യഥാര്‍ത്ഥത്തിലുള്ള സിദ്ധി ജ്ഞാനമാണ്. യഥാര്‍ത്ഥസിദ്ധരൂപന്‍ ജ്ഞാനിതന്നെയാണ്. സിദ്ധമായുള്‍പ്പൊരുടെ തേര്‍ന്തിരുത്തല്‍ സിദ്ധി= സ്വതസ്സിദ്ധമായ സത്യം ഇന്നതാണെന്നറിഞ്ഞ് അതുതന്നെ താനായിരിക്കലാണ് സിദ്ധി (ഉള്ളതു നാല്‍പത് എന്ന ഗ്രന്ഥത്തില്‍). സിദ്ധപുരുഷന്‍ വരമരുളാന്‍ കഴിവുള്ളവരാണ്. അവരോട് ആത്മലാഭം എന്ന വരംതന്നെ ചോദിച്ചുവാങ്ങണം.
ശാസ്ത്രങ്ങളുടെ പ്രയോജനം പലനിലകളില്‍ വര്‍ത്തിക്കുന്നവര്‍ക്കും ഉപകാരപ്രദമാവണം എന്നതാണ്, അവയുടെയെല്ലാം ആന്തരമായ തത്ത്വം ഒന്നുതന്നെയാണ്. ”തിരുവിളൈയാടല്‍”(ഈശ്വരലീലകളെകുറിച്ചുള്ള പുരാണം) എന്ന ഗ്രന്ഥത്തില്‍ സര്‍വ്വശക്തരായ സിദ്ധസംഘത്തില്‍ ശിവഭഗവാന്‍ അരുളുന്നുണ്ട്. ”തന്റെ ഭക്തന്‍ സിദ്ധികളെക്കുറിച്ച് ഒട്ടും ചിന്തിക്കുകയില്ല, താനാര്‍ക്കും ഒരു വരവും നല്‍കുന്നില്ല. അവരവരുടെ ഇച്ചകളാണ് തക്കകാലം വരുമ്പോള്‍ സാന്നിദ്ധ്യ മാത്രംകൊണ്ടു നിറവേറുന്നത്.
– രമണമഹര്‍ഷി















