കൊച്ചി: ഗുരുപൂര്‍ണിമ ദിനം വിവിധ പരിപാടികളോടെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ ആചരിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി ഗുരുപൂജ നിര്‍വഹിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിനികള്‍ അമ്മമാര്‍ക്ക് പാദപൂജ നടത്തി. കാനഡയില്‍ നടന്ന അമ്മയുടെ പാദപൂജയും, സത്സംഗവും ഉപഗ്രഹ സംപ്രേക്ഷണം വഴി അമ്യതയില്‍ പ്രദര്‍ശിപ്പിച്ചു.
ബ്രഹ്മചാരിണി രഹ്ന, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍. ഉണ്ണി, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ സുനന്ദ മുരളീധരന്‍, നഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.റ്റി.മോളി, നാനോ സയന്‍സ് വിഭാഗം മേധാവി ഡോ: ശാന്തികുമാര്‍ നായര്‍, ഫാര്‍മസി കോളേജ് വിഭാഗം പ്രൊഫ. ഡോ:വിദ്യാ വിശ്വനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാരിക്കോട്: ശ്രീ സരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുപൂര്‍ണിമ ആഘോഷം ഗുരുവന്ദനമായി ആചരിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക സംഘം എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാഭവന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.സി.ആര്‍. വിനോദ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.റവ.ഫാദര്‍ ജോര്‍ജ്ജ് സി.ചാലപ്പുറം ഗുരുപൂജ സന്ദേശം നല്‍കി. ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ.ആര്‍.റെജി, സ്‌കൂള്‍ സെക്രട്ടറി കെ.ടി.ഉണ്ണികൃഷ്ണന്‍, എം.ആര്‍.ഷാജു, എന്‍.മധു, ക്ഷേമ സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍ എസ്.കൈമള്‍ എന്നവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പില്‍ ഗംഗ.പി.രവീന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.
മൂവാറ്റുപുഴ: വിവേകാനന്ദവിദ്യാലയത്തില്‍ വ്യാസ ജയന്തി ദിനം ഗുരുപൂര്‍ണിമാദിനമായി ആചരിച്ചു. രാവിലെ 9.30ന് അഗ്നിഹോത്രം നടന്നു. സ്‌കൂള്‍ മാനേജര്‍ പി.കെ.നാരായണപിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുത്തോലപുരം മോഹന്‍ദാസ് ഗുരുദിന സന്ദേശം നല്‍കി. എസ്.എല്‍.രമേശ് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ആര്‍.നാരായണന്‍ സ്വാഗതവും അദ്ധ്യാപിക അനിത.ആര്‍ നന്ദിയും പറഞ്ഞു.
















