കൊല്‍ക്കത്ത: വിവാദ പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ ലോക്സഭാ എംപി തപസ് പാല് നിരുപാധികം മാപ്പ് അപേക്ഷിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എഴുതി ക്ഷമാപണം നടത്തിയത്.പാലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാലിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം മുഖ്യമന്ത്രി മമത ബാനര്‍ജിയെ വേദനിപ്പിച്ചതായി ത്രണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്പാര്ത്ത ചാറ്റര്‍ജി പറഞ്ഞു. ഇത് സംബബന്ധിച്ച് 48 മണിക്കൂറിനകം വിശദീകരണം നല്കാന് പാര്‍ട്ടി നേതൃത്വം തപസ് പാലിനോട് ആവശ്യപ്പെട്ടതായി ചാറ്റര്‍ജി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അതേസമയം,ഇന്നലെ പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ബഹളം വെക്കുകയും അടിയന്തരമായി പാലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രസ്താവനക്കെതിരെ സംസ്ഥാനത്തെ പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുകയാണ് പാര്‍ട്ടികള്‍. അതിനിടെ തപസ് പാലിന്റെ ഭാര്യ നന്ദിനിയും ഭര്‍ത്താവിന്റെ പ്രസ്താവനയ്ക്ക് ക്ഷമയാചിച്ചു.
ത്രൃണമൂല്‍ അനുകൂലികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ വെടിവെക്കുമെന്നും മാനഭംഗപ്പെടുത്തുന്നതിനായി അവരുടെ വീടുകളിലേക്ക് പ്രവര്‍ത്തകരെ അയക്കുമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന.
അതേസമയം ദേശീയ വനിതാ കമ്മീഷന് ഇതിനെതിരെ ശക്തമായ നിടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലിന്റെ പ്രസംഗം തീര്‍ത്തും ലജ്ജാവഹമാണ്. എന്തുകൊണ്ട് എംപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നില്ലെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ മമത ശര്‍മ്മ േചാദിച്ചു.
















