ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നകേസിന്റെ വിചാരണ റദ്ദാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ജെ.എസ് ഖേഹര്‍ ജസ്റ്റിസ് സി.എന്‍.നാഗപ്പന് എന്നിവരടങ്ങുന്ന ബഞ്ചാണ് ജയലളിതയുടെ ഹര്‍ജി നിരസിച്ചത്. ഹര്‍ജിയുടെ ആവശ്യത്തില്‍ യാതൊരു ന്യായവുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ നടപടി ജയലളിതയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മദ്രാസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ തന്റേതായി കാണിച്ചിട്ടുള്ള ബിനാമി സ്വത്തിന്റെ ഉടമസ്ഥന് ആരാണെന്ന് തീരുമാനിക്കുന്നതുവരെ കേസിന്റെ വിചാരണ നടത്തരുതെന്നാണ് ജയലളിത സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ തമിഴ്നാട് വിജിലന്‍സ് ആന്റ് ആന്റി കറെപ്ഷന് രംഗത്ത് വന്നിരുന്നു.കേസിന്റെ വാദം ചെന്നൈയില്‍നിന്നും ബംങ്കളൂരുവിലേയ്ക്ക് മാറ്റിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
1991-1996 കാലഘട്ടത്തില്‍ 66.65 കോടി സ്വത്ത് സമ്പാദിച്ചതിനെ ചോദ്യം ചെയ്താണ് ജയലളിതയ്ക്കെതിരെയും മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: