Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലൂടെ 1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 09:29 pm IST
inSamskriti

പായസക്കുട്ടന്മാര്‍ക്കൊപ്പം ഒരു യാത്ര

കൂട്ടുകാരേ,

ചെറുപ്പത്തില്‍ പഞ്ചാരക്കുട്ടന്‍ എന്നോ പഞ്ചാരക്കുട്ടി എന്നോ അച്ഛനമ്മമാര്‍ നിങ്ങളെ വിളിച്ചുകാണും, അല്ലേ? ചിലപ്പോള്‍ കുസൃതിക്കുട്ടനെന്നോ ഓമനക്കുട്ടനെന്നോ ആവും വിളിച്ചിരിക്കുക. എന്നാല്‍ പായസക്കുട്ടന്‍ എന്നു ആരെയെങ്കിലും വിളിച്ചുകേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ.

പണ്ടുപണ്ടാണ്. ഒരു യുഗം മുമ്പാണ്; ത്രേതായുഗത്തില്‍……

അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന്റെ പുത്രന്‍ ശ്രീരാമന്‍ ശരിക്കും പായസക്കുട്ടനായിരുന്നു!

ശ്രീരാമന്‍ മാത്രമല്ല; അനിയന്മാരായ ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരും പായസക്കുട്ടന്മാര്‍ തന്നെ!

അത് എങ്ങനെയെന്നോ? പറയാം.

ദശരഥ മഹാരാജാവിന് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. പക്ഷേ ആരിലും കുട്ടികള്‍ ഉണ്ടായില്ല. എന്താണൊരു പരിഹാരം?

”ഒരു യാഗം നടത്തണം. പുത്രകാമേഷ്ടി എന്നാണ് പേര്.” കുലഗുരുവായ വസിഷ്ഠന്‍ നിര്‍ദ്ദേശിച്ചു.

യാഗം തുടങ്ങി. അപ്പോള്‍ ഹോമകുണ്ഡത്തില്‍ നിന്ന് ഒരു ദേവന്‍ ഉയര്‍ന്നുവന്നു. കൈയില്‍ ഒരു സ്വര്‍ണപ്പാത്രവും ഉണ്ടായിരുന്നു.

പാത്രം രാജാവിന് കൊടുത്തുകൊണ്ടു ദേവന്‍ പറഞ്ഞു:

”മഹാരാജന്‍! ദേവനിര്‍മിതമായ പായസമാണ് ഇതിലുള്ളത്. അങ്ങ് ഇത് ഭാര്യമാര്‍ക്ക് നല്‍കൂ. പുത്രന്മാരുണ്ടാകും.”

ദശരഥന്‍ പാത്രം വാങ്ങി അന്തഃപുരത്തിലേക്ക് നടന്നു.

മൂന്നുപേരുണ്ടല്ലോ ഭാര്യമാര്‍. മൂന്നുപേര്‍ക്കും തുല്യമായി പായസം വീതിക്കുകയല്ലേ വേണ്ടത്? അദ്ദേഹം അങ്ങനെ ചെയ്തില്ല. പായസത്തിന്റെ നേര്‍ പകുതി കൗസല്യയ്‌ക്ക് നല്‍കി. ദശരഥന് അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായില്ല. അവരാണ് പ്രഥമ പത്‌നി. ബാക്കിയുള്ള പകുതിപ്പായസം കൈകേയിക്കും കൊടുത്തു! അതിനുമുമ്പ് തെല്ലിട സംശയിച്ചുനിന്നു ദശരഥന്‍, എന്നു എഴുത്തച്ഛന്റെ രാമായണത്തില്‍ പറയുന്നുണ്ട്.

ഈ പതര്‍ച്ച അല്‍പ്പം അകലെ ഒതുങ്ങിനില്‍ക്കുന്ന സുമിത്ര എന്ന ഭാര്യയെ കണ്ടിട്ടാവാം; കൂടുതല്‍ സുന്ദരിയും പ്രതാപവതിയുമായ കൈകേയിയെ ഭയന്നിട്ടുമാവാം. ഭര്‍ത്താവ് സുമിത്രയെ അവഗണിച്ചതില്‍ നല്ലവളായ കൗസല്യയ്‌ക്ക് വിഷമം തോന്നി. അവര്‍ സ്‌നേഹത്തോടെ സുമിത്രയ്‌ക്കരികിലെത്തി തന്റെ പായസത്തില്‍ നിന്ന് പകുതി നല്‍കി പുഞ്ചിരിച്ചു. നോക്കിനില്‍ക്കുകയാണ് കൈകേയി. ചേച്ചിയെപ്പോലെ താനും ചെയ്തില്ലെങ്കില്‍ കുറച്ചിലല്ലേ? പിശുക്കിയെന്നും സ്വാര്‍ത്ഥയെന്നും കൊതിച്ചിയെന്നുമല്ലേ ആളുകള്‍ തന്നെപ്പറ്റി പറയുക? അതുവേണ്ട. നിറഞ്ഞ ചിരിയോടെ കൈകേയിയും സുമിത്രയെ സമീപിച്ചു; തന്റെ പായസത്തില്‍ പകുതി കൊടുത്തു.

നോക്കണേ! ക്ഷമയുടെ ഗുണം ഇരട്ടിയാണ്! ഒതുങ്ങി മാറി നിന്ന ആളിന് ഇപ്പോള്‍ രണ്ട് പങ്കു ലഭിച്ചിരിക്കുന്നു! പായസത്തിന്റെ പകുതിയും ലഭിച്ചിരിക്കുന്നു!

ഗര്‍ഭകാലം തികഞ്ഞപ്പോള്‍ ഇരട്ടിഫലവും ഉണ്ടായി. രാമനെ കൗസല്യയും ഭരതനെ കൈകേയിയും പ്രസവിച്ചു. സുമിത്രയോ? ഒന്നല്ല, രണ്ടു കുട്ടികളെ പ്രസവിച്ചു-ലക്ഷ്മണ, ശത്രുഘ്‌നന്മാരെ. അങ്ങനെ ദശരഥ മഹാരാജാവിന് നാലു പുത്രന്മാരെ ലഭിച്ചു- നാലു പായസക്കുട്ടന്മാരെ!

അമ്മമാര്‍ പായസം വീതിച്ചതിലൂടെ കാണിച്ച അടുപ്പമുണ്ടല്ലോ. അതു ജനനശേഷം കുട്ടികളിലും ഉണ്ടായി എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

കൗസല്യയില്‍ നിന്നുള്ള പായസം സ്വീകരിച്ചുണ്ടായ ലക്ഷ്മണന്‍ കൗസല്യാപുത്രനായ ശ്രീരാമന്റെ സന്തതസഹചാരിയായിത്തീര്‍ന്നു. കൈകേയിയില്‍നിന്ന് പായസഭാഗം ലഭിച്ചുണ്ടായ ശത്രുഘ്‌നന്‍ കൈകേയീ പുത്രനായ ഭരതന്റെയും ഇണപിരിയാക്കൂട്ടായി!

ഇതില്‍ ചെറിയ ഒരു ശാസ്ത്രസത്യം ദര്‍ശിക്കാവുന്നതല്ലേ? അമ്മമാരുടെ മാനസികഭാവവും പ്രവൃത്തികളും മക്കളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും എന്നതാണത്. ജനനത്തിന് മുമ്പുള്ള ചില കര്‍മങ്ങള്‍ ജനനശേഷവും ജീവിതത്തെ സ്വാധീനിച്ചെന്നുവരാം. മാത്രമല്ല, നാം ആഗ്രഹിക്കുന്നതിനപ്പുറം എന്തോ ചിലത് നടക്കുന്നതായും തോന്നുന്നില്ലേ? ദശരഥന്‍ രണ്ടു ഭാര്യമാര്‍ക്കേ പായസം പകുത്തുനല്‍കിയുള്ളൂ. മക്കള്‍ രണ്ടുമതി എന്നാവണം നിശ്ചയം. പക്ഷേ, ലഭിച്ചതോ? ഭാര്യമാരുടെ ഉദാരത ദശരഥന് നാലുമക്കളെ സമ്മാനിച്ചു! നാലു പായസക്കുട്ടന്മാരെ!

വരൂ, കൂട്ടുകാരേ! രാമായണം ശ്രദ്ധയോടെ വായിച്ചുനോക്കൂ. ആ പായസക്കുട്ടന്മാര്‍ക്കൊപ്പമുള്ള യാത്ര പുതിയ പല അറിവുകളും നമുക്ക് സമ്മാനിക്കാതിരിക്കില്ല.

…തുടരും

പി.ഐ.ശങ്കരനാരായണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.