മൂവാറ്റുപുഴ: ഭക്തജനങ്ങളു ടെ പരാതി ഉയര്‍ന്നിട്ടും നഷ്ടപ്പെട്ട ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉ ദ്യോഗസ്ഥര്‍ തയ്യാറകാത്തതിനെതിരെ നിയമനടപടി ഉള്‍പ്പെടയു ള്ള സമരത്തിന് ക്ഷേത്ര വിശ്വാസികള്‍ തയ്യാറെടുക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍പ്പെട്ട തൃ ക്കാരിയൂര്‍ ഗ്രൂപ്പില്‍പ്പെട്ട മൂവാറ്റുപുഴ കിഴക്കേക്കര നരസിംഹ സ്വാമി (തൃക്ക)ക്ഷേത്രഭൂമിയാണ് ഇന്ന് അന്യാധീനപ്പെട്ട് സമീപവാസികള്‍ കയ്യേറി വച്ചിരിക്കുന്നത്. ഇത് തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ക്ക് ഭക്തജനങ്ങള്‍ ഹര്‍ജി നല്‍ കിയിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതി. സര്‍വ്വേ നമ്പര്‍ 145(3), 145(8), 145(5), 145(9) എ ന്നി നമ്പറില്‍പ്പെട്ട സ്ഥലത്ത് ര ണ്ടര ഏക്കര്‍ സ്ഥലമാണ് ഈ ക്ഷേത്രത്തിന്റെ അധീനതിയിലുള്ളത്. എന്നാല്‍ തൃക്കാരിയൂര്‍ ഓ ഫീസിലെ രേഖയില്‍ 1.92 സെ ന്റ് സ്ഥലമാണ് ഉള്ളതെന്ന് ഭക്ത ജനങ്ങളുടെ പരാതിയില്‍ പറ യുന്നു. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ക്ഷേത്രകുളത്തിനോടനുബന്ധിച്ചാണ് ദേവസ്വം ഭൂമി കയ്യേറിയിരിക്കുന്നത്. ഇവിടെ താല്‍ക്കാലിക ഷെഡുകള്‍ കെ ട്ടി ഹോട്ടലുകള്‍ ഉള്‍പ്പെടെയു ള്ള വ്യാപാര സ്ഥാപനങ്ങളും പ്ര വര്‍ത്തിക്കുന്നുണ്ട്. ഇവിടത്തേ യും സമീപത്തെ വീടുകളിലേ യും മലിന്യ ജലം ക്ഷേത്രകുളത്തിലേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ മാലിന്യം തള്ളു ന്ന തും പതിവാണ്.
15ലക്ഷം രൂപ ചെലവാക്കി മുമ്പ് കാട് വെട്ടിനിരത്തി കുളം ശുദ്ധീകരിച്ചിരുന്നെങ്കിലും ഇ പ്പോള്‍ പഴയ നിലയിലേക്ക് എ ത്തിയിരിക്കുകയാണ്. മുമ്പ് ക യ്യേറിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്ര മിച്ചെങ്കിലും ഭക്തജനങ്ങള്‍ ഇട പ്പെട്ട് തടഞ്ഞിരുന്നു. ഇവരുടെ നേതൃത്വതത്തില്‍ തന്നെ താലൂ ക്ക് സര്‍വ്വേയറെ കൊണ്ട് വന്ന് ഭൂമി അളന്ന് തിരിക്കാന്‍ ശ്രമം ന ടത്തിയെങ്കിലും ദേവസ്വം ഉ ദ്യോഗസ്ഥരുടെ തിരിഞ്ഞ് നില്‍ പ്പ് മൂലം അളന്ന് തിരിക്കല്‍ നട ക്കാതെ പോയി. ഇതിനിടയില്‍ ഭൂമി കയ്യേറിയവര്‍ വിട്ട് കൊടു ക്കാന്‍ മനസ്ഥിതി കാണിച്ചെങ്കി ലും ദേവസ്വം ബോര്‍ഡ് ഉദ്യോ ഗസ്ഥര്‍ അതിനുള്ള മനസ്ഥിതി കാണിച്ചില്ല.
ലക്ഷങ്ങള്‍ വിലമ തിക്കുന്ന ഭൂമിയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് സംബ ന്ധിച്ച് കിഴക്കേക്കര സ്വദേശിയാ യ ജയകുമാര്‍ ദേവസ്വം ഓംബു ഡ്‌സ്മാന് പരാതി നല്‍കിയിട്ടു ണ്ട്. ക്ഷേത്രഭൂമി തിരിച്ച് പിടി ക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാ റായില്ലെങ്കില്‍ ബോര്‍ഡ് ഓഫീ സിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയു ള്ളള സമരപരിപടിക്ക് ഭക്തജന ങ്ങള്‍ തയ്യാറെടുക്കുകയാണ്.
















