”ഒരുകാലത്ത് കവണടിയിലെ ശ്രദ്ധാനന്ദ സ്വാമിയും മാധവന്‍ മുതലാളിയും അമ്പോറ്റിയോട് ഭഗവാനെ, അവിടുത്തെ കൂടെ ആദര്‍ശകര്‍മം ചെയ്യുന്ന ത്യാഗികള്‍ക്ക് ഒരുനേരത്തെ ആഹാരവും കിടക്കാനൊരിടവും ഒരുക്കുവാന്‍ കരുണ ചൊരിയണമേ എന്നപേക്ഷിച്ചു. അതെല്ലാം സര്‍വ്വേശ്വരന്‍ ഒരുക്കിത്തരുന്ന കാലം ഇതാ വരുമെന്നു കല്പിച്ചു. അങ്ങനെ ആദര്‍ശത്തിനുവേണ്ടി എല്ലാവിധ ത്യാഗകര്‍മങ്ങളും ചെയ്ത അവരെ ആത്മബോധോദയ സംഘത്തില്‍പ്പെട്ടവര്‍ ഒരുകാലത്തും മറക്കാന്‍ പാടില്ല. മറക്കുകയുമില്ല. ആരും മറക്കരുത്. സൃഷ്ടിച്ച തമ്പുരാന്‍ തന്നെ ഉടമസ്ഥനാണ്. നമ്മുടെ ആദര്‍ശം നടത്താന്‍ വന്നത് ഉടമസ്ഥനും. അതിനാലാണ് ലക്ഷക്കണക്കിനാത്മാക്കള്‍ എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ഈ ആദര്‍ശത്തില്‍ വന്നതും, വരുന്നതും ഈ ഇരുമുടിക്കെട്ടുകളുമെല്ലാം അവിടുത്തേക്ക് നേര്‍ച്ചയായി സമര്‍പ്പിച്ചതും. ഇതെല്ലാം ദൈവവാഴ്ച അവിടെയുണ്ടെന്നുള്ളതിന്റെ അനുഭവം ആണ്. അതിനാല്‍ കാണുക, കേള്‍ക്കുക, അനുഭവിക്കുക, ക്ഷമിക്കുക, സഹിക്കുക, ഭയപ്പെടുക, വിശ്വസിക്കുക, അനുസരിക്കുക ആദ്യ ശബ്ദങ്ങളാണിവ.
– അഡ്വ. പി.കെ. വിജയപ്രസാദ്
















