ചെന്നൈ: സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്( എസ്ഐഡി) അറസ്റ്റ് ചെയ്ത മൂന്ന് ഭീകരരെ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. 2013-ലെ ബംഗ്ലൂര് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഭീകരരെ കസ്റ്റഡിയിലെടുത്തത്. കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനാണ് ഭീകരരെ കൈമാറിയത്.
തമിഴ്നാട്ടിലെ അഞ്ച് ബിജെപി പ്രവര്‍ത്തകരുടെ മരണവുമായി ബന്ധമുള്ള ഫക്രുദ്ദീന്‍, ബിലാല്‍ മാലിക്, ഇസ്മയില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 2013, ഏപ്രില്‍ 17-ന് തമിഴ്നാട്ടിലെ ബിജെപി ഓഫീസില്‍ നടന്ന സ്ഫോടനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് മൂവരും. എസ്ഐഡി അറസ്റ്റ് ചെയ്ത് ഇവരെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു.
40 അംഗ എസ്കോര്‍ട്ടും, കര്‍ണാടക അസിസ്റ്റന്റ് പോലീസ് കമ്മീഷണറും അടക്കമുള്ള സംഘവും വന്നാണ് മൂവരേയും കസ്റ്റഡിയില്‍ കൊണ്ടുപോയത്.
നിരോധിത മുസ്ലിം ഭീകര സംഘടനയായ അല്‍-ഉമയല് പ്രവര്‍ത്തിച്ചവരാണ് പിടിയിലായ മൂന്ന് ഭീകരര്‍. ആന്ധ്രാപ്രദേശിലെ പുത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന് ഭീകരരെ 2013, ഒക്ടോബര്‍ അഞ്ചിനാണ് എസ്ഐഡി അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലെ പല കേസുകളിലും പിടിയിലായ ഭീകരര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വെല്ലൂര്‍ പോലീസ് വ്യക്തമാക്കുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരായിരുന്നു. ബിജെപി ഓഫീസില്‍ ഓഡിറ്ററായിരുന്ന രമേഷ്, അരവിന്ദ് റെഡ്ഡി, ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറി എസ്.വെള്ളൈയപ്പന് എന്നിവരുടെ മരണത്തിനു പിന്നിലും ഇവരായിരുന്നു. ആന്ധ്രാപ്രദേശില്‍ ഇവര്‍ക്കെതിരെ നിലനിന്നിരുന്ന കേസിന്റെ അന്വേഷണമാണ് കഴിഞ്ഞ വര്‍ഷം മൂവരുടേയും അറസ്റ്റില്‍ ചെന്നവസാനിച്ചത്.
തമിഴ്നാട്ടിലെ പല കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് ഭീകരരേയും ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: