കുറവിലങ്ങാട്: ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിച്ചതിനുശേഷം കവര്‍ച്ചക്കിറങ്ങുന്ന മോഷണസംഘത്തിലെ മുഖ്യപ്രതിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.പള്ളിക്കത്തോട് ആനിക്കാട് തച്ചംപുഴ പാറടിയില്‍ ജോണ്‍സണ്‍(40) നെയാണ് കുറവിലങ്ങാട് എസ്‌ഐ ഷാജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞ് മല്‍പ്പിടുത്തത്തിലൂടെ വെള്ളിയാഴ്ച രാത്രിയില്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 15നാണ് ജോണ്‍സണ്‍ന്റെ നേതൃത്വത്തിലുള്ള രണ്ടംഗസംഘം പട്ടിത്താനം റേഷന്‍കടഭാഗത്ത് താമസിക്കുന്ന ആനത്തില്‍ ജോസഫ്എബ്രാഹമിന്റെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടര്‍ മോഷ്ടിക്കുകയായിരുന്നു. കേസില്‍ജോണ്‍സണൊപ്പമുണ്ടായിരുന്ന ചിറക്കടവ് കൂമ്പുക്കല്‍ ടോജോ ഈപ്പന്‍(42) നേരത്തേ കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
മോഷണസംഘത്തലവന്‍ നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവറായ ജോണ്‍സന്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. മോഷണത്തിനിറങ്ങിയ രാത്രി 12.30ന് ബിപി കൂടിയതായി അഭിനയിച്ച് ടോജോ ഈപ്പനെ കോട്ടയം മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുരുന്നുകള്‍ നല്‍കിയ ഡോക്ടര്‍മാര്‍ ടോജോയെ നീരീക്ഷണ മുറിയില്‍ കിടത്തിയിരിക്കെയാണ് ആശുപത്രില്‍നിന്നും മുങ്ങി ഇരുവരും മോഷണത്തിനിറങ്ങിയത്. പട്ടിത്താനം റേഷന്‍കട ഭാഗത്ത് താമസിക്കുന്ന കാനത്തില്‍ ജോസഫ് എബ്രഹാമിന്റെ വീടിന്റെ മതില്‍ചാടിക്കടന്ന് പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലണ്ടറുകളില്‍ ഒരെണ്ണം ജോണ്‍സണ്‍ വാഹനത്തിലെത്തിച്ചു. രണ്ടാമത്തേത് എടുക്കാന്‍ ടോജോയെ അയച്ചപ്പോഴാണ് വീട്ടിലെ വളര്‍ത്തുനായ്‌ക്കള്‍ കുരച്ച് ബഹളം കൂട്ടിവീട്ടുകാരുണര്‍ന്നത്. ഇതേത്തുടര്‍ന്ന് ടോജോയെ ഉപേക്ഷിച്ച് ജോണ്‍സണ്‍ വാഹനത്തില്‍ രക്ഷപെടുകയായിരുന്നു. അറസ്റ്റിലായ ജോണ്‍സനെ തെളിവെടുപ്പിനുശേഷം പാലാ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















