Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താടകാവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2014, 10:14 pm IST
inSamskriti

രാമന്‍ വിശ്വാമിത്രന്റെ മുമ്പാകെ ഒരു സംശയം ഉന്നയിച്ചു.

”ഗുരോ! താടക ഒരു സ്ത്രീയല്ലേ? യക്ഷിണിയാണെന്നും അങ്ങു പറഞ്ഞു. യക്ഷന്മാര്‍ പൊതുവെ ധര്‍മികളാണ്. എന്നാല്‍ ദുര്‍ബലരുമാണ് എന്നത്രെ കേട്ടിരിക്കുന്നത്. പിന്നെ ഇവള്‍ക്ക് ആയിരം ആനകളുടെ ശക്തിയും ദുഷ്ടതയും കൈവന്നതെങ്ങനെ?”

വരബലമാണ് രാമാ ആദ്യം പറഞ്ഞത്. ദുഷ്ടതയൊക്കെ ശാപത്തിനാലുള്ള ഫലവും.

സുകേതു എന്ന ഒരു യക്ഷനുണ്ടായിരുന്നു. ഒരു പുത്രനെ ലഭിക്കാന്‍ അയാള്‍ ഏറെക്കാലം തപസ്സനുഷ്ഠിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു അനുഗ്രഹം നല്‍കി- ”നിനക്ക് ആയിരം ആനകളുടെ ബലമുള്ള ഒരു കുഞ്ഞു പിറക്കട്ടെ.”

കുഞ്ഞു പിറന്നു. അതു പക്ഷേ പെണ്‍കുഞ്ഞായിരുന്നു! അവളാണ് താടക. വളരെ സുന്ദരി. അവള്‍ വിവാഹം ചെയ്തത് സുന്ദനെയാണ്. അവര്‍ക്ക് ഒരു മകന്‍ ജനിച്ചു. പേര് മാരീചന്‍.

എന്നാല്‍ അഗസ്ത്യ മഹര്‍ഷിയുടെ കോപത്തിന് പാത്രമായ സുന്ദന്‍ അധികം വൈകാതെ കൊല്ലപ്പെട്ടു. അതില്‍ കുപിതയായ താടക മകനെയും കൂട്ടി അഗസ്ത്യനെ എതിര്‍ക്കാന്‍ പോയി. അത്യധികമായ കാമാസക്തിയോടെയാണ് താടക അഗസ്ത്യമഹര്‍ഷിയെ ആക്രമിച്ചത്.

കോപത്താല്‍ ജ്വലിച്ച അഗസ്ത്യന്‍ താടകയെ ശപിച്ചു:

”അതിവിരൂപയായ ഒരു രാക്ഷസിയായി, നരഭോജിയായി നീ മാറട്ടെ. നിന്റെ മകനും രാക്ഷസനാകട്ടെ.”

അഗസ്ത്യമഹര്‍ഷി വാണിരുന്ന പുണ്യദേശമാണ്  രാമാ ആര്‍ക്കും സഞ്ചരിക്കാന്‍ വയ്യാത്ത ഭീകരവനമായി മാറിയിരിക്കുന്നത്. അതിന് കാരണക്കാരിയായ താടകയെ നീ വധിച്ചാലും. നിനക്ക് മാത്രമേ അത് കഴിയൂ.

സ്ത്രീഹത്യയാണെന്ന് കരുതി മടിക്കുകയൊന്നും വേണ്ട. അധര്‍മത്തെ ഇല്ലാതാക്കുകയാണ്, പ്രജകളെ ഭയമുക്തരാക്കുകയാണ് യഥാര്‍ത്ഥ രാജധര്‍മം. മഹാവിഷ്ണുപോലും പണ്ട്, ദേവലോകത്തിന് ഇന്ദ്രനില്ലാതെ വരും എന്നതിനാല്‍ ഭൃഗപത്‌നിയെ വധിച്ചിട്ടുണ്ട്. അതിനാല്‍ എന്റെ കല്‍പ്പന നീ അനുസരിക്കൂ.

”ഭഗവാനേ! അയോധ്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍ അച്ഛന്‍ എന്നോട് പ്രത്യേകം പറഞ്ഞിരുന്നു, അങ്ങയുടെ ഏത് അജ്ഞതയും  അനുസരിക്കണമെന്ന്. അതില്‍ ഒരു വീഴ്ചയും ഞാന്‍ വരുത്തുകയില്ല.” എന്ന മറുപടിയോടെ രാമന്‍ വില്ലു കുലച്ചു ചെറിയ ഒരു ഞാണൊലി പുറപ്പെടുവിച്ചു.

കാടൊന്നു വിറച്ചു. താടക കോപം കൊണ്ട് അതിലേറെ വിറച്ചു. അവളുടെ മുഖം കൂടുതല്‍ വികൃതമായി. അവള്‍ കല്ലുകള്‍ വര്‍ഷിച്ചു.

രാമബാണങ്ങള്‍ അവയെല്ലാം തടഞ്ഞു. താടക പൊടിപടലമുണ്ടാക്കി മറഞ്ഞു. വീണ്ടും വലിയ കല്ലുകളുടെ മഴ. പിന്നാലെ പാഞ്ഞടുത്ത അവളുടെ കൈകള്‍ രാമന്‍ അറുത്തു. ലക്ഷ്മണന്‍ അവളുടെ മൂക്കും ചെവിയും മുറിച്ചു. താടക എങ്ങോ അപ്രത്യക്ഷയായി.

അവള്‍ പിന്തിരിഞ്ഞു പോയി എന്നു തെല്ലിട നിനച്ചു. പക്ഷേ വീണ്ടും വന്നു കല്ലുകളുടെ പെരുമഴ. അതിനെ നിര്‍വീര്യമാക്കാന്‍ രാമലക്ഷ്മണന്മാരുടെ ശരമഴയും!

”ഇങ്ങനെ പോയാല്‍ ശരിയല്ല രാമാ.” വിശ്വാമിത്രന്‍ പറഞ്ഞു: ”മഹാപാപിയും രാക്ഷസിയുമായ ഇവള്‍ ഒട്ടും ദയ അര്‍ഹിക്കുന്നില്ല. സന്ധ്യയാകാറായിരിക്കുന്നു. രാത്രിയായാല്‍ രാക്ഷസന്മാര്‍ക്ക് മായാബലം വര്‍ധിക്കുന്നതാണ്. അതിനാല്‍ ഉടന്‍ വധിക്കൂ താടകയെ!”

രാമന്‍ അനുസരിച്ചു. ഓടിയെത്തുന്ന താടകയുടെ നേരെ അതിദിവ്യമായ ഒരസ്ത്രം തൊടുത്തു. മാറില്‍ രാമശരമേറ്റു ആ രാക്ഷസി പെരുമല കണക്കെ നിലംപതിച്ചു.

ദേവന്മാര്‍ രാമലക്ഷ്മണന്മാരുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി. വിശ്വാമിത്രന്റെ മനസ്സ് കുളിര്‍ത്തു. വീരത്വം തെളിയിച്ച രാജകുമാരന്മാരെ ഗാഢമായി പുണര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:

”രാമാ, എത്രയും മഹത്തരമായ ഒരു കര്‍മമാണ് ഇപ്പോള്‍ നീ ചെയ്തിരിക്കുന്നത്. തിന്മകളുടെ, രാക്ഷസീയതയുടെ നേര്‍ക്കുള്ള ആദ്യത്തെ നിന്റെ അസ്ത്രപ്രയോഗം വിജയകരമായില്ലേ? ഈ വഴിക്ക് ഇനിയും ഏറെ ചെയ്യുവാനുണ്ട്.

സന്ധ്യയായിക്കഴിഞ്ഞു. ഇനി യാത്ര വേണ്ട. രാത്രി ഇവിടെ താമസിക്കാം. നാളെ പ്രഭാതത്തില്‍ എന്റെ ആശ്രമത്തിലേക്ക് പോവുകയും ചെയ്യാം.

രാമലക്ഷ്മണന്മാര്‍ സമ്മതിച്ചു. പാപിനിയും രാക്ഷസിയുമായ താടകയുടെ ബാധയൊഴിഞ്ഞു. വിമലീകൃതമായ വനത്തില്‍, ഗുരുശ്രേഷ്ഠനായ വിശ്വാമിത്രനൊപ്പം അവര്‍ ശാന്തരായി ഉറങ്ങി. അത് അയോദ്ധ്യ വിട്ടതിനുശേഷമുള്ള അവരുടെ മൂന്നാം രാത്രിയായിരുന്നു.

…തുടരും

പി.ഐ.ശങ്കരനാരായണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.