ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ ഉടന്‍ അനുവാദിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഈ സത്യം മുസ്ലീം സമുദായം മനസിലാക്കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. അവര്‍ മതവികാരത്തെ മാനിക്കും.
സ്വമേധയാ അവര്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുവാദം നല്‍കും വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പക് റായ് പറഞ്ഞു. ജെയ്പൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഓരോ പൗരനേയും സംരക്ഷിക്കാനുള്ള കടമ സര്‍ക്കാരിനുണ്ട് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തു പ്രതീക്ഷിക്കുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇതാണ്.
ഒരാളും നമ്മുടെ സൈനികരുടെ തലയറുക്കില്ല… ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെടും. വിഎച്ച്പി മാത്രമല്ല എല്ലാവരും ഇത് പ്രതീക്ഷിക്കുന്നു ചമ്പക് റായ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം നവംബര്‍ മുതല്‍ 2015 ഫെബ്രുവരി വരെ രാജ്യത്തിന്റെ ഓരോ ജില്ലകളിലും ഹിന്ദു സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: