അനേകായിരംപേര്‍ കൊല്ലപ്പെടും; വേറെ ആയിരംപേര്‍ സന്നദ്ധരായിട്ടുണ്ടാവും. കഴിഞ്ഞ അനേകായിരം കൊല്ലങ്ങളായി ജനങ്ങളെല്ലാം ഈ ഒരാദര്‍ശനത്തിനുവേണ്ടി ത്യാഗമനുഭവിക്കുകയും പ്രാണനര്‍പ്പിക്കയും ചെയ്തുപോന്നു.
ഈ ഒരാശയത്തിനുവേണ്ടി ആയിരക്കണക്കിനു ഹിന്ദുക്കള്‍ ഓരോ കൊല്ലവും വീടു വിട്ടുപോകുന്നു. അവരില്‍ പലരും ഞങ്ങള്‍ക്കു നേരിടേണ്ടിവരുന്ന ക്ലേശകഷ്ടങ്ങളില്‍പ്പെട്ടു മരണമടയുന്നു. പാശ്ചാത്യരുടെ കണ്ണില്‍ ഇതും വെറും മനോരഥഭ്രമമാണ്. ഈ വീക്ഷണകോണത്തിനുള്ള കാരണങ്ങള്‍ ഞാന്‍ കാണുന്നുമുണ്ട്. ഞാന്‍ പടിഞ്ഞാറന്‍നാടുകളില്‍ പാര്‍ത്തുവരുന്നുവെങ്കിലും ജീവിതത്തില്‍ ഏറ്റവും പ്രയോഗക്ഷമമായ കാര്യം ഇതാണെന്ന് ഞാനിപ്പോഴും കരുതുന്നു.
-സ്വാമി വിവേകാനന്ദന്‍
















