ബാംഗ്ലൂര്‍: യശ്വന്ത്പൂരിലെ സെനൃ പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ആയിരുന്ന ഫാ. കെ.ജെ. തോമസിെന്റ കൊലപാതകക്കേസില്‍ രണ്ട് വൈദികരും മറ്റു മൂന്നു പേരുമടക്കം അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ യശ്വന്ത്പ്പൂര്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 530 പേജുകളാണുള്ളത്.127 പേരാണ് പ്രോസിക്യൂഷന് സാക്ഷികള്‍.പള്ളിയുടെ സമ്പത്തിക കാര്യങ്ങളില്‍ പ്രതികള്‍ ഇടപെടുന്നത് തടഞ്ഞതാണ് കൊലയ്ക്കു കാരണം. 2013 ഏപ്രില്‍ ഒന്നിലാണ് ഏറ്റുമാനൂര്‍ സ്വദേശിയായ അറുപത്തിനാലുകാരന് ഫാ.കെജെ തോമസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെമിനാരിയുടെ ഭരണത്തില്‍ കന്നട കൂടുതലായി ഉപയോഗിക്കണമെന്ന് പ്രതികളായ രണ്ടു വൈദികര്‍ നിരന്തരം തോമസിനോട് ആവശ്യപ്പെട്ടിരുന്നു.
2000 ഫെബ്രുവരിയില്‍ കര്‍ണ്ണാടക കന്നട കാതലിക് പ്രീസ്റ്റ്സ് കോണ്‍ഫറന്‍സ് ചേര്‍ന്നിരുന്നു. സെമിനാരി ഭരണം ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഫാ. പാട്രിക്, ഫാ.ഏലിയാസ് ഡാനിയല്‍ എന്നിവര്‍ പലകുറി ഗൂഡാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 17ന് ഈ സംഘടനയിലെ ആള്ക്കാര് ചേര്‍ന്ന് ഗുണ്ടകളെപ്പോലെ പെരുമാറുകയും മുദ്രാവാക്യം മുഴക്കി സെമിനാരി യോഗം തടയുകയും ചെയ്തു.ഇത്തരം സംഭവങ്ങള്‍ പലകുറി അരങ്ങേറി.കുറ്റപത്രത്തില്‍ പറയുന്നു.താന്‍ ചെന്ന് ഇത് തടഞ്ഞാല്‍ തെന്റ ചോര ചിന്തുമെന്ന് ഒരിക്കല്‍ ഫാ.തോമസ് പറയുകയും ചെയ്തിരുന്നു.റോമന്‍ കത്തോലിക്കാ പുരോഹിതരേ അല്ലെന്ന മട്ടിലായിരുന്നു പെരുമാറ്റം.ഇത് അധ്യാപകരുടെ മാത്രമല്ല, വിദ്യാര്‍ഥികളുടേയും വികാരങ്ങളെ വൃണപ്പെടുത്തി. ഇത് ചാപ്പലിെന്റ വിശുദ്ധി തന്നെ നശിപ്പിച്ചു.തുടര്‍ന്ന് ഫാ.തോമസ് ഹൈക്കോടതിയെ സമീപിച്ചു. സെമിനാരി പ്രവര്‍ത്തനത്തില്‍ ഇടപെടരുതെന്ന് കോടതി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.എതിര്‍പ്പുകളെ മറികടന്നാണ് 2012ല്‍ ബിഷപ്പുമാര്‍ ഫാ.തോമസിനെ റെക്ടറാക്കിയത്.ഇതിനെതിരെ പുരോഹിതര്‍ ലഘുലേഖ വിതരണം ചെയ്യുക തന്നെ ചെയ്തു.
എതിരാളികള്‍ വെറുതേ ഇരുന്നില്ല. അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര്‍ പാലികെ വസ്തുക്കരമായി 2.46 കോടി ആവശ്യപ്പെട്ട് നോട്ടീസ് നല്കി. ഫാ. ഏലിയാസ് ഫ്രാന്‍സിസ് എന്ന ഇടനിലക്കാരനെ കൊണ്ടുവന്നു. അധികൃതരുമായി സംസാരിക്കാനായിരുന്നുഇത്. നികുതി ഒഴിവാക്കാന്‍ നാല്പതു ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ഇത്രയും തുക തട്ടിയെടുക്കാനായിരുന്നു ഫാ. ഏലിയാസിെന്റ ലക്ഷ്യം. തോമസും സെമിനാരി അധികൃതരും ഇതു നല്കാന് വിസമ്മതിച്ചു. തെന്റ ഗൂഢ പദ്ധതി നടപ്പാകാത്തതില്‍ രോഷം പൂണ്ട ഫാ.ഏലിയാസ് കൊലപാതക പദ്ധതി തയ്യാറാക്കുകയായിരുന്നു. കുറ്റപത്രത്തില്‍ പറയുന്നു.ഫാ. പാട്രിക്, ഫാ.ഏലിയാസ് ഡാനിയല്‍ വൈദിക വിദ്യാര്‍ഥി പീറ്റര്‍ എന്നിവരാണ് കേസിലെ മൂന്നു പ്രതികള്‍. ഫ്രാന്‍സിസ്, സാമി എന്നിവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദികര്‍ രേഖകള്‍ സ്വന്തമാക്കാനും തുനിഞ്ഞു. ഇത് കണ്ടെത്തിയതാണ് കൊലയ്ക്ക് ഒരു കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: