ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ വിദേശ യാത്ര ഇന്ന്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് അദ്ദേഹം ഇന്ന് ഭൂട്ടാനിലേക്ക് തിരിക്കും. സൗഹൃദ സന്ദര്‍ശനത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് കല്പിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് പറഞ്ഞു. ഭൂട്ടാന് ഇന്ത്യയുടെ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളിയാണ്. തങ്ങള്‍ നല്ല അയല്‍ബന്ധം പുലര്‍ത്തുന്ന തെക്കനേഷ്യയിലെ രാജ്യമാണ് ഭൂട്ടാന്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും മോദിക്കൊപ്പമുണ്ടാകും. ഭൂട്ടാനാണ് സത്യപ്രതിജ്ഞാ സമയത്ത് മോദിയെ ആദ്യം അവിടേക്ക് ക്ഷണിച്ചത്. സന്ദര്‍ശനത്തിനിടെ മോദി ഭൂട്ടാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇന്ത്യയോട് താല്പര്യം പുലര്‍ത്തുന്ന പ്രസിഡന്റാണ് ഷെറിംഗ് തോബ്ഗെ. മോദിയുടെ സന്ുര്ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും.കഴിഞ്ഞ വര്‍ഷമാണ് ഭൂട്ടാനിലെ രണ്ടാം പാര്‍ലമെനൃ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ ജനാധിപത്യം തളിര്ത്തുവരുന്നതേയുള്ളു.
മുന്പ്രസിഡനൃ ജിഗ്മെ തിന്ലിക്ക് ചൈനയോടായിരുന്നു ആഭിമുഖ്യം. അവര്‍ ചൈനയോട് കൂടുതല്‍ അടുത്ത സമയത്താണ്, ഇന്ത്യ ഭൂട്ടാന് നല്കിയിരുന്നപാചകവാതകത്തിനും മണ്ണെണ്ണക്കുമുണ്ടായിരുന്ന സബ്സിഡി പിന്‍വലിച്ചത്.
2013 മുതല്‍ 2018 വരെയുള്ള ഭൂട്ടാെന്റ പതിനൊന്നാം പഞ്ചവല്‍സര പദ്ധതിക്ക് ഇന്ത്യ 4500 കോടി രൂപ സഹായം നല്‍കിയിരുന്നു.അടിസ്ഥാന സൗകര്യം, വാര്‍ത്താവിനിമയം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളില്‍ നാം ഭൂട്ടാനെ സഹായിക്കുന്നുമുണ്ട്.സ്കൂളുകളും ലൈബ്രറികളും ഹോസ്റ്റലുകളും മൃഗാശുപത്രികളും ജലസേചന കനാലുകളും കുടിവെള്ള പദ്ധതികളും കമ്മ്യൂണിറ്റി സെന്റുകളും സ്ഥാപിക്കാനും നാം അവരെ സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ സഹായത്തോടെയാണ് അവര്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചിരിക്കുന്നത്. അവരുടെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി ഇന്ത്യയാണ് വാങ്ങുന്നത്. മൊത്തം 1416 മെഗാവാട്ട ശേഷിയുള്ള മൂന്ന് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മൂന്നെണ്ണം നിര്‍മ്മിച്ചുവരികയാണ്.മോദിയുടെ സന്ദര്‍ശനത്തോടെ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചേക്കും. ഇത് വാണിജ്യബന്ധവും മെച്ചപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: