ന്യൂദല്‍ഹി: സിപിഐ കേന്ദ്ര നേതൃത്വത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ സുധാകര്‍ റെഡ്ഡി അട്ടിമറിച്ചുവെന്നാണ് വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള കമല സദാനന്ദനാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
പാറ്റ്ന കോണ്‍ഗ്രസില്‍ സുധാകര്‍ റെഡ്ഡി പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ അട്ടിമറിച്ചുവെന്നും അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ആന്ധ്രപ്രദേശില്‍ ജയിച്ചാല്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നുമാണ് കമലാസദാനന്ദന് ആരോപിച്ചത്. മുതിര്‍ന്ന നേതാവായ എ.ബി ബര്ദ്ധനെതിരേയും വിമര്‍ശനങ്ങളുയരുന്നു.
ബര്‍ദ്ധന്റെ ചില പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പു പരാജയത്തിന് കാരണമായി എന്നായിരുന്നു വിമര്‍ശനം. മറ്റു നേതാക്കള്‍ക്കെതിരെയും സിപിഐയുടെ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: