Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നുകരാം രാമായണാമൃതം 3

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 08:53 pm IST
inSamskriti

മാനിഷാദ

വാല്മീകി മഹര്‍ഷി ക്രൗഞ്ചപ്പക്ഷിയുടെ ദീനരോദനം കേട്ട് അതിന്റെ ഇണയെ എയ്തുകൊന്ന നിഷാദനെ ശപിക്കുന്നു.

വാല്മീകി മഹര്‍ഷി തന്റെ ശിഷ്യനായ ഭരദ്വാജ മഹര്‍ഷിയോടും മറ്റു ശിഷ്യരോടും കൂടെ തമസാ നദിയില്‍ കുളിച്ച് വരുമ്പോഴാണ് ഒരു പക്ഷിയുടെ അതിദീനമായ കരച്ചില്‍ കേട്ടത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു ക്രൗഞ്ചപ്പക്ഷിയാണെന്ന് മനസ്സിലായി. അതിന്റെ ഇണയെ ഒരു കാട്ടാളന്‍ അമ്പെയ്ത് കൊന്നതാണെന്നും മനസ്സിലായി. ഇണചേര്‍ന്നിരുന്ന അവയിലൊന്നിന്റെ വിയോഗത്താല്‍ കരയുന്ന ഇണപ്പക്ഷിയെക്കണ്ട് മഹര്‍ഷിയുടെ മനസ്സില്‍ ദുഃഖവും ദ്വേഷവും നിറഞ്ഞു.

”മാ നിഷാദ! പ്രതിഷ്ഠാം

ത്വമഗഃ ശാശ്വതീഃ സമാഃ

യത് ക്രൗഞ്ച മിഥുനാദേക

മവദ്ധിഃ കാമമോഹിതം!”

പിന്നീട്, അദ്ദേഹം തന്നെ, കാട്ടാളനെ ശപിച്ചതില്‍ ദുഃഖിച്ചുകൊണ്ട് പറഞ്ഞു. ”ഞാന്‍ ശപിക്കരുതായിരുന്നു. പക്ഷേ, ശിഷ്യാ, എന്നില്‍നിന്നും പാദബദ്ധവും അക്ഷരസമവും തന്ത്രീലയസമന്വിതവുമായ ശ്ലോകമാണ് വന്നത്” എന്ന്.

ആശ്രമത്തില്‍ തിരിച്ചെത്തിയ മഹര്‍ഷി തപസ്വിയായ താന്‍ ക്രോധത്തിന് അടിമയായല്ലോയെന്ന് ദുഃഖിച്ചിരിക്കുമ്പോള്‍ ബ്രഹ്മാവ് കയറി വന്നു. ബ്രഹ്മാവിനെ കണ്ട വാല്മീകി മഹര്‍ഷി പറഞ്ഞു, ”പിതാമഹാ! മധുരകൂജനമുതിക്കുന്ന ക്രൗഞ്ചപക്ഷിയെ അകാരണമായി വധിച്ചതിനാലാണ് ഞാന്‍ ആ നിഷാദനെ ശപിച്ചത്” എന്ന്.

അതുകേട്ട ബ്രഹ്മാവ് പറഞ്ഞു- ”മഹര്‍ഷേ! ആ ക്രൗഞ്ചപക്ഷി കൊല്ലപ്പെട്ടത് വിധാതാവായ എന്നാല്‍ നിശ്ചയിക്കപ്പെട്ടതനുസരിച്ചാണ്. ആ നിഷാദനെ അങ്ങ് ശപിച്ചത് സരസ്വതീ ദേവിയാല്‍ പ്രേരിതനായിട്ടാണ്. ഇതിലൊന്നും അങ്ങേയ്‌ക്ക് യാതൊരു പങ്കുമില്ല! അതല്ല, അങ്ങേയ്‌ക്ക് അങ്ങനെ പറഞ്ഞുപോയതില്‍ ദുഃഖമുണ്ടെങ്കില്‍, ശ്രീ നാരദരാല്‍ പറയപ്പെട്ട രാമന്റെ കഥ അങ്ങ് പറയൂ. ധര്‍മാത്മാവായ രാമന്റെ കഥ ഭക്തിയുണ്ടാവാനും ദുഃഖങ്ങള്‍ ഇല്ലാതാകാനും ഉപകരിക്കുന്നതാണ്” എന്ന്.

”ആരുടെ കഥയാണോ ഭക്തിയേയും ബുദ്ധിയേയും തരുന്നത് ആ രാമന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ കഥകളെ വിശദീകരിച്ചു പറയൂ! സുമിത്രാ പുത്രനായ ലക്ഷ്മണനെക്കുറിച്ചും ജനകപുത്രിയായ സീതയെക്കുറിച്ചും പറയൂ! മാത്രമല്ല, രാമനാല്‍ കൊല്ലപ്പെട്ട രാക്ഷസന്മാരുടെ ചരിത്രവും പറയൂ! രാമനോട് എതിര്‍ത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളവരായിരുന്നല്ലോ ആ രാക്ഷസന്മാരും! ശപിക്കാനാണെങ്കിലും അങ്ങിപ്പോള്‍ ചൊല്ലിയ ശ്ലോകം രാമന്റെ കഥ പറയുന്നതിനായി വരട്ടെ! മൂന്നു ലോകങ്ങളും മലകളും പുഴകളും ഉള്ളിടത്തോളം കാലം ഈ രാമന്റെ കഥ നിറഞ്ഞുനില്ക്കും! അങ്ങയുടെ പേരും അതോടൊപ്പം നിലനില്‍ക്കും,” എന്നു പറഞ്ഞ് ബ്രഹ്മദേവന്‍ അപ്രത്യക്ഷനായി.

പിന്നീട്, താന്‍ ചൊല്ലിയ ശ്ലോകത്തെക്കുറിച്ചോര്‍ത്ത് വാല്മീകിക്ക് തോന്നി, ഇതു താന്‍ കാട്ടാളനെ ശപിച്ചതല്ല. മറിച്ച് രാമനെ സ്തുതിച്ചതാണ് എന്ന്! ഹേ, ലക്ഷ്മീനിവാസാ! രാക്ഷസന്മാരില്‍, കാമത്താല്‍ ബുദ്ധിയറ്റ ഒന്നിനെ അങ്ങ് വധിച്ചുവല്ലൊ. അതിനാല്‍ അങ്ങ് ജനഹൃദയങ്ങളില്‍ സ്ഥിരമായ പ്രതിഷ്ഠ നേടട്ടെ! എന്നും ഇതിനര്‍ത്ഥമുണ്ടാകാമല്ലൊ! എന്നു കരുതി അദ്ദേഹം ശ്രീ നാരദമഹര്‍ഷി പറഞ്ഞ കഥയിലെ രാമനേയും ലക്ഷ്മണനേയും സീതയേയും കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ‘അറിയപ്പെടാത്ത കാര്യങ്ങള്‍ അങ്ങേയ്‌ക്കറിയാനാകും, എന്ന ബ്രഹ്മാവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ പ്രതിഫലിച്ചപ്പോള്‍ എല്ലാം തന്റെ മനസ്സുകൊണ്ട് കാണുവാന്‍ വാല്മീകി മഹര്‍ഷിയ്‌ക്ക് സാധിച്ചു. അത് അദ്ദേഹം കാവ്യമാക്കി.

അങ്ങനെ രാമന്റെ കാവ്യം എന്നപോലെ ദശശിരസ്സുവധവും (രാവണ വധവും) രചിക്കപ്പെട്ടു!

(തുടരും)

വി.പി.ഭാനുമതി അമ്മ,

പാലക്കാട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.