന് 455 ഡിക്ലയേര്‍ഡ്, 6ന് 206 ഡിക്ല. ശ്രീലങ്ക- 292, 216.

ഏക സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ നിറംമങ്ങിയപ്പോള്‍ ഉശിരന്‍ പന്തുകളെറിഞ്ഞ സ്റ്റെയ്‌നും മോര്‍ക്കലും ദക്ഷിണാഫ്രിക്കയ്‌ക്ക് അപൂര്‍വ ജയങ്ങളിലൊന്ന് സമ്മാനിക്കുകയായിരുന്നു. ഷോര്‍ട്ട് സ്‌പെല്ലുകളിലൂടെ തുറുപ്പുചീട്ടുകളുടെ ഊര്‍ജ്ജം സംരക്ഷിച്ച ആംലയുടെ തന്ത്രവും ഫലംകണ്ടു. 1ന് 110 എന്ന നിലയില്‍ കളിയാരംഭിച്ച ആതിഥേയര്‍ക്ക് മുന്നില്‍ 260 എന്ന കണക്കാണ് അവശേഷിച്ചത്. സംഗക്കാരയെന്ന അതികായന്റെ സാന്നിധ്യവും ലങ്കയ്‌ക്ക് പ്രതീക്ഷയേകി. പക്ഷേ, മോഹിച്ചപ്പോഴെല്ലാം വിക്കറ്റ് കൊയ്ത സ്റ്റെയ്‌നും മോര്‍ക്കലും ലങ്കന്‍ പ്രതീക്ഷകളെ കടലില്‍മുക്കി.

തലേദിവസത്തെ സ്‌കോറിനോട് പത്തു റണ്‍സ് കൂടി ചേര്‍ക്കുന്നതിന് മുന്‍പേ ലങ്കന്‍ പതനം ആരംഭിച്ചു, കുശാല്‍ സില്‍വയെ (38) സ്റ്റെയ്ന്‍ ക്വിന്റന്‍ ഡിക് കോക്കിന്റെ ഗ്ലൗസിലെത്തിച്ചു. പിന്നാലെ മഹേല ജയവര്‍ധനയെ(10) മോര്‍ക്കല്‍ വീഴ്‌ത്തി. സംഗയും കൂടാരത്തിലെത്തുമ്പോള്‍ ലങ്ക പരാജയം മണത്തു. ടെസ്റ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധശതകങ്ങളെന്ന റെക്കോര്‍ഡും പേറിയായിരുന്നു സംഗയുടെ മടക്കം.

ലാഹിരു തിരുമ്മന്നെയും (12) സ്റ്റെയ്‌നിന്റെ തീയുണ്ടയെ അതിജീവിച്ചില്ല. ദിനേശ് ചാന്ദിമല്‍ (1) മോര്‍ക്കലിന്റെ കോളത്തിലെ വിക്കറ്റായി. ദില്‍രുവാന്‍ പെരേരയ്‌ക്ക് അക്കൗണ്ട് തുറക്കാന്‍പോലും സ്റ്റെയ്ന്‍ സമയം നല്‍കിയില്ല. രംഗന ഹെറാത്തും (20) സുരാംഗ ലാക്മലും (12) വാലറ്റത്തില്‍ രണ്ടക്കം കടന്നെങ്കിലും നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ (27 നോട്ടൗട്ട്) ഒരുവശത്ത് തനിച്ചാക്കി അവരും മടങ്ങി.

ഷാമിന്ദ എറാംഗയെ (0) മോര്‍ക്കല്‍ ബൗള്‍ഡാക്കുമ്പോള്‍ മത്സരാന്ത്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Education

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

India

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

പുതിയ വാര്‍ത്തകള്‍

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.