Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 510-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 06:57 pm IST
inSamskriti

വചസാ മനസാ ചാന്ത: ശബ്ദാര്‍ത്ഥവവിഭാവയന്‍

യ അസ്തേ വര്‍ധതേ തസ്യ കല്‍പനോപശമ: ശനൈ:

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ഒരുവന്‍ സ്വപ്രയത്നത്താലും മഹാത്മാക്കളുടെ സത്സംഗത്താലും ജ്ഞാനിയായിക്കഴിഞ്ഞാല്‍പ്പിന്നെ അയാളില്‍ ലോകം എന്ന ധാരണ വികസ്വരമാവുകയില്ല. ഒരുവന്റെ ബോധത്തില്‍ ഒരു ധാരണ ഉയരുന്നു, അതിനു വിരുദ്ധമായി മറ്റൊരു ധാരണയുണ്ടാകുന്നു എന്നിരിക്കട്ടെ. അപ്പോള്‍ ആദ്യത്തെ ധാരണയില്‍ പരിവര്‍ത്തനം സംഭവിക്കുന്നു. എല്ലാ ഭാവനകളെയും ഉപേക്ഷിക്കുമ്പോഴാണ്‌ മോക്ഷം. അത്‌ സാധിക്കുന്നതോ, സുഖാസക്തികള്‍ നിലയ്‌ക്കുമ്പോള്‍ മാത്രമാണ്‌. ധാരണകളും ആശയങ്ങളും ഒരുവനില്‍ നിലയ്‌ക്കുന്നത്‌ ആ വാക്കുകളുടെ ഈ വാക്കുകള്‍ സ്വയം ഉണ്ടാക്കിയതായാലും മറ്റുള്ളവര്‍ പറഞ്ഞതായാലും അര്‍ത്ഥതലങ്ങളെപ്പറ്റിയുള്ള ആലോചനകള്‍ മനപ്പൂര്‍വ്വം അവസാനിപ്പിക്കുമ്പോഴാണ്‌. അഹംകാരത്തെ ഉപേക്ഷിക്കുന്നത്‌ അജ്ഞാനത്തിന്റെ അവസാനം കുറിക്കുന്നു. അത്‌ തന്നെയാണ്‌ നിര്‍വാണം. ഈ ലോകം ഉണ്ടെന്നു വരികിലും ഇല്ലെന്നു വരികിലും മനസ്സ്‌ അതിനെ അംഗീകരിച്ചുകൊണ്ട്‌ അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ അത്‌ ദുഖഹേതുവാകുന്നു. എന്നാല്‍ ലോകത്തെ അംഗീകരിക്കാതിരിക്കുമ്പോള്‍ അതാണ്‌ ആനന്ദം. ദേഹമെടുത്ത എല്ലാ ജീവികള്‍ക്കും രണ്ടു തരം അസ്വാസ്ഥ്യങ്ങളുണ്ട്‌. ഒന്ന്‌! ഇഹലോകസംബന്ധിയാണ്‌. മറ്റേത്‌ മറ്റു ലോകങ്ങളെ സംബന്ധിച്ചും. ഇഹലോകത്ത്‌ ഉണ്ടാവുന്ന അസുഖങ്ങള്‍ ജീവിതമവസാനിക്കുന്നതിനു മുന്‍പേ സുഖപ്പെടുത്താന്‍ അജ്ഞാനിയായ മനുഷ്യന്‍ ശ്രമിക്കുന്നു. എന്നാല്‍ മറുലോകത്തിലെ പ്രശ്നങ്ങള്‍ക്ക്‌ അത്തരം പരിഹാരങ്ങള്‍ ഒന്നുമില്ല. മറുലോകങ്ങളിലെ പ്രശ്നങ്ങള്‍ മാറ്റാമെന്നൊരു പ്രത്യാശപോലും വച്ചുപുലര്‍ത്താന്‍ ആവുകയില്ല. കാരണം അത്തരം പരിഹാരങ്ങള്‍ അവിടെയെങ്ങും ഇല്ല തന്നെ.

ഇഹലോകത്തിലെ അവിദ്യയെന്ന രോഗത്തെ നിവാരണം ചെയ്യാന്‍ ആകുന്നില്ലെങ്കില്‍പ്പിന്നെ ഈ ലോകം വിട്ടു ചെല്ലുന്ന മറുലോകത്തിലെ രോഗപീഢകളെ എങ്ങിനെ തരണം ചെയ്യാനാണ്‌? ഈ ലോകജീവിതത്തിലെ പ്രശനങ്ങളെ പരിഹരിക്കാനായി സമയം ചിലവഴിക്കുന്നത്‌ തന്നെ വൃഥാവിലാണ്‌. എന്നാല്‍ ആത്മജ്ഞാനം കൊണ്ട്‌ മറുലോകത്തിലെ പ്രശ്നങ്ങള്‍തന്നെ (ലോകമെന്ന പ്രശനം തന്നെ) ഇല്ലാതാക്കാമല്ലോ. സമയം നഷ്ടപ്പെടുത്താതെയിരിക്കൂ. ജീവിതം ഇപ്പോഴും മുന്നോട്ടു കുതിക്കുകയല്ലേ? സ്വയം സുഖാസക്തിയില്‍നിന്നും ഉയര്‍ന്നില്ലെങ്കില്‍ യാതൊരു പരിഹാരവും നിനക്കു ലഭ്യമാവുകയില്ല.
കാരണം സുഖത്തിനെ തേടുന്നവന്‍ ദുഖവും നിര്‍ഭാഗ്യവും കൂടെ കൊണ്ടുവരുന്നു. ഒരുവന്റെ പുരുഷത്വം ചെറുപ്രായത്തിലെ ആര്‍ജ്ജവത്തില്‍ നിന്നും തിരിച്ചറിയാം. അതുപോലെ നിര്‍വാണപദത്തിന്റെ പൂര്‍ണ്ണതയിലേയ്‌ക്കുള്ള തുടക്കം ആത്മനിയന്ത്രണത്തിലും സുഖാസക്തിയുടെ നിരാസത്തിലും കാണാം. സത്യാന്വേഷിയുടെ ജീവിതത്തിന്റെ സ്വരച്ചേര്‍ച്ചയുള്ള കാലപ്രവാഹമായിരിക്കും. എന്നാല്‍ അജ്ഞാനിയുടെ ജീവിതനദിയില്‍ അനേകം ചുഴികളും മലരികളും ഉണ്ടാവും.അനന്താവബോധത്തില്‍ ബ്രഹ്മാണ്ഡങ്ങള്‍ സമുദ്രോപരിയുണ്ടാവുന്ന കുമിളകള്‍ പോലെ ഉണ്ടായി മറയുന്നു. എന്നാല്‍ അവയും ഉപാധിരഹിതമായ അസ്തിത്വത്തില്‍ നിന്നും ഭിന്നമല്ല. ബ്രഹ്മം എല്ലാ വിവരണങ്ങള്‍ക്കും അതീതമാണ്‌. അതിനു പറയാന്‍ കൊള്ളാവുന്നതായ യാതൊരു സ്വഭാവഗുണങ്ങളും ഇല്ല. അതിനാല്‍ ബ്രഹ്മാണ്ഡങ്ങളുടെ വിക്ഷേപം അതിന്റെ സ്വഭാവമാണെന്ന്‌ പറയുന്നതും അസംബന്ധമത്രേ. സൃഷ്ടി, ലോകം, ചലനം, ബോധം എന്നെല്ലാമുള്ള വാക്കുകള്‍ വെറും ശബ്ദങ്ങള്‍ മാത്രം. അത്തരം വാക്കുകള്‍ പോലും ഒടുങ്ങി, ലോകവുംഞ്ഞാനുമെല്ലാം അലിഞ്ഞില്ലാതെയായി ബോധം മാത്രം നിലകൊള്ളുമ്പോള്‍ അത്‌ ശുദ്ധവും അവിച്ഛിന്നവുമായ ഒന്നാണ്‌. ഈ അപരിമേയമായ, ഉപാധിരഹിതമായ ബോധം മാത്രമേ സത്യമായുള്ളൂ. മറ്റൊന്നും, വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ ഒക്കെ ഇല്ലാത്തവയാണ്‌. അത്തരം ഭാവനകള്‍ ഭ്രമാത്മകതയുടെ പരിണിതഫലങ്ങളത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.