തങ്ങളുടെ ദുഷ്പ്രവര്‍ത്തികളെ സാധൂകരിക്കാന്‍വേണ്ടി ചിലര്‍ മുമ്പു ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കാറുണ്ട്. തങ്ങളുടെ ബുദ്ധിക്ക് പ്രചോദനം തരുന്നത് ഇൗശ്വരനാണെന്നും തന്മൂലം പ്രവര്‍ത്തികള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഈ ഭേദഗതി വിചിത്രം തന്നെ. ഈശ്വരനാണ് പ്രചോദകന് കര്‍ത്താവും എന്നറിയുന്നതുതന്നെ ജ്ഞാനത്തിന്റെ ലക്ഷണമാണ്. ഈ ജ്ഞാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ രഹസ്യമായിപോലും പാപം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.
വെറും വാക്കുകള്‍ വാരി പ്രയോഗിക്കുന്നത് ജ്ഞാനത്തിന്റെ ലക്ഷണമല്ല. ഏതിന്റെയും യഥാര്‍ത്ഥമായ സ്വരൂപത്തെ വെളിപ്പെടുത്തുന്ന ഒന്നും പ്രകാശനാളം ഈശ്വരനില്‍നിന്ന് ഉദയം ചെയ്യും. ഈ പ്രകാശമാണ് ജ്ഞാനം. ഈ ജ്ഞാനപ്രകാശത്തിലാണ് അവിദ്യയുടെയും അഹങ്കാരത്തിന്റെയും മാനസികവൃത്തികളുടെയും യഥാര്‍ത്ഥരൂപം കണ്ടെത്തേണ്ടത്. ജ്ഞാനം ഉദയം ചെയ്യുമ്പോള്‍ പ്രകൃതിയോട് താദാത്മം കൊള്ളുയില്ല. അപ്പോള്‍ മാത്രമേ സകലകര്‍മ്മങ്ങളും നിര്‍വഹിക്കുന്നത് ഈശ്വരശക്തിയാണെന്ന ബോധം കൈവരികയുള്ളൂ. ഈ അവസ്ഥയില്‍ കര്‍തൃത്വഭാവം നശിക്കുകയും ഈശ്വരന്റെ ഉപകരണമായിത്തീരുകയും ചെയ്യുന്നു.
അജ്ഞാനത്തില്‍ മുഴുകി ജ്ഞാനിയെപോലെ സംസാരിക്കുന്ന കപടനാട്യക്കാരന്‍ കര്‍മ്മാചരണത്തിലേര്‍പ്പെടുമ്പോള്‍ തന്റെ ആന്തരികമനസ്സ് സ്വയം പ്രകടമാക്കും. പരീക്ഷണ മുഹൂര്‍ത്തത്തില്‍ അയാളുടെ ജ്ഞാനപ്രകടനം നീരാവിയായിപ്പോകും. സ്വന്തം വാസനകള്‍ക്ക് അടിമയായിത്തീരും. വിവേകപൂര്‍ണമായ ജ്ഞാനം ഉദിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
– രമാദേവി
തയ്യാറാക്കിയത്:
ടി. ഭാസ്കരന്‍ കാവുംഭാഗം
















