ഏറ്റുമാനൂര്‍: കര്‍ക്കിടക മാസത്തിലെ പതിവു കാഴ്ചകളുമായി സംക്രാന്തിയില്‍ വഴിയോരവാണിഭം ആരംഭിച്ചു. പഴയകാലങ്ങളില്‍ കണ്ടുവന്നിരുന്ന ഇത്തരം വഴിവാണിഭങ്ങള്‍ ഇന്ന് കടുത്തവെല്ലുവിളിയെ നേരിടുമ്പോഴും കച്ചവടക്കാര്‍ സംക്രാന്തിയില്‍ ഒരിക്കല്‍കൂടിയെത്തി.
ചങ്ങനാശ്ശേരി പറാല്‍ സ്വദേശി ലീല കഴിഞ്ഞ 30 വര്‍ഷമായി സംക്രാന്തിയില്‍ എത്താറുണ്ട്. തങ്ങള്‍ ഉണ്ടാക്കുന്ന കുട്ടയും മുറവും തഴപായയും എല്ലാമായി. ഇപ്പോള്‍ തങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭഅയണളഅളആയഎങ്കിലും പിറവത്തുനിന്നും ഈറയും വൈക്കത്തുനിന്നും തഴയും വരുത്തിയാണ് ഇവര്‍ ഇതെല്ലാം ഉണ്ടാക്കി വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്നും വിപണിയിലെത്തുന്ന പഴമയുടെ ഗുണമുള്ള ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഇവര്‍ പറയുന്നു. സാധാനങ്ങളുടെ വില കൂടിയതു കച്ചവടത്തെ അല്‍പം പിന്നോട്ടടിച്ചിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുലതൊഴിലിന്റെ പിന്‍തുടര്‍ച്ചക്കാരനായി വെളിയന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എത്തിയിട്ടുണ്ട്.
15 വര്‍ഷമായി ജോര്‍ജ്ജും പങ്കാളിയാണ്. സംക്രാന്തിയിലെ വഴിയോര വാണിഭത്തില്‍ മൂവാറ്റുപുഴ വാളകം സ്വദേശി മോഹനന്‍ കല്‍ചട്ടി മോഡല്‍ വേളാങ്കണ്ണിചട്ടിയുമായി രംഗത്തുണ്ട്. കളിമണ്‍ പാത്രങ്ങള്‍ക്ക് കാര്യമായ ആവശ്യക്കാര്‍ ഇല്ലാത്തനിനാല്‍ അരച്ചമണ്ണില്‍ ഉണ്ടാക്കിയ കറുത്ത നിറത്തിലുള്ള മണ്‍പാത്രങ്ങളുമായാണ് ഇത്തവണ മോഹനന്‍ എത്തിയിട്ടുള്ളത്. കൂടാതെ കാക്കൂര്‍ പ്രദേശത്ത് നിര്‍മ്മിക്കുന്ന മുന്തിയയിനം മുറവും ഈ സ്റ്റാളില്‍ ലഭിക്കും. സംക്രാന്തി വഴിവാണിഭം കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. നല്ല വിപണനവും ഗുണനിലവാരമുള്ള സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. മേള ഞായറാഴ്ചവരെ തുടരും.
















