Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 541-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 09:49 pm IST
inSamskriti

നൈകസ്ഥാനസ്ഥിതമയോ നാഹം ഗതിമയോ?ഭവം

തദനേന സ്വ എവാസ്മിന്‍ദൃഷ്ടമേതന്‍മയാത്മനി

രാമന്‍ ചോദിച്ചു: അങ്ങ് ഈ രൂപങ്ങളെ കണ്ടത് ഒരിടത്ത് നിന്നാണോ അതോ ആകാശഗമനം നടത്തുമ്പോഴോ?

വസിഷ്ഠന്‍ പറഞ്ഞു: അപ്പോള്‍ എന്നില്‍ അനന്തബോധം തെളിഞ്ഞിരുന്നു. ആ തലത്തില്‍ പോക്കുവരത്തുകള്‍ ഇല്ല. “ഞാനൊരിടത്തും നിന്നില്ല, ഒരിടത്തേയ്‌ക്കും ഗമിച്ചുമില്ല. എല്ലാമെല്ലാം ഞാന്‍ ഒരു സാക്ഷിയെപ്പോലെ അന്തരാത്മാവില്‍ ദര്‍ശിച്ചു. ആത്മാവ് ഞാന്‍ ഉള്ളില്‍ കണ്ട രൂപങ്ങളെ മൂര്‍ത്തീകരിച്ചു.”നീ നിന്റെ ദേഹത്തെ തലമുതല്‍ കാല്‍പ്പത്തിവരെ കാണുന്നതുപോലെ തെളിമയോടെ ഞാന്‍ ബോധമാകുന്ന കണ്ണുകൊണ്ട് എല്ലാം കാണുകയുണ്ടായി. ഇതൊരു സ്വപ്‌നം പോലെയാണ്. സ്വപ്‌നത്തില്‍ എന്തെല്ലാം കാണുന്നുവോ അതെല്ലാം ആകാശസമാനമായ ബോധം തന്നെയാണല്ലോ. ഇപ്പോഴും ആ പ്രബുദ്ധതയുടെ നിറവിലാണ് ഞാന്‍ എല്ലാം അറിയുന്നത്.ഞാനിപ്പോള്‍ പ്രബുദ്ധരുമായി ഒന്നായിത്തീര്‍ന്നിരിക്കുന്നു. അവരെല്ലാം എന്റെതന്നെ ആത്മസത്തയാണെന്ന് ഞാന്‍ അറിയുന്നു.വസ്തു, വിഷയം, വിഷയി, ദൃക്, ദൃശ്യം. ദൃഷ്ടാവ് തുടങ്ങിയ ഭിന്നതകള്‍ ഇല്ലാതെ ശുദ്ധബോധം മാത്രം ഉള്ള ഒരു തലമാണത്.അവിടെ കണ്ട വനിതയെപ്പറ്റി വസിഷ്ഠന്‍ ഇങ്ങിനെപറഞ്ഞു: അവരും ആകാശസമാനമായ ദേഹത്തോടെ ആകാശത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. മുന്‍പ് അവരെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് ആകാശദേഹമായിരുന്നുവെങ്കിലും ഞാനുമായി സംവദിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. സ്വപ്‌നത്തില്‍ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നതുപോലെയാണെങ്കിലും, സംസ്‌കാരസമ്പന്നമായ സംഭാഷണമായിരുന്നു അവരുടേത്. അന്തരാ നമ്മില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് എന്തൊരു നിശ്ചയമാണ് നിനക്കുള്ളത്? നമുക്കും അവരെപ്പോലെയുള്ള ദേഹങ്ങള്‍ ഉണ്ട്. എന്റെകാര്യത്തിലും നിന്റെ കാര്യത്തിലും അവരുടെ കാര്യത്തിലും ഇത് സത്യമത്രേ. സ്വപ്‌നത്തിലെ യുദ്ധം എന്നപോലെ മനുഷ്യര്‍ ഈ ജീവിതത്തിലും അവര്‍ ‘യഥാര്‍ത്ഥ’ അനുഭവങ്ങള്‍ക്ക് വിധേയരാവുന്നു. എന്തൊക്കെയായാലും എല്ലാ ഉദാഹരണങ്ങളും അപര്യാപ്തങ്ങളാണ്. സത്യത്തെ വാക്കുകള്‍ കൊണ്ട് പറയാന്‍ ആവില്ല. ‘നിങ്ങള്‍ എങ്ങിനെയാണ് സ്വപ്‌നം കാണുന്നത്?’ എന്നൊരാള്‍ ചോദിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരം ‘നിങ്ങള്‍ കാണുന്നതുപോലെ’ എന്നേ പറയാനാവൂ. ഈ വാചകകസര്‍ത്തുകള്‍ എല്ലാം കാര്യം മനസ്സിലാക്കാന്‍ മാത്രമാണ്. ഈ വിശ്വവും നീ സ്വപ്‌നത്തില്‍ കാണുന്നതും എല്ലാമെല്ലാം ബ്രഹ്മം മാത്രം. ഇക്കാണുന്ന പ്രപഞ്ചസൃഷ്ടിയും സ്വപ്‌നങ്ങളും തമ്മില്‍ അന്തരമില്ല. ഉണരുന്നതിനു മുന്പ് അനുഭവിക്കുന്നതിന് സ്വപ്‌നം എന്ന് പറയുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായ അറിവ് അല്ലെങ്കില്‍ അനുഭവമാണ് ജാഗ്രത് അവസ്ഥ. ലോകമെന്ന അസ്തിത്വത്തെപ്പറ്റിയുള്ള അനുഭവം ഒരു നീണ്ട സ്വപ്‌നമത്രേ. അത് മിഥ്യയാണ്. ശാശ്വതമായ സത്യത്തില്‍ അധിഷ്ഠിതമായ ശുദ്ധബോധമാണത്. നീയാണ് നിന്റെ സ്വപ്‌നത്തിനെ കാണുന്നവന്‍. അതുപോലെ അനന്തബോധമാണ് ലോകമെന്ന ഈ നീണ്ടസ്വപ്‌നത്തെ, സൃഷ്ടിയെ അറിയുന്നത്. ദൃശ്യവും, ദൃഷ്ടാവും ബോധമാണ്. അതിനിടയിലെ ദൃഷ്ടിയെന്ന പ്രതിഭാസവും ശുദ്ധമായ അവിച്ഛിന്നമായ അവികലമായ ബോധം തന്നെയാണ്. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ സൃഷ്ടി സത്യമെന്നെങ്ങിനെ നിര്‍വചിക്കാനാവും? ദേഹമെടുത്ത നമ്മുടെ സ്വപ്‌നവസ്തുക്കള്‍ക്ക് അസ്തിത്വമില്ലല്ലോ? ‘നാമരൂപരഹിതമായ അനന്തബോധം’ എന്ന നീണ്ട സ്വപ്‌നത്തിനും അസ്തിത്വമില്ല. അത് അനുപാധികമായ ബ്രഹ്മം തന്നെയാകുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.