ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ഭീകരവാദികളുടെ പട്ടികയില്‍പ്പെടുത്തി മാഗസിന്‍ പ്രസിദ്ധീകരിച്ച കുന്നംകുളം പോളിടെക്നിക്ക് അധികൃതര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
ആലുവ പാലസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം പൊലീസ് കേസില്‍ പ്രശ്നം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അംഗീകരിക്കില്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണിത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുറത്തിറക്കിയ മാഗസിനിലാണ് പ്രധാനമന്ത്രിയെ അവഹേളിച്ചിട്ടുള്ളത്. പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റേത്. എസ്.എഫ്.ഐയിലൂടെ മുസ്ലീം ലീഗിന്റെ താത്പര്യമാണ് നടപ്പാക്കുന്നത്.
2003ലെ ഓര്‍ഫനേജ് ആക്ട് പരിഷ്കരിക്കണമെന്ന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം, അന്യസംസ്ഥന കുട്ടികളെ കേരളത്തിലെത്തിച്ചതുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ മേഖലയില്‍ മുസ്ലീം സംഘടനകള്‍ അവിഹിതമായി സമ്പാദിച്ച സ്കൂളുകള്‍ നിലനിര്‍ത്താനും കൂടുതല്‍ ഡിവിഷന്‍ അനുവദിപ്പിച്ച് നിയമനങ്ങള്‍ നടത്തുന്നതിനുമാണ് നിയമം ലംഘിച്ചും ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
















