ഈരാറ്റുപേട്ട: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി സ്വകാര്യ പണമിടപാടുകാരന്റെ വീട്ടില്‍ നിന്ന് മുദ്രപ്പത്രങ്ങളും ഉടമ്പടി രേഖകളും പോലീസ് പിടിച്ചെടുത്തു. ഇളപ്പുങ്കല്‍ പടിപ്പുരക്കല്‍ മുഹമ്മദ് സാലിയുടെ വീട്ടില്‍ എസ്‌ഐ അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്. വെള്ളികുളം സ്വദേശി സിബി ചെറിയാന്റെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. മുഹമ്മദ് സാലിയും പണമിടപാടില്‍ പങ്കാളിയായ പൈക പാലയ്‌ക്കല്‍ മനോജ് പി. തോമസ് എന്നിവര്‍ സിബിയില്‍ നിന്ന് സ്ഥലം ഈടായി വാങ്ങി 30 ലക്ഷം രൂപ നല്‍കിയിരുന്നു. പലിശ ഉള്‍പ്പടെ 60 ലക്ഷം തിരികെ നല്‍കിയിട്ടും രേഖകള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. മറ്റു പലരുമായും ഇവര്‍ നടത്തിയ പണമിടപാടിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. മുഹമ്മദ് സാലി, മനോജ് പി. തോമസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
















