ഈരാറ്റുപേട്ട: കഞ്ചാവ് വാങ്ങാനെത്തിയ വിദ്യാര്‍ഥികളടക്കമുള്ളവരെ പിന്തിരിപ്പിച്ചയുവാവിന് കഞ്ചാവ് ലോബയുടെ മര്‍ദ്ദനം. ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി റാസിയെയാണ് കഞ്ചാവ് ലോബയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഭരണങ്ങാനത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വടക്കേക്കര പുളിഞ്ചുവട് കവലയില്‍ വെച്ച് റാസിയുടെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് വാങ്ങാനെത്തിയ വിദ്യാര്‍ഥികളടക്കമുള്ളവരെ ചൂരലുകൊ് അടിച്ചോടിച്ചിരുന്നു. ഇതിനെ കഞ്ചാവ് മാഫിയ ചോദ്യ ചെയ്യുകയും രാത്രി പള്ളിയില്‍ നിന്ന് ഇറങ്ങിയ റാസിയെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തോടനുബന്ധിച്ച് റിയാസ് ഇക്ബാല്‍, അജ്മല്‍, നൗഫല്‍ എന്നിവരെ പൊലീസ് തെരയുന്നു. ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഞ്ചാവുകച്ചവടത്തിനെതിരെ പോലീസും എക്‌സൈസും അടിയന്ത്രിര നടപടി സ്വീകരിക്കണമെന്ന് യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
















