ചെന്നൈ: തമിഴ് ചലച്ചിത്ര നടന് ബാലമുരളി മോഹന്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ പുരസവല്‍ക്കത്തെ സ്വവസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 54 വയസായിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആത്മഹത്യചെയ്തത്. ഭാര്യ സീതാറാണിയാണ് മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ബോയ്സ്, അളിതന്ത വാനം തുടങ്ങിയ സിനിമകളിലും നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: