ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപഭോക്താവ് ഇന്ത്യയെന്ന് പഠനം. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 62 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2000-2010 ലെ ആഗോളതലത്തിലുളള ആന്റിബയോട്ടിക് ഉപയോഗത്തില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്. പഠനത്തില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക (ബ്രിക്‌സ്)എന്നീ രാജ്യങ്ങളില്‍ ഉപഭോഗം പകുതിയിലധികം വര്‍ധിച്ചതായി കണ്ടെത്തി.
പഠനം നടത്തിയ പതിനാറിനങ്ങളില്‍ സെഫാലോസ്പറിന്‍സ്, ബ്രോഡ് സ്‌പെക്ട്രം പെന്‍സിലിന്‍സ്, ഫ്‌ളോറോക്വിനോലന്‍സ് എന്നിവയുടെ ഉപയോഗം പകുതിയിലധികം വര്‍ധിച്ച് 55 ശതമാനമായി ഉയര്‍ന്നു.
ഇക്കാലയളവില്‍ ഇന്ത്യയിലെ ആന്റിബയോട്ടിക് ഉപയോഗം 2001 ലെ എട്ട് ബില്യണ്‍ യൂണിറ്റായിരുന്നത് 2010 ആയപ്പോഴേക്കും 12.9 ബില്യണ്‍ യൂണിറ്റായിട്ടുണ്ട്.
ഇന്ത്യക്കാര്‍ ഒരു വര്‍ഷം 11 ആന്റിബയോട്ടിക് ടാബ്‌ലെറ്റുകളാണ് ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
















