ജയ്പൂര്‍: കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാക്കോടതി തള്ളിയ പീഡനക്കേസിെന്റ പേരില്‍ കേന്ദ്ര മന്ത്രിക്കെതിരെ നീക്കം. രാജസ്ഥാനില്‍ നിന്നുള്ള സഹമന്ത്രി നിഹാല്‍ ചന്ദ് മേഘ്വാളിനെതിരെയാണ് നീക്കമാരംഭിച്ചിരിക്കുന്നത്. പരാതി വീണ്ടും കുത്തിപ്പൊക്കിയതിനെ ത്തുടര്‍ന്ന് ജില്ലാക്കോടതി മന്ത്രിക്കും മറ്റു പതിനേഴു പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഭര്‍ത്താവ് തന്നെ മരുന്നു നല്കി മയക്കി കൂട്ടുകാര്‍ക്ക് കാഴ്ച വച്ചുവെന്നും അവര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. 2011ലായിരുന്നു യുവതിയുടെ പരാതി പ്രകാരം പതിനെട്ടു പേര്‍ക്കെതിരെ കേസ് എടുത്തത്.
നിഹാല്‍ ചന്ദ് അവരില്‍ ഒരാളായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി കള്ളമാണെന്നും കെട്ടിച്ചമച്ചതാണെന്നും 2012ല്‍ കണ്ടെത്തി. പോലീസ് തന്നെ കേസ് തള്ളി.
തുടര്‍ന്ന് യുവതി ജില്ലാക്കോടതിയെ സമീപിച്ചു.പരാതി കോടതി തള്ളി. പിന്നീട് യുവതി അപ്പീല്‍ നല്കി. ഈ അപ്പീലിന്മേലാണ് അഡീഷണല്‍ ജില്ലാ ജഡ്ജ് പ്രേം പ്രകാശ് ഗുപ്ത മന്ത്രിയടക്കം 18 പേര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അയച്ചിരിക്കുന്നത് സമന്സുമല്ല. ആഗസ്റ്റ് 20 നു മുന്‍പ് മറുപടി നല്‍കാനാണ് നോട്ടീസിലെ ആവശ്യം.മന്ത്രിയെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിെന്റ ആവശ്യം.
ജില്ലാക്കോടതി തള്ളിയ കേസില്‍, നല്കിയ അപ്പീലിന്മേല് കോടതി മന്ത്രിക്ക് നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നിരിക്കെയാണ് മന്ത്രിയെ പുറത്താക്കാന്‍ സച്ചിന് പെയിലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം 108 ആംബുലന്‍സ് സര്വ്വീസിെന്റ മറവില്‍ രണ്ടരക്കോടി തട്ടിയതിന് സച്ചിന് പെയിലറ്റ്, വയലാര്‍ രവിയുടെ മകന് രവി കൃഷ്ണ, ചിദംബരത്തിെന്റ മകന് കാര്‍ത്തിക്, രാജസ്്ഥാന് മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരടക്കം എട്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഭ്ഥാന് സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഇതിെന്റ അടുത്ത ദിവസങ്ങളിലാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരേഒരു കേന്ദ്രമന്ത്രിയായ നിഹാല്‍ ചന്ദ് മേഘ്വാളിനെതിരെ നീക്കം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ചന്ദ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: