ന്യൂദല്‍ഹി : ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് അടുത്തയാഴ്ച ദല്‍ഹിയിലെ ഔദ്യോഗികവസതി ഒഴിയും. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചശേഷവും തിലക് ലൈനിലുള്ള കെട്ടിടത്തിലെ താമസം വിവാദമായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളുടെ പരീക്ഷ പൂര്‍ത്തിയാകുന്നതുവരെ താമസിക്കാന്‍ അനുവദിക്കണമെന്ന് കേജ്രിവാള് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനാല്‍ ഫ്ലാറ്റില്‍ തുടരുന്നതിനു വാടകയായി 85000 രൂപ അടയ്ക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോള്‍ മകളുടെ പ്ലസ്ടുവും, ഐഐടി പ്രവേശന പരീക്ഷയും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്് ഫ്ലാറ്റ് ഒഴിയുന്നതെന്ന് എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടാതെ കുടുംബസമേതം ദക്ഷിണ ദല്‍ഹിയില്‍ സ്ഥിരതാമസാാക്കാനാണ് കേജ്രിവാള് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥയായ കേജ്രിവാളിന്റെ ഭാര്യക്കനുവദിച്ച വീട്ടിലേക്കാണ് താമസം മാറുന്നതെന്നും സൂചനയുണ്ട്. 2013 ഡിസംബറില്‍ ദല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും 49 ദിവസത്തിനുശേഷം കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: