Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 545-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2014, 08:12 pm IST
inSamskriti

ഇഷ്ടവസ്ത്വര്‍ഥിനാം തജ്ജ്ഞസൂപദിഷ്ടേന കര്‍മണാ

പൗന: പുണ്യേന കരണാത്രേതരഝരണം മുനേ

എങ്ങിനെയാണ് ഈ പാറയില്‍ ജീവിച്ചുവന്നത് എന്ന് വസിഷ്ഠന്‍ ചോദിച്ചതിന് ഉത്തരമായി അപ്‌സരസ്സ് ഇങ്ങിനെ പറഞ്ഞു: മാമുനേ, പാറയ്‌ക്കുള്ളില്‍ ഞങ്ങളുടെ ലോകം അങ്ങയുടെ ലോകം പോലെ തന്നെയാണ്. സ്വര്‍ഗ്ഗ നരകങ്ങള്‍, ദേവാസുരന്മാര്‍, സൂര്യചന്ദ്രാദികള്‍, ആകാശവും നക്ഷത്രങ്ങളും, ചരാചരവസ്തുക്കള്‍, പര്‍വ്വതങ്ങളും സമുദ്രങ്ങളും, അവയിലെ പൊടിപടലങ്ങള്‍ എന്നപോലെ എണ്ണമില്ലാത്ത ജീവജാലങ്ങളും എല്ലാം ഞങ്ങളുടെ ലോകത്തിലും ഉണ്ട്. വരൂ ഞങ്ങളുടെ ആ പാറയെ അനുഗ്രഹിച്ചാലും. മുനിമാര്‍ക്ക് വിസ്മയകരമായ എല്ലാത്തിലും താല്‍പ്പര്യമുണ്ടല്ലോ. അനന്താകാശത്തില്‍ ഭൂമിയും ഒരു ചെറിയ കല്ലുമാത്രം! വസിഷ്ഠന്‍ തുടര്‍ന്നു: അവളുടെ കൂടെ ഞാന്‍ ആകാശഗമനം ചെയ്ത് ലോകാലോകത്തിലെത്തി ആ പാറയെ കണ്ടു, ഞാനവിടെ ഒരു വലിയ കല്ലുമാത്രമേ കണ്ടുള്ളൂ. അപസരസ്സു പറഞ്ഞ ലോകം അവിടെയില്ലായിരുന്നു. ഞാന്‍ ചോദിച്ചു: എവിടെയാണ് നീ പറഞ്ഞ ലോകം? ദേവാസുരന്മാരും, പര്‍വ്വതങ്ങളും സമുദ്രങ്ങളും എവിടെ? നീ ഇത്ര വിശദമായി വിവരിച്ച ലോകദൃശ്യങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?

അപ്‌സരസ്സ് പറഞ്ഞു: ഞാന്‍ നേരത്തെ പാറയില്‍ ഉണ്ടെന്നു പറഞ്ഞ ലോകം എന്നുള്ളില്‍ മാത്രമേയുള്ളൂ എന്ന് ഞാനിപ്പോള്‍ അറിയുന്നു. ആ ദൃശ്യത്തിന്റെ ആവര്‍ത്തിച്ചുള്ള വിക്ഷേപം എന്നില്‍ ആ ലോകത്തെ സത്യമായി കണക്കാക്കാന്‍ ഇടയാക്കി. ഞാനത് കണ്ടുകൊണ്ടിരുന്നു, എന്നാലാ ദൃശ്യം ഇപ്പോള്‍ എന്നിലില്ല. അത് പോയി മറഞ്ഞിരിക്കുന്നു. ആ അനുഭവം എന്നെ ഇപ്പോള്‍ തീണ്ടുന്നില്ല. അങ്ങില്‍ ദ്വന്ദത എപ്പോഴേ ഇല്ലാതായിരിക്കുന്നു, അതുകൊണ്ട് അത്തരം വ്യര്‍ത്ഥദൃശ്യങ്ങള്‍ അങ്ങേയ്‌ക്ക് അനുഭവിക്കേണ്ടതായില്ല. എന്നില്‍പ്പോലും ദീര്‍ഘകാലമായി ഞാന്‍ കൊണ്ടുനടന്ന ഈ വിഭ്രാന്തി ശരിയായ കാഴ്ചയുടെ വെളിച്ചത്തില്‍ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ ഞാനാ ലോകത്തെ വ്യക്തമായി കാണുന്നില്ല. എന്നിലിപ്പോള്‍ ഉള്ള ഉള്‍ക്കാഴ്ച പഴയ വിഭ്രാന്തിയേക്കാള്‍ പ്രബലമായതുകൊണ്ടാവണം ഇത്. മഹര്‍ഷേ, ഇത് നിര്‍വാണപദത്തിലേയ്‌ക്കുള്ള കേവലം ഒരു പാത മാത്രം. ഒരുവന്‍ ഒരു ഹിതകരലക്ഷ്യത്തിലേയ്‌ക്ക് സംപൂര്‍ണ്ണമായും സ്വയം സമര്‍പ്പിച്ച്, അതിന്റെ സാക്ഷാത്ക്കാരത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, ശരിയായി പരിശ്രമിക്കണം. മാത്രമല്ല നിസ്തന്ദ്രമായി ഉചിതമായ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും വേണം. ശരിയായ അഭ്യാസം അവിദ്യയെ അകറ്റുന്നു. അജ്ഞാനി പ്രബുദ്ധത കൈവരിക്കുന്നു. ശരിയായ പ്രവര്‍ത്തനങ്ങളാല്‍ കയ്‌പ് നിറഞ്ഞ അനുഭവങ്ങളെപ്പോലും സഹിക്കാനും ആസ്വദിക്കാനും നമൂക്കു സാധിക്കും. വീണ്ടും വീണ്ടും അടുത്തിടപഴകിയാണ് അപരിചിതര്‍ തമ്മില്‍ സൗഹൃദങ്ങള്‍ ഉണ്ടാവുന്നത്. അടുത്തബന്ധുക്കളില്‍ ആരെങ്കിലും ഒരാള്‍ വേര്‍പെടുമ്പോള്‍ ഈ ആവര്‍ത്തിച്ചുള്ള സംഗം ഇല്ലാത്തതാണ് ആ ബന്ധുതയെ അവസാനിപ്പിക്കുന്നത്. സൂക്ഷ്മശരീരം ഭൗതീകദേഹമാവുന്നത് ഇത്തരം ചാര്‍ച്ചയുടെ ഫലമായാണ്. തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ അസംഭാവ്യമായത് പോലും നടപ്പിലാവുന്നു. ഇത്തരം തുടര്‍ച്ചയായ ശ്രമമാണ് വ്യര്‍ത്ഥമായ ബന്ധുതകളെ ഉണ്ടാക്കുന്നത്. ഇത്തരം ബന്ധങ്ങളെ ഇല്ലാതാക്കാനും ഒരുവന്‍ തന്റെ ജീവിതാവസാനം വരെ തുടര്‍ച്ചയായ ശ്രമം നടത്തണം. പരിശ്രമത്തിന്റെ ഫലമായി ഒരുവന് തനിക്കിഷ്ടപ്പെട്ട വസ്തുവിനെ തന്റെ അടുത്തെത്തിക്കാം. അത്തരം പരിശ്രമത്തില്‍ തടസ്സങ്ങളൊന്നും അവനു ബാധകമാവുകയില്ല. നിസ്തന്ദ്രമായ, ആത്മാര്‍ഥമായ പരിശ്രമമാണ് അഭ്യാസം. മനുഷ്യന്റെ പുരുഷാര്‍ത്ഥത്തിലെ ഏറ്റവും പ്രധാനമായ കാര്യം അഭ്യാസം തന്നെയാണ്. തുടര്‍ച്ചയായി, ഏകാഗ്രതയോടെ അനുഷ്ഠിക്കുന്ന അഭ്യാസമൊന്നുമാത്രമാണ് സ്വാനുഭവത്തിലൂടെ സാധകനു നേരറിവിനെ പ്രദാനം ചെയ്യുന്നത്. പൂര്‍ണ്ണതയിലെത്താന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല.ലോകത്തിലെവിടെയും നിര്‍ഭയനായി വാഴാന്‍ ഇത്തരം അഭ്യാസം ഒരുവനെ സജ്ജനാക്കും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.