Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സ്മാര്‍ട്ട് സിറ്റിക്ക് സിംഗപ്പൂരിന്റെ സഹായ വാഗ്ദാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2014, 10:42 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് സിംഗപ്പൂരിന്റെ സഹായ വാഗ്ദാനം.മോദിയുടെ പ്രധാന അജണ്ടകളിലൊന്നായ സ്മാര്‍ട്ട്‌സിറ്റി നിര്‍മ്മിക്കാന്‍ എല്ലാവിധ സഹായവും തങ്ങള്‍ നല്‍കുമെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി കെ.ഷണ്‍മുഖം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിലവുകുറഞ്ഞ രീതിയില്‍ സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ വിജയിക്കണമെന്നാണ് സിംഗപ്പൂര്‍ ആഗ്രഹിക്കുന്നത്. ഏഷ്യയുടെ സമാധാനത്തിനും നിലനില്‍പ്പിനും ശക്തമായ ഒരിന്ത്യ ആവശ്യമാണെന്നും ഷണ്‍മുഖം പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി നിര്‍മ്മാണം, ഭൂമി സംബന്ധിച്ച വിഷയങ്ങള്‍, ഇന്ത്യയിലെ നദികളുടെ നവീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നരേന്ദ്രമോദി സംസാരിച്ചിരുന്നു. സാങ്കേതികപരമായും, അല്ലാതെയുമുള്ള, എല്ലാവിധ സഹായങ്ങളും, തങ്ങള്‍ക്കുള്ളതെന്തെല്ലാമാണോ അതെല്ലാം പങ്കുവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ വാട്ടര്‍മാനേജ്‌മെന്റുമായി സിംഗപ്പൂരിലെ കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഗംഗാ നദിയുടെ നവീകരണം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവീകരണ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കമ്പനി തയ്യറാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്രബന്ധങ്ങള്‍ സമാധാനം സൃഷ്ടിക്കും. അടുത്ത മാസം സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജും ആഗസ്റ്റില്‍ സിംഗപ്പൂര്‍ സന്ദര്‍ശിക്കും. സെപ്തംബറില്‍ സിംഗപ്പൂര്‍ മുന്‍ പ്രധാമന്ത്രി ഗോ ചോക് തോങ് ഇന്ത്യയിലെത്തുന്നുണ്ട്. അടുത്ത മാസം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെക്കുറിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കും.

നൂറ് സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിക്കാനാണ് നരേന്ദ്രമോദി പദ്ധതിയിടുന്നത്. ഇത്രയധികം നിര്‍മ്മിക്കാനുള്ള കഴിവ് തങ്ങള്‍ക്കില്ലെങ്കിലും ഒരു സ്മാര്‍ട്ട്‌സിറ്റി നിര്‍മ്മിച്ചു നല്‍കാനാണ് തങ്ങള്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. അതും ചൈനയിലെ സ്മാര്‍ട്ട്‌സിറ്റികളുടെ മാതൃകയില്‍. ചൈനയിലെ തിയാന്‍ജിന്‍ മാതൃകയിലുള്ള സ്മാര്‍ട്ട്‌സിറ്റിയാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യക്ക് ഏഷ്യയില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് ഇന്ത്യയെ പിന്തുണയ്‌ക്കുന്നതെന്നും ഷണ്‍മുഖം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.