Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 533-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 10:09 pm IST
in Samskriti

ഇയം ദൃശ്യഭരഭ്രാന്തിര്‍നന്വ വിദ്യേതി ചോച്യതേ

വസ്തുതോ വിദ്യതേ നൈഷാ താപനദ്യാം യഥാ പയ:

വസിഷ്ന്‍ തുടര്‍ന്നു: ഒരു മരത്തിന്റെ ‘മനസ്സില്‍’ തന്റെ അവയവങ്ങളെപ്പറ്റി ഒരവബോധമുണ്ടാകുന്നതുപോലെ അജ്ഞാനിയുടെ മനസ്സില്‍ ലോകാസ്തിത്വമെന്ന തോന്നല്‍ അങ്കുരിക്കുകയാണ്.

“അവിദ്യ, അജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന വിഷയപ്രപഞ്ചത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ ധാരണ വാസ്തവത്തില്‍ സത്യമല്ല. മരുമരീചികയിലെ ജലം പോലെയാണത്. കൂട്ടിമുട്ടാന്‍ വസ്തുക്കളില്ലാതെയുണ്ടാവുന്ന ശബ്ദംപോലെയാണത്.”

എന്നാല്‍ വെറുതെയൊരു ചര്‍ച്ചക്കായി ഈ അവിദ്യയെ സത്യമെന്ന് കരുതുക. എന്നിട്ടിത് കേട്ടാലും: അപ്പോള്‍ അതിന്റെ വാസ്തവസ്ഥിതി നിനക്ക് സ്വയം പിടികിട്ടും. ഇവിടെയിപ്പോള്‍ കാണുന്ന എല്ലാം ഈ ലോകചക്രം തീരുമ്പോള്‍ അവസാനിക്കും. ഈ സര്‍വ്വനാശത്തെ തടയാന്‍ ആര്‍ക്കുമാവില്ല. ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായുള്ളു. ഈ തിരിച്ചറിവ് ലഹരിക്കടിമയായവന്റെ തോന്നലല്ല. ദേഹം സ്വപ്‌നസമാനമാണെന്നും ബോധം മാത്രമാണ് സത്യമെന്നും എനിക്കുറപ്പിച്ചു പറയാനാവും.

ലോകമെന്ന ഈ കാഴ്ചയ്‌ക്ക് വീണ്ടും വീണ്ടും വീഴ്ചയുണ്ടാവും. എന്താണിങ്ങിനെ ആവര്‍ത്തിച്ചുണ്ടായി നശിക്കുന്നത്? എല്ലാ വസ്തുക്കളും ആകാശത്തില്‍ ഗുഢമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വപ്രളയത്തില്‍ അവ നശിക്കുന്നില്ല എന്ന് വരുന്നു. ഇനിയതിന്റെ കാര്യകാരണ ബന്ധം നോക്കുക. ലോകമെന്ന ധാരണയ്‌ക്ക് കാരണം ഇല്ല. അതുകൊണ്ടുതന്നെ കാര്യവും ഇല്ല. എകാത്മകമാണെല്ലാം.

ഒരേയൊരു വിത്തിന്റെ വികസ്വരഭാവങ്ങളാണ് ശാഖകളും, ഇലകളും, പൂക്കളും, പഴങ്ങളുമെല്ലാം. ഇതില്‍ കാര്യകാരണബന്ധം ആരോപിക്കേണ്ടതില്ല. സത്യത്തെ അന്വേഷിക്കുമ്പോള്‍ ‘ഒരേയൊരു’ ബോധം മാത്രം സത്യമായി അവശേഷിക്കുന്നു എന്നു നാം അറിയുന്നു. ലോകചക്രത്തിന്റെ അവസാനം എല്ലാ വസ്തുപ്രതീതികളും ഇല്ലാതെയാവുന്നു. ആത്മാവെന്ന അവബോധം അനിര്‍വചനീയമാണ്. ചിന്തയ്‌ക്കും വിവരണങ്ങള്‍ക്കും അപ്പുറമാണത്.

ആത്മജ്ഞാനിയായ മുനിക്കേ ഇതനുഭവമാകുന്നുള്ളു. മറ്റുള്ളവര്‍ ഈ വാക്കുകളെ വായിച്ചറിയുന്നവര്‍ മാത്രം. അത് കാലമോ മനസ്സോ അല്ല; ഭാവമോ അഭാവമോ അല്ല; ബോധമോ അബോധമോ അല്ല. ശാസ്ത്രഗ്രന്ഥങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റി ഞാനിങ്ങിനെ അതിനെ വിരുദ്ധരീതിയില്‍ പറഞ്ഞതാണ്.
എന്നാല്‍ എന്റെ ദൃഷ്ടിയില്‍ അത് നിര്‍മ്മലമായ, പരമപ്രശാന്തിയാണ്. ഇതിലുള്ള സാദ്ധ്യതകള്‍ അനന്തമാണ്. വെണ്ണക്കല്ലില്‍ കൊത്തിയെടുക്കാവുന്ന എണ്ണമറ്റ ശില്‍പ്പങ്ങളുടെ സാദ്ധ്യതയ്‌ക്ക് സമാനമാണിത്. പരമാത്മാവ് വൈവിദ്ധ്യമാര്‍ന്നതും അതേസമയം ഏകവുമാണ്. നേരറിവിന്റെ അഭാവത്തിലാണ് നിന്നില്‍ സംശയങ്ങള്‍ ഉയരുന്നത്. ആത്മാവില്‍ വിഭജനാത്മകമായ ചിന്തകള്‍ ഉയരുന്നതുകൊണ്ടാണ് നാനാത്വപ്രതീതിയുണ്ടാവുന്നത്. എന്നാല്‍ ആത്മാവില്‍ കാലദേശാദി ഭേദങ്ങള്‍ ഒന്നുമില്ല. കടല്‍ അലകള്‍ക്കെങ്ങിനെയോ, അതുപോലെ കാലം ദേശം എന്നുവേണ്ട, എല്ലാറ്റിന്റെയും അവിച്ഛിന്നമായ അടിസ്ഥാനം ആത്മാവാണ്. അതിനാല്‍ ഉണ്മയ്‌ക്ക് ഭാവാഭാവങ്ങളും ഭേദാഭേദങ്ങളും കല്‍പ്പിക്കപ്പെടുന്നു. വെണ്ണക്കല്ലില്‍ നിന്നും ശില്‍പ്പങ്ങളെ കൊത്തിയെടുക്കാം എന്നാല്‍ അനന്തബോധത്തില്‍ നിന്നും ഒരു വിശ്വപ്രപഞ്ചത്തെ ഉരുത്തിരിക്കാന്‍ ആവില്ല.

അവിച്ഛിന്നമെങ്കിലും വിഭജിതം എന്നപോലെ അത് സത്തില്‍ നിന്നും വിഭിന്നമായി കാണപ്പെടുന്നു. എന്നാല്‍ യാതൊരുവിധ ഭേദങ്ങളും അതിനില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.