ന്യൂദല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ അതിവേഗ ട്രെയിനുകള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ആധുനികവല്കരിക്കുമെന്ന്് കേന്ദ്ര മന്ത്രി ഡി. വി. സദാനന്ദഗൗഡ.മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നടപടി. രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവങ്ങള്‍ കുറച്ചു മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം റെയില്‍വേ മേഖലയില്‍ വിദേശ നിക്ഷേപം നടത്തുന്നത് വാണിജ്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമനുമായി ചര്‍ച്ച ചെയ്തശേഷമാകും തീരുമാനമെടുക്കുന്നത്. വരും ദിവസങ്ങളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇരു മന്ത്രാലയവും ചര്‍ച്ചചെയ്യുമെന്നും മന്ത്രി അറിയിച്ചു. പുതിയ പദ്ധതി പ്രകാരം അതിവേഗ ട്രെയിനുകളും ചരക്കു നീക്കത്തിനായി പ്രത്യകം പാതകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ നടത്തിപ്പിനായി വലിയൊരു തുക വകയിരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ പദ്ധതിക്ക് രൂപം നല്‍കാമെന്നാണ് റെയില്‍വേ മന്ത്രാലയം കണക്കുകൂട്ടുന്നത്. കൂടാതെ ചരക്കു ഗതാഗത സൗകര്യത്തിലും വിദേശ നിക്ഷേപത്തോടെ അതിവേഗ ട്രെയിനുകള്‍ സ്ഥാപിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ ചെറു നഗരങ്ങളില്‍ തുറമുഖം, ഖാനി, വൈദ്യുതകേന്ദ്രങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ ചരക്കുതീവണ്ടിക്കായി ഗതാഗത സൗകര്യമൊരുക്കുന്നതിനെ കുറിച്ചും മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ റെയില്‍വേ നിയമങ്ങള്‍ വിദേശ നിക്ഷേപങ്ങളെ അനുകൂലിക്കുന്നതല്ല. അതുകൊണ്ടു തന്നെ പദ്ധതിയുടെ നടത്തിപ്പിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതായുണ്ട്്. യുപിഎ സര്‍ക്കാര്‍ ഭരണത്തിലും റെയില്‍വേയില്‍ വിദേശ നിക്ഷേപം നടത്തുന്നതിനുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു മൂലം അതിനു സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: